പത്തനംതിട്ട∙ ശബരിമലയിലെ അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലയ്ക്കയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അരവണ നിർമാണത്തിനു ലൈസൻസ് എടുക്കാൻ അപേക്ഷ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടിന്നിലടച്ച ഭക്ഷണ പദാർഥങ്ങൾ വിൽക്കുമ്പോൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സ്വഭാവം, തൂക്കം, പരമാവധി വില,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ശബരിമലയിലെ അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലയ്ക്കയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അരവണ നിർമാണത്തിനു ലൈസൻസ് എടുക്കാൻ അപേക്ഷ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടിന്നിലടച്ച ഭക്ഷണ പദാർഥങ്ങൾ വിൽക്കുമ്പോൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സ്വഭാവം, തൂക്കം, പരമാവധി വില, നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങൾ, ലൈസൻസ് നമ്പർ, നിർമാതാവിന്റെ പൂർണ മേൽവിലാസം എന്നിവ പുറത്തു രേഖപ്പെടുത്തണം.

എന്നാൽ, ദേവസ്വം ബോർഡ് നിലവിൽ വിൽക്കുന്ന അരവണ ടിന്നിൽ ബാച്ച് നമ്പരും നിർമാണ തീയതിയും മാത്രമേയുള്ളു. നേരത്തെ, ലൈസൻസ് എടുക്കണമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടും ബോർഡ് തയാറായിരുന്നില്ല. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി വരെ എത്തിയ സാഹചര്യത്തിൽ ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കാനാണു ലൈസൻസ് എടുക്കുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.

ADVERTISEMENT

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന ആദ്യ പരിശോധനാഫലം കാരണം വിൽക്കാൻ പറ്റാതായ അരവണയ്ക്കു നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു ബോർഡ് നൽകിയ ഹർജി നവംബർ മൂന്നിനു സുപ്രീംകോടതി പരിഗണിക്കും. അതിനിടെ, വീണ്ടും നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമാണെന്ന ഫലം വന്ന ശേഷവും സാംപിൾ വീണ്ടും പരിശോധിക്കാൻ ശ്രമമുണ്ടായതായി അനന്തഗോപൻ പറഞ്ഞു. അരവണ വിൽക്കാൻ സാധിക്കാത്തതിനാൽ ഏഴു കോടിയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ബോർഡിലറിയാം സന്നിധാനത്തെ തിരക്ക്

ADVERTISEMENT

പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്നവർക്കു സന്നിധാനത്തെ തിരക്കറിയാൻ ദേവസ്വം ബോർഡ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുന്നു. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള ക്യൂ കോംപ്ലക്സിലാണ് ഇവ സ്ഥാപിക്കുക. ഇതിനായി 19.5 ലക്ഷം രൂപയുടെ കരാർ നൽകി. തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണു കരാർ നൽകിയത്.

പതിനെട്ടാംപടി കയറാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന തീർഥാടകർക്ക് ഇടയ്ക്ക് ഇരുന്നു വിശ്രമിക്കുന്നതിനുള്ള സൗകര്യത്തോടെ മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിൽ 6 ക്യൂ കോംപ്ലക്സുകൾ നിർമിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ശബരിമല സ്പെഷൽ ഓഫിസറായ സമയത്ത് 9 കോടി രൂപ മുടക്കിയാണ് ഇതു പൂർത്തിയാക്കിയത്.

ADVERTISEMENT

തിരക്കു നിയന്ത്രണത്തിന്റെ പൂർണ ചുമതല പൊലീസിനാണ്. ഓരോ കാരണം പറഞ്ഞു ക്യു കോംപ്ലക്സ് ഉപയോഗിക്കാതെ വെറുതെയിട്ടു. ശുചിമുറികളും വിശ്രമ സൗകര്യവും ഇതിലുണ്ട്. ഇവിടെ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചാൽ തിരുപ്പതി മാതൃകയിൽ ക്യൂ ക്രമീകരിക്കാമെന്നാണു പൊലീസിന്റെ നിർദേശം.