വഴിയരികിലെ മുളകൾ വാഹനങ്ങൾക്കു ഭീഷണി
കരികുളം ∙ വനത്തിൽ നിന്ന് ശബരിമല പാതയിലേക്ക് ഒടിഞ്ഞു വീഴുന്ന മുളകൾ വാഹനങ്ങൾക്കും യാത്രക്കാർക്കും കെണിയായി. മുളകൾ മുറിച്ചു നീക്കി സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല. ചെത്തോങ്കര–അത്തിക്കയം പാതയിൽ കരികുളം വനത്തിലെ കാഴ്ചയാണിത്. ശബരിമല പാതയോടു ചേർന്ന വനത്തിൽ പതിറ്റാണ്ടുകൾക്കു മുൻപ് വനം വകുപ്പ്

കരികുളം ∙ വനത്തിൽ നിന്ന് ശബരിമല പാതയിലേക്ക് ഒടിഞ്ഞു വീഴുന്ന മുളകൾ വാഹനങ്ങൾക്കും യാത്രക്കാർക്കും കെണിയായി. മുളകൾ മുറിച്ചു നീക്കി സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല. ചെത്തോങ്കര–അത്തിക്കയം പാതയിൽ കരികുളം വനത്തിലെ കാഴ്ചയാണിത്.
ശബരിമല പാതയോടു ചേർന്ന വനത്തിൽ പതിറ്റാണ്ടുകൾക്കു മുൻപ് വനം വകുപ്പ് മുളകൾ നട്ടിരുന്നു. അവയെല്ലാം വിളഞ്ഞിട്ടു കാലങ്ങളായി. എന്നാൽ ലേലം ചെയ്തു വിൽക്കാൻ കഴിഞ്ഞിട്ടില്ല. മുളകൾ വെട്ടി നീക്കുന്നതിന് പരിചയ സമ്പന്നരായ പണിക്കാരെ കിട്ടാത്തതിനാൽ ആരും ലേലം കൊള്ളാനും തയാറാകുന്നില്ല. ഇതാണു യാത്രക്കാർക്കു വിനയായിരിക്കുന്നത്.
വിളഞ്ഞ മുളകൾ പഴുത്തുണങ്ങുകയാണ്. പിന്നീട് അവ റോഡിലേക്ക് ഒടിഞ്ഞു വീഴുന്നു. കൂടാതെ പച്ച മുളകളും കാറ്റിലും മഴയിലും ഒടിയാറുണ്ട്. അവയും വീഴുന്നത് റോഡിനു കുറുകെയാണ്. റോഡിനു കുറുകെയും തൂങ്ങിയും ഒട്ടേറെ മുളകൾ ഇപ്പോൾ കിടപ്പുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അവ താഴെ വീഴുന്നതെങ്കിൽ നാശം ഉറപ്പാണ്. അവ നീക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.