സ്റ്റേഡിയത്തിലെ മണൽ: വീണ്ടും പരസ്യലേലത്തിനൊരുക്കം
കോഴഞ്ചേരി∙ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണൽ ശേഖരം പരസ്യലേലം ചെയ്യുന്നതിനുള്ള നടപടി ഒരിക്കൽകൂടി സ്വീകരിക്കാനൊരുങ്ങി ഇറിഗേഷൻ വകുപ്പ്. ജൂലൈയിൽ ലേലം നടത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ലേലത്തുകയിൽ 40 ശതമാനം കുറവു വരുത്താനുള്ള തീരുമാനത്തിനും സാധ്യതയുണ്ട്. ഇതിനായി

കോഴഞ്ചേരി∙ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണൽ ശേഖരം പരസ്യലേലം ചെയ്യുന്നതിനുള്ള നടപടി ഒരിക്കൽകൂടി സ്വീകരിക്കാനൊരുങ്ങി ഇറിഗേഷൻ വകുപ്പ്. ജൂലൈയിൽ ലേലം നടത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ലേലത്തുകയിൽ 40 ശതമാനം കുറവു വരുത്താനുള്ള തീരുമാനത്തിനും സാധ്യതയുണ്ട്. ഇതിനായി ജില്ലാ കലക്ടറുടെ അനുമതി ഇറിഗേഷൻ വകുപ്പിന് ആവശ്യമാണ്. ഇക്കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും.
സ്റ്റേഡിയത്തിൽ നിന്നു മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടി വൈകുന്നതിൽ കോഴഞ്ചേരി പഞ്ചായത്ത് അധികൃതർക്കും അതൃപ്തിയുണ്ട്. പരസ്യലേലം ഫലം കണ്ടില്ലെങ്കിൽ മണൽ സ്റ്റേഡിയത്തിൽ തന്നെ നിരത്തുന്നതിന് അനുമതി നൽകണമെന്ന അഭിപ്രായവും ഭരണസമിതിയിലുണ്ട്.
ജൂലൈ 29നാണ് ആദ്യം പരസ്യലേലം നടത്തിയത്. ഘനമീറ്ററിന് 1061 രൂപയാണ് നിശ്ചയിച്ചിരുന്നത്. ലേലവിവരമറിഞ്ഞ് പലരും അന്ന് സ്ഥലത്ത് എത്തിയിരുന്നെങ്കിലും ലേലത്തിൽ പങ്കുകൊള്ളാൻ ആരും തയാറായില്ല. അടിസ്ഥാന വില കണ്ടായിരുന്നു ഈ പിൻമാറ്റം. 3315.064 ക്യുബിക് മീറ്റർ മണ്ണാണ് സ്റ്റേഡിയത്തിൽ കൂട്ടിയിട്ടിട്ടുള്ളത്.
പ്രളയശേഷം പമ്പാ നദിയിൽ നിന്നും നീക്കം ചെയ്ത മണലും എക്കലും കലർന്ന മിശ്രിതമാണിത്. സ്റ്റേഡിയത്തിൽ നിന്നും ഇവ നീക്കം ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികളും കായികപ്രേമികളും രംഗത്തെത്തിയിരുന്നു. അന്ന് ഇ ലേലം പോർട്ടൽ മുഖേന നടത്തിയിട്ടും ഫലം കണ്ടില്ല. തുടർന്നാണ് പരസ്യലേലത്തിനുള്ള തീരുമാനത്തിലേക്കെത്തിയത്.