ആറ്റിൽ വേണം, ആറ് ഭാഷ; അതല്ലേ ബോർഡ് വീണ്ടും വന്നത്
റാന്നി ∙ ആറ്റിലെന്തിന് ആറു ഭാഷയെന്ന ചോദ്യത്തിന് വൻകിട ജലസേചന വിഭാഗം തന്നെ മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു. അപകട മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പമ്പാനദിയിലെ ബംഗ്ലാംകടവിൽ സ്ഥാപിച്ചിരുന്ന 2 ഭാഷകൾ രേഖപ്പെടുത്തിയിരുന്ന ഫ്ലക്സ് നീക്കി പഴയ 6 ഭാഷകളുള്ള ബോർഡ് പുനഃസ്ഥാപിച്ചാണു പരിഹാരം കണ്ടത്. ശബരിമല

റാന്നി ∙ ആറ്റിലെന്തിന് ആറു ഭാഷയെന്ന ചോദ്യത്തിന് വൻകിട ജലസേചന വിഭാഗം തന്നെ മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു. അപകട മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പമ്പാനദിയിലെ ബംഗ്ലാംകടവിൽ സ്ഥാപിച്ചിരുന്ന 2 ഭാഷകൾ രേഖപ്പെടുത്തിയിരുന്ന ഫ്ലക്സ് നീക്കി പഴയ 6 ഭാഷകളുള്ള ബോർഡ് പുനഃസ്ഥാപിച്ചാണു പരിഹാരം കണ്ടത്.
ശബരിമല തീർഥാടന പാതകളിലെ അപകട ഭീഷണി നേരിടുന്ന എല്ലാ കുളിക്കടവുകളിലും മലയാളം, തമിഴ്, ഇംഗ്ലിഷ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു തീർഥാടനത്തിനു മുന്നോടിയായി എല്ലാ വർഷവും വൻകിട ജലസേചന വിഭാഗം ബോർഡുകൾ സ്ഥാപിക്കുന്നത്. അടുത്തിടെ ബംഗ്ലാംകടവിൽ അടക്കം പലയിടത്തും സ്ഥാപിച്ചത് 2 ഭാഷകളുള്ള ബോർഡുകളാണ്. ചൊവ്വാഴ്ചത്തെ മനോരമയിലിത് ചിത്രം സഹിതം വാർത്തയായിരുന്നു. പിന്നാലെയാണു പഴയ ബോർഡ് സ്ഥാപിച്ചത്.