പ്രതീക്ഷയോടെ മൺപാത്രക്കച്ചവട മേഖല
ഏനാത്ത് ∙ ഓണക്കാലം മൺപാത്രക്കച്ചവട മേഖലയ്ക്കും പ്രതീക്ഷയുടെ കാലമാണ്. ഓണം, ഉത്സവ വേളകളിലാണ് കളിമൺ പാത്രങ്ങൾ കൂടുതൽ വിറ്റു പോകുന്നത്. ഓണത്തിന് പുതിയ മൺ പാത്രങ്ങളിൽ സദ്യ ഒരുക്കുന്ന ശീലം പിന്തുടരുന്ന പഴമക്കാരിപ്പോഴുമുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. തലച്ചുമടായി ഗ്രാമ വീഥിയിലൂടെ ഓരോ

ഏനാത്ത് ∙ ഓണക്കാലം മൺപാത്രക്കച്ചവട മേഖലയ്ക്കും പ്രതീക്ഷയുടെ കാലമാണ്. ഓണം, ഉത്സവ വേളകളിലാണ് കളിമൺ പാത്രങ്ങൾ കൂടുതൽ വിറ്റു പോകുന്നത്. ഓണത്തിന് പുതിയ മൺ പാത്രങ്ങളിൽ സദ്യ ഒരുക്കുന്ന ശീലം പിന്തുടരുന്ന പഴമക്കാരിപ്പോഴുമുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
തലച്ചുമടായി ഗ്രാമ വീഥിയിലൂടെ ഓരോ വീട്ടുപടിക്കലുമെത്തി മൺ പാത്രങ്ങൾ വിറ്റഴിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ അടുക്കളയിലെ ശീലങ്ങൾക്കുണ്ടായ മാറ്റത്തിനൊപ്പം മൺ പാത്രങ്ങൾക്കും അടുക്കള ഒഴിയേണ്ടി വന്നു. പരമ്പരാഗത മൺപാത്ര നിർമാണവും ആധുനികതയ്ക്ക് വഴിമാറി. കുലത്തൊഴിലായിരുന്ന വീടുകളിലെ മൺപാത്ര നിർമാണവും അന്യമായി. എങ്കിലും വടക്കൻ ജില്ലകളിൽ തൊഴിൽ ചെറിയ തോതിൽ നിലനിൽക്കുന്നുണ്ട്.കളിമൺ ക്ഷാമവും ഈ മേഖലയിൽ നിന്ന് പുതിയ തലമുറ മാറി നിന്നതും പ്രതിസന്ധിയായി.
ഒപ്പം മൺപാത്രങ്ങളുടെ ഉപയോഗവും കുറഞ്ഞു.അടുക്കളയ്ക്ക് അലങ്കാരമാകുന്ന മൺ പാത്രങ്ങൾ ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായി എത്തുന്നുത്.വഴിയോര കടകളിൽ ഓണക്കാലത്ത് മൺ പാത്ര ക്കച്ചവടം സജീവമാണ്.മത്സ്യം ഉൾപ്പെടെ പാകം ചെയ്യുന്നതിനുള്ള മൺ ചട്ടികൾക്ക് ഇപ്പോഴും പ്രിയമാണെന്ന് കച്ചവടക്കാർ പറഞ്ഞു. കോവിഡിനു മുൻപ് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ തലച്ചുമടായി മൺപാത്രങ്ങൾ വിറ്റഴിച്ചിരുന്നു.
എന്നാൽ ഇപ്പോൾ തലച്ചുമടായി എത്തിച്ച് വിൽപന വിരളമാണ്. ഓണം ഒരുങ്ങാനുള്ള ഉത്രാട പാച്ചിലിൽ മൺപാത്ര വിപണികളിലെ തിരക്കും നിറമുള്ള ഓർമയായി അവശേഷിക്കുന്നു.