കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓടിച്ച പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി
പത്തനംതിട്ട ∙ ഡിവൈഎസ്പി സഞ്ചരിച്ച പൊലീസ് ജീപ്പ് അമിതവേഗംമൂലം നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 11നു കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളി ജംക്‌ഷനിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ സഞ്ചരിച്ചിരുന്ന ജീപ്പാണു വലിയപറമ്പിൽ മറിയാമ്മ ചെറിയാന്റെ ഉടമസ്ഥതയിലുള്ള

പത്തനംതിട്ട ∙ ഡിവൈഎസ്പി സഞ്ചരിച്ച പൊലീസ് ജീപ്പ് അമിതവേഗംമൂലം നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 11നു കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളി ജംക്‌ഷനിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ സഞ്ചരിച്ചിരുന്ന ജീപ്പാണു വലിയപറമ്പിൽ മറിയാമ്മ ചെറിയാന്റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയുടെ ഷട്ടർ പൂർണമായും തകർന്നു. നടപ്പാതയിലെ വേലിയും തകർന്നു. ഡിവൈഎസ്പിക്കു കാലിനു നിസ്സാര പരുക്കേറ്റു.
കാഞ്ഞിരപ്പള്ളിയിൽനിന്നു കൊട്ടാരക്കരയിലേക്കു പോകും വഴിയാണ് അപകടം. അപകടം നടന്നു മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പത്തനംതിട്ട പൊലീസ് ഇദ്ദേഹത്തിനു യാത്ര തുടരാനുള്ള സൗകര്യമൊരുക്കി. ജീപ്പ് താനാണ് ഓടിച്ചതെന്നും ഇടയ്ക്ക് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു ഡിവൈഎസ്പി അവിടെ എത്തിയ നാട്ടുകാരോടു പറഞ്ഞു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരിൽ ചിലർ ആരോപിക്കുന്നു.