സ്വകാര്യ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് നടക്കാനിടമില്ല
പത്തനംതിട്ട∙ നഗരസഭ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചു കച്ചവടക്കാർ. താഴത്തെ നിലയിലുള്ള എല്ലാ കടമുറികളും നഗരസഭ വാടകയ്ക്കു നൽകിയിരിക്കുകയാണ്. കടമുറിയിൽ കച്ചവടം നടത്താനാണ് അനുവാദം നൽകിയിട്ടുള്ളതെങ്കിലും കച്ചവടം കടമുറികളുടെ പുറത്തു വരാന്ത കൈയേറിയാണെന്നാണു

പത്തനംതിട്ട∙ നഗരസഭ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചു കച്ചവടക്കാർ. താഴത്തെ നിലയിലുള്ള എല്ലാ കടമുറികളും നഗരസഭ വാടകയ്ക്കു നൽകിയിരിക്കുകയാണ്. കടമുറിയിൽ കച്ചവടം നടത്താനാണ് അനുവാദം നൽകിയിട്ടുള്ളതെങ്കിലും കച്ചവടം കടമുറികളുടെ പുറത്തു വരാന്ത കൈയേറിയാണെന്നാണു പരാതി. ചില ബേക്കറികൾ മുറിക്കു പുറത്തു വരാന്തയുടെ പകുതിയോളം കൈയേറി തട്ട് നിർമിച്ചാണ് അവിടെ ചായയ്ക്കും പലഹാര നിർമാണത്തിനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നാലും അഞ്ചും ഗ്യാസ് സിലിണ്ടറുകളാണു സൂക്ഷിക്കുന്നുണ്ട്. സിലിണ്ടർ പുറത്തു വരാന്തയിലാണു വച്ചിരിക്കുന്നത്.
മാസങ്ങൾക്കു മുൻപു സെൻട്രൽ ജംക്‌ഷനിലെ ബേക്കറിയിൽ ഉപ്പേരി വറുക്കുന്നതിനിടെ ഉണ്ടായ തീപിടുത്തത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വലിയ അപകടം ഉണ്ടായിരുന്നു. അതിനെ തുടർന്നു ബസ്‌സ്റ്റാൻഡിലെ ഗ്യാസ് ഉപയോഗത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആ നിയന്ത്രണം കാറ്റിൽ പറത്തിയാണു ചില കടകൾ പ്രവർത്തിക്കുന്നത്. നൂറുകണക്കിന് ആളുകളും ബസുകളും വന്നുപോകുന്ന സ്ഥലത്ത് അധികൃതർ പരിശോധന നടത്താത്തതിനു വ്യാപാരികളിൽ പലർക്കും അമർഷമുണ്ട്. നിശ്ചിത സ്ഥലത്തിനാണു വാടകയെങ്കിലും അധിക സ്ഥലം കൈയേറി കച്ചവടം നടത്തുന്നതു നഗരസഭയ്ക്കു വലിയ നഷ്ടമാണെങ്കിലും നഗരസഭയും അനങ്ങുന്നില്ല.
അത്യാവശ്യം സാധനങ്ങൾ കടയ്ക്കു പുറത്തു പ്രദർശിപ്പിക്കുന്നതു ബുദ്ധിമുട്ടാകില്ലെങ്കിലും എല്ലാ സ്ഥലവും കടക്കാർക്ക് അവകാശപ്പെട്ടതെന്ന രീതിയിലുള്ള പ്രവർത്തനമാണു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ബസ്‌സ്റ്റാൻഡിലേക്ക് എത്തുന്നവർക്കു മുൻവശത്തുള്ള വരാന്തയിലൂടെ നടന്നു നീങ്ങാൻ കഴിയാത്ത അവസ്ഥയാണ് . ഇവിടെ ഒട്ടുമിക്ക സ്ഥാപനങ്ങളും വരാന്തയിലേക്ക് ഇറക്കി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. സ്റ്റാൻഡിലേക്ക് എത്തുന്നവർ മഴ നനഞ്ഞു വേണം ഇതുവഴി നടന്നു സ്റ്റാൻഡിനുള്ളിൽ കയറാൻ.