ഇഞ്ചപ്പടർപ് പിടിച്ച നടപ്പന്തൽ, ഇടിഞ്ഞു പൊളിഞ്ഞ ശബരിപീഠം; യോഗങ്ങൾ മുറയ്ക്ക്, നടപടി അകലെ
ശബരിമല ∙ സമഭാവനയുടെ സന്നിധിയിലേക്കു ഭക്തർ എത്തുന്നത് വിശ്വാസ ധാരയുടെ ലാളിത്യവുമായാണ്. അതിനാൽ കഷ്ടതകൾ എത്ര ഉണ്ടായാലും ഭക്തർ പരാതി പറയാറില്ല. പരാതി ഉണ്ടെങ്കിലേ ഒരുക്കങ്ങൾ വേഗം തീർക്കൂ എന്ന അവസ്ഥയാണ്. അവലോകന യോഗങ്ങൾ മുറതെറ്റാതെ നടക്കുന്നുണ്ടെങ്കിലും തയാറെടുപ്പുകൾ കാര്യമായി നടക്കുന്നില്ല. ഇഞ്ചപ്പടർപ്
ശബരിമല ∙ സമഭാവനയുടെ സന്നിധിയിലേക്കു ഭക്തർ എത്തുന്നത് വിശ്വാസ ധാരയുടെ ലാളിത്യവുമായാണ്. അതിനാൽ കഷ്ടതകൾ എത്ര ഉണ്ടായാലും ഭക്തർ പരാതി പറയാറില്ല. പരാതി ഉണ്ടെങ്കിലേ ഒരുക്കങ്ങൾ വേഗം തീർക്കൂ എന്ന അവസ്ഥയാണ്. അവലോകന യോഗങ്ങൾ മുറതെറ്റാതെ നടക്കുന്നുണ്ടെങ്കിലും തയാറെടുപ്പുകൾ കാര്യമായി നടക്കുന്നില്ല. ഇഞ്ചപ്പടർപ്
ശബരിമല ∙ സമഭാവനയുടെ സന്നിധിയിലേക്കു ഭക്തർ എത്തുന്നത് വിശ്വാസ ധാരയുടെ ലാളിത്യവുമായാണ്. അതിനാൽ കഷ്ടതകൾ എത്ര ഉണ്ടായാലും ഭക്തർ പരാതി പറയാറില്ല. പരാതി ഉണ്ടെങ്കിലേ ഒരുക്കങ്ങൾ വേഗം തീർക്കൂ എന്ന അവസ്ഥയാണ്. അവലോകന യോഗങ്ങൾ മുറതെറ്റാതെ നടക്കുന്നുണ്ടെങ്കിലും തയാറെടുപ്പുകൾ കാര്യമായി നടക്കുന്നില്ല. ഇഞ്ചപ്പടർപ്
ശബരിമല ∙ സമഭാവനയുടെ സന്നിധിയിലേക്കു ഭക്തർ എത്തുന്നത് വിശ്വാസ ധാരയുടെ ലാളിത്യവുമായാണ്. അതിനാൽ കഷ്ടതകൾ എത്ര ഉണ്ടായാലും ഭക്തർ പരാതി പറയാറില്ല. പരാതി ഉണ്ടെങ്കിലേ ഒരുക്കങ്ങൾ വേഗം തീർക്കൂ എന്ന അവസ്ഥയാണ്. അവലോകന യോഗങ്ങൾ മുറതെറ്റാതെ നടക്കുന്നുണ്ടെങ്കിലും തയാറെടുപ്പുകൾ കാര്യമായി നടക്കുന്നില്ല.
ഇഞ്ചപ്പടർപ് പിടിച്ച നടപ്പന്തൽ
15 ദിവസം കഴിഞ്ഞാൽ ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്നതിന്റെ ലക്ഷണമൊന്നും ശരണവഴിയിലോ സന്നിധാനത്തോ കാണുന്നില്ല. പമ്പയിൽ നിന്നു സന്നിധാനത്തേക്കു നീലിമല വഴിയുള്ള പരമ്പരാഗത പാതയിൽ 16 നടപ്പന്തലുണ്ട്. അതിൽ പകുതിയിൽ കൂടുതൽ നടപ്പന്തലിന്റെയും മേൽക്കൂര ഇഞ്ചപ്പർപ്പ് പിടിച്ചുകിടക്കുകയാണ്. വനം വകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ ഇത് വെട്ടിമാറ്റാൻ പറ്റു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. മരം വീണ് മേൽക്കൂര തകർന്നത് മാറ്റിയിടാൻ ദേവസ്വം ബോർഡ് ഒന്നും ചെയ്തിട്ടില്ല.
നീലിമല പാത കഴിഞ്ഞ വർഷം കരിങ്കല്ല് പാകിയതിനാൽ സഞ്ചാരയോഗ്യമാണ്. എന്നാൽ കാട് തെളിക്കാതെ വൃത്തി ഹീനമായി കിടക്കുകയാണ്. കുത്തനെയുള്ള മല നടന്നുകയറി ക്ഷണിക്കുമ്പോൾ ഇരുന്നുവിശ്രമിക്കാൻ സ്റ്റീൽ ബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. അവ കാടുമൂടി വൃത്തിഹീനമായി.
ശുചിമുറികൾ ഗോഡൗൺ
നീലിമല പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ദേവസ്വം ബോർഡ് വർഷങ്ങൾക്കു മുൻപ് നിർമിച്ച ശുചിമുറികൾ ഉണ്ട്. ഇവ ഇപ്പോൾ കച്ചവടക്കാരുടെ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായി മാറി. ശുചിമുറികൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. നീലിമല കാർഡിയോളജി സെന്ററിനു സമീപമാണ് ശുചിമുറി കെട്ടിടം. സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേട് ഗവ ഡിസ്പെൻസറിക്കു സമീപത്തെ ശുചിമുറിയുടെ അവസ്ഥയും ഇതാണ്. ചരൽമേട്ടിലെ കച്ചവടക്കാരുടെ സാധനങ്ങളാണ് ഇതിൽ സൂക്ഷിച്ചിട്ടുള്ളത്. രണ്ട് കെട്ടിടത്തിനും ഇത്തവണ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
സന്നിധാനത്തിൽ തീർഥാടകർക്ക് സൗജന്യമായി വിശ്രമിക്കാൻ കഴിയുന്ന മാഗുണ്ട അയ്യപ്പ നിലയത്തിന്റെ പരിസരം മുഴുവൻ വൃത്തിഹീനമാണ്. പരിസരം മുഴുവൻ കാട് കയറി കിടക്കുന്നു. പാണ്ടിത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്ററിന്റെ പരിസരവും കാട കയറി. ദേവസ്വം ബോർഡാണ് ഇത് വൃത്തിയാക്കേണ്ടത്.
ഇടിഞ്ഞു പൊളിഞ്ഞ ശബരിപീഠം
ഐതിഹ്യ പ്രാധാന്യമുള്ള സ്ഥാനമാണ് ശബരിപീഠം. അയ്യപ്പ സ്വാമി ശബരിക്കു മോക്ഷം കൊടുത്ത സ്ഥാനം. നീലിമല പാതയിൽ ചുറ്റും കരിങ്കല്ല് കെട്ടിയാണ് പീഠം ഒരുക്കിയിട്ടുള്ളത്. അവിടെ ശബരി മാതാവിന്റെ രൂപം പോലെയുള്ള ഒരു കല്ല് ഉണ്ട്. അതിനു ചുറ്റുമാണ് കോട്ടകെട്ടിയിട്ടുള്ളത്. അയ്യപ്പന്മാർ നിരന്തരമായി നാളികേരം ഉടച്ച് കല്ലുകൾ ഇളകി. പല ഭാഗവും ഇടിഞ്ഞു പോയി. ഇത് കെട്ടി സംരക്ഷിക്കാനുള്ള ജോലികൾ തുടങ്ങിയിട്ടില്ല.
ചാലക്കയം– പമ്പ റോഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പാത. വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയ റോഡാണിത്. ടാറിങ് ഇളകി പലയിടവും കുഴിയായി. കഴിഞ്ഞ വർഷം വലിയ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചു. അതും ഇളകിയിട്ടുണ്ട്. ചക്കുപാലം മുതൽ ത്രിവേണി വരെയുള്ള ഭാഗത്താണ് കുഴികൾ കൂടുതൽ. ചാലക്കയം– പമ്പ റോഡിന്റെ ഇരുവശവും കാട് മൂടി. മന്ത്രി ആന്റണി രാജു പമ്പയിൽ എത്തിയ ദിവസം ചാലക്കയത്തും കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തും കുറച്ചു കാട് വെട്ടി. മന്ത്രി പോയിക്കഴിഞ്ഞപ്പോൾ പണി നിർത്തി ജോലിക്കാർ മടങ്ങി.
ഉദ്ഘാടനം ഇന്ന്
ശബരിമല ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലയ്ക്കലിൽ നിർമാണം പൂർത്തിയാക്കിയ ക്ലോക്ക് റൂം, കെഎസ്ആർടിസി ബസ് ടെർമിനൽ, നവീകരിച്ച ഗെസ്റ്റ് ഹൗസ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അധ്യക്ഷനായിരിക്കും. 35 ലക്ഷം രൂപ ചെലവിട്ടാണ് നിലയ്ക്കൽ കെഎസ്ആർടിസി ബസ് ടെർമിനൽ പൂട്ടുകട്ട പാകി നവീകരിച്ചത്.
പൈപ്പിടൽ താൽക്കാലികമായി നിർത്തിവച്ചു
പത്തനംതിട്ട ∙ നിലയ്ക്കൽ ശുദ്ധജല പദ്ധതിയുടെ ഭാഗമായി ഇലവുങ്കൽ–ചാലക്കയം റോഡിൽ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ താൽക്കാലികമായി നിർത്തി റോഡ് പൊതുമരാമത്തിനു കൈമാറിയതായി ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലയ്ക്കൽ മുതൽ ഇലവുങ്കൽ വരെ 2 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ച് സിമന്റ് മിശ്രിതം ഇട്ട് ഉറപ്പിച്ചാണ് റോഡ് കൈമാറിയത്. ബാക്കി കുഴി അടയ്ക്കൽ മരാമത്ത് അധികൃതരാണ് നടത്തേണ്ടതെന്നും ജല അതോറിറ്റി അറിയിച്ചു.