കരികുളം ∙ മാലിന്യം നിറയുന്ന വനം. ആർക്കും എപ്പോഴും മാലിന്യം നിക്ഷേപിക്കാം. ആരും ചോദിക്കാനും പറയാനും വരില്ല. കരികുളം വനത്തിലെ കാഴ്ചയാണിത്. ചെത്തോങ്കര–അത്തിക്കയം ശബരിമല പാത കരികുളം വനത്തിന്റെ മധ്യത്തിലൂടെയാണ് കടന്നു പോകുന്നത്. തേക്കടി ജംക്‌ഷൻ മുതൽ കക്കുടുമൺ വരെ ഒരു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരികുളം ∙ മാലിന്യം നിറയുന്ന വനം. ആർക്കും എപ്പോഴും മാലിന്യം നിക്ഷേപിക്കാം. ആരും ചോദിക്കാനും പറയാനും വരില്ല. കരികുളം വനത്തിലെ കാഴ്ചയാണിത്. ചെത്തോങ്കര–അത്തിക്കയം ശബരിമല പാത കരികുളം വനത്തിന്റെ മധ്യത്തിലൂടെയാണ് കടന്നു പോകുന്നത്. തേക്കടി ജംക്‌ഷൻ മുതൽ കക്കുടുമൺ വരെ ഒരു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന വനമാണിത്. വിജനമായ ഇവിടെ മാലിന്യം തള്ളിയാൽ ആരും അറിയില്ല. ഇരുളിന്റെ മറവിലാണ് കൂടുതലും തള്ളുന്നത്. വീടുകളിലെ പഴകിയ സാധനങ്ങൾ‌, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പഴയ ചെരിപ്പുകൾ, കുടകൾ, പാത്രങ്ങൾ തുടങ്ങി ആർ‌ക്കും വേണ്ടാത്ത സാധനങ്ങളെല്ലാം വനം വഹിക്കേണ്ട സ്ഥിതിയാണ്. കോഴി, മീൻ കടകളിലെ അവശിഷ്ടങ്ങളും ഇടയ്ക്കിടെ റോഡിൽ കിടക്കുന്നതു കാണാം. 

മാലിന്യം നിറഞ്ഞതോടെ ഇവിടം തെരുവു നായ്ക്കളും താവളമടിക്കുന്നുണ്ട്. മുക്കട മുതൽ കനകപ്പലം വരെയുള്ള എരുമേലി വനത്തിൽ തള്ളിയിരുന്ന മാലിന്യമെല്ലാം അടുത്തിടെ വനപാലകർ വാരി നീക്കിയിരുന്നു. ഇതിനു ശേഷം മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ വനത്തിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെയും അതേ മാർഗം പിൻതുടർന്നാൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനു പുറമേ പിഴയും ഈടാക്കാം. വനം വകുപ്പിന്റെ അടിയന്തര ഇടപെടൽ ഇതിനാവശ്യമാണ്.