പത്തനംതിട്ട ജില്ലയിൽ ഇന്ന് (27-09-2023); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം ∙ നീരാട്ടുകാവ്, പൊന്നമ്പാറ, പുഞ്ചിരിമുക്ക്, പഞ്ചാരമുക്ക്, കണ്ണമ്പള്ളി, കക്കുടുമൺ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ. ∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ ബസാർ കടവ്, ചോതിയക്കടവ്, കോൺകോഡ്, മുളമൂട്, ചോളമൻമന, കാരയ്ക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 5

വൈദ്യുതി മുടക്കം
∙ നീരാട്ടുകാവ്, പൊന്നമ്പാറ, പുഞ്ചിരിമുക്ക്, പഞ്ചാരമുക്ക്, കണ്ണമ്പള്ളി, കക്കുടുമൺ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ.
∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ ബസാർ കടവ്, ചോതിയക്കടവ്, കോൺകോഡ്, മുളമൂട്, ചോളമൻമന, കാരയ്ക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
സൗജന്യപഠനം: അപേക്ഷ ക്ഷണിച്ചു
കുന്നന്താനം ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ബ്രൈഡൽ ഫാഷൻ പോർട്ട് ഫോളിയോ ആൻഡ് മേക്കപ് ആർട്ടിസ്റ്റ്, ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്ട് ഡിസൈൻ എൻജിനീയർ എന്നീ കോഴ്സുകൾ സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ യഥാക്രമം ഒക്ടോബർ 15നും 20നും തുടങ്ങും. 18–45 വയസിനിടയിലുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. https://forms.gle/1v4JsDxPDu9eWPMh6. ഫോൺ: 7994497989.
അപേക്ഷ ക്ഷണിച്ചു
കുറ്റൂർ ∙ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര ഇടവിള കൃഷി-വിത്തുകളും തൈകളും വിതരണം, നെൽക്കൃഷി വികസനം, വീട്ടുവളപ്പിൽ പച്ചക്കറി കൃഷി-ചട്ടിയും പച്ചക്കറി തൈകളും കരിമ്പു കൃഷി-കൂലിച്ചെലവ് സബ്‌സിഡി, പ്ലാവിൻ തൈ വിതരണം എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭകളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ കരം അടച്ച രസീത്, റേഷൻ കാർഡ്, ആധാർ ഇവയുടെ പകർപ്പുകൂടി അപേക്ഷിക്കണം. ഗുണഭോക്തൃ ലിസ്റ്റ് കൃഷി ഭവനിലും പഞ്ചായത്ത് ഓഫിസിലും ലഭ്യമാണ്. 3 മുതൽ കൃഷി ഭവനിൽ അപേക്ഷ സ്വീകരിക്കും.
സീറ്റ് ഒഴിവ്
അടൂർ ∙ കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ അടൂർ സെന്ററിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. സർവകലാശാലയുടെ വെബ്സൈറ്റിൽ മാനേജ്മെന്റ് ക്വാട്ടയിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം അടൂർ സെന്ററിൽ 29ന് രാവിലെ 10ന് ഹാജരാകണം. 9446190089.
താൽക്കാലിക അധ്യാപക നിയമനം
കലഞ്ഞൂർ ∙ ഗവ.വിഎച്ച്എസ്എസിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇംഗ്ലിഷ് (ജൂനിയർ) തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ (ലീവ് വേക്കൻസി) നിയമനം നടത്തുന്നു. യോഗ്യത: എംഎ ഇംഗ്ലിഷ്, ബിഎഡ്, സെറ്റ്. അഭിമുഖം 29 ന് 11ന്.
അപേക്ഷ ക്ഷണിച്ചു
കോന്നി ∙ കുടുംബശ്രീ സംരംഭകത്വ വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ച മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംകോം, ടാലി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ. ഒരു വർഷം അക്കൗണ്ടന്റ് തസ്തികയിൽ പ്രവൃത്തി പരിചയം. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. കോന്നി ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ ഒക്ടോബർ 5 വൈകിട്ട് 5നു മുൻപായി ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. അപേക്ഷയുടെ പുറത്ത് എംഇആർസി അക്കൗണ്ടന്റ് നിയമന അപേക്ഷ എന്ന് രേഖപ്പെടുത്തണം. 0468 2221807.