നവീകരണം ഇഴയുന്നു; അപകട സാധ്യത മാറാതെ റോഡ്
പെരുമ്പെട്ടി ∙ നവീകരണം പൂർത്തിയായില്ല, പാതയിൽ അപകട സാധ്യത നിലനിൽക്കുന്നതായി പരാതി. ശാസ്താംകോയിക്കൽ - എഴുമറ്റൂർ റോഡ് പ്രവൃത്തികളാണു പൂർത്തിയാകാത്തത്. ഒന്നാംഘട്ട ടാറിങ്ങും ബലക്ഷയമുള്ള രണ്ടു കലുങ്കുകളുടെ പുനർനിർമാണവും ചിലതിന്റെ വീതിവർധിപ്പിക്കലുമാണു നടന്നത്. പാതയിൽ മൂന്നിടത്തു പൂട്ടുകട്ട

പെരുമ്പെട്ടി ∙ നവീകരണം പൂർത്തിയായില്ല, പാതയിൽ അപകട സാധ്യത നിലനിൽക്കുന്നതായി പരാതി. ശാസ്താംകോയിക്കൽ - എഴുമറ്റൂർ റോഡ് പ്രവൃത്തികളാണു പൂർത്തിയാകാത്തത്. ഒന്നാംഘട്ട ടാറിങ്ങും ബലക്ഷയമുള്ള രണ്ടു കലുങ്കുകളുടെ പുനർനിർമാണവും ചിലതിന്റെ വീതിവർധിപ്പിക്കലുമാണു നടന്നത്. പാതയിൽ മൂന്നിടത്തു പൂട്ടുകട്ട വിരിക്കുന്നതിന് ഒഴിച്ചിട്ടിരിക്കുന്ന ഭാഗങ്ങളിൽ അപകടം പതിയിരിക്കുകയാണ്, ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
ചെറുകോൽപുഴ - പൂവനക്കടവ് റോഡിൽ എഴുമറ്റൂർ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് പാടിമൺ – കോട്ടാങ്ങൽ റോഡിലെ ശാസ്താംകോയിക്കൽ വരെയുള്ള 3.8 കിലോമീറ്റർ ദൂരം 4.5 കോടി രൂപ ചെലവിൽ നവീകരിക്കുന്നതാനാണ് കരാർ നൽകിയിരിക്കുന്നത്. 9 മാസമാണ് പൂർത്തീകരണ കാലാവധി ഒരുവർഷം പിന്നിട്ടിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 1000 ചതുരശ്ര മീറ്റർ പൂട്ടുകട്ട പാകൽ, 200 മീറ്റർ ഇടിതാങ്ങി (ക്രാഷ്ബാരിയർ), ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി, ഐറിഷ് (ചരിവ് ഓട).ഗതാഗതസംരക്ഷണത്തിന് കരുതൽ നൽകുന്ന വിവിധതരം സൂചന ബോർഡുകൾ എന്നിവയുടെ സ്ഥാപനവുമാണ് പ്രവൃത്തികളിൽ അവശേഷിക്കുന്നത്.