മനുവിന്റെ മഴമറ കൃഷിയിടത്തിൽ തഴച്ചുവളർന്ന് ബട്ടർനട്ട് സക്വാഷ്
പറക്കോട് ∙ വ്യത്യസ്ത വിളകൾ പരീക്ഷിക്കുന്ന യുവ കർഷകനായ തയ്യിൽവീട്ടിൽ മനുവിന്റെ മഴമറ കൃഷിയിടത്തിലെ പുതിയ ഇനമായ ബട്ടർനട്ട് സക്വാഷ് വിളവെടുപ്പിനു പാകമായി. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ബട്ടർനട്ട് സക്വാഷ് മത്തങ്ങയ്ക്കു സമാനമായ പച്ചക്കറി ഇനമാണ്. പച്ചക്കറി ഇനത്തിലെ പുതിയ പരീക്ഷണത്തിനു 2 മാസം

പറക്കോട് ∙ വ്യത്യസ്ത വിളകൾ പരീക്ഷിക്കുന്ന യുവ കർഷകനായ തയ്യിൽവീട്ടിൽ മനുവിന്റെ മഴമറ കൃഷിയിടത്തിലെ പുതിയ ഇനമായ ബട്ടർനട്ട് സക്വാഷ് വിളവെടുപ്പിനു പാകമായി. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ബട്ടർനട്ട് സക്വാഷ് മത്തങ്ങയ്ക്കു സമാനമായ പച്ചക്കറി ഇനമാണ്. പച്ചക്കറി ഇനത്തിലെ പുതിയ പരീക്ഷണത്തിനു 2 മാസം മുൻപാണ് ഓൺലൈനായി വരുത്തിയ ബട്ടർനട്ട് സ്ക്വാഷിന്റെ വിത്ത് പാകിയത്. 50 തൈകൾ കിളിർത്തതോടെ കൂടുതൽ പരിപാലിച്ചു. പകുതി ഗ്രോ ബാഗിലും ബാക്കി തറയിലുമായിട്ടാണ് നട്ടത്. അതിൽ തറയിൽ നട്ടത് വേഗത്തിൽ തഴച്ചുവളർന്നതോടെ മഴമറയിൽ പന്തലിട്ട് അതിലേക്ക് പടർത്തി. ഒരുമാസമായപ്പോഴേക്കും പൂവിട്ടു കായ്ക്കാൻ തുടങ്ങി. ഇപ്പോൾ കായ്കൾ വിളവെടുപ്പിനു പാകമായി.
ഒരു കായ് 650 ഗ്രാമോളം വരും. ഒരുകിലോ വരെയുള്ള കായ്കളുമുണ്ട്. ഇതു പഴുക്കുന്നതിനു മുൻപ് പച്ചക്കറിയായി ഉപയോഗിക്കാം. പഴുത്തു കഴിഞ്ഞാൽ പപ്പായപോലെ മുറിച്ചു കഴിക്കാം. ഇതു പന്തലിലും തറയിലും പടർത്താമെന്നും എന്നാൽ പന്തലിൽ പടർത്തുമ്പോഴാണ് മികച്ച വിളവ് ലഭിക്കുന്നതെന്നു മനു പറഞ്ഞു. അമേരിക്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ടർക്കി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന കാർഷിക വിളയാണിത്. ബട്ടർനട്ടിൽ വൻ തോതിൽ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.