മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ ഭീഷണിയായി പെരുന്തേനീച്ചക്കൂട്
റാന്നി ∙ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ എത്തുന്നവർ ജാഗ്രതൈ. കൂടിളകിയാൽ പെരുന്തേനീച്ചകളുടെ കുത്തേറ്റു മടങ്ങേണ്ടിവരും.സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്കിൽ മൂന്നാം നിലയുടെ മേൽക്കൂരയിലെ പാരപ്പറ്റിലാണ് പെരുന്തേനീച്ചകൾ കൂടുകെട്ടിയിരിക്കുന്നത്. 2 കൂടുകളുണ്ട്. മുൻപും ഇതേ സ്ഥാനത്ത് 2 കൂടുകളുണ്ടായിരുന്നു. അവയാണ്

റാന്നി ∙ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ എത്തുന്നവർ ജാഗ്രതൈ. കൂടിളകിയാൽ പെരുന്തേനീച്ചകളുടെ കുത്തേറ്റു മടങ്ങേണ്ടിവരും. സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്കിൽ മൂന്നാം നിലയുടെ മേൽക്കൂരയിലെ പാരപ്പറ്റിലാണ് പെരുന്തേനീച്ചകൾ കൂടുകെട്ടിയിരിക്കുന്നത്. 2 കൂടുകളുണ്ട്. മുൻപും ഇതേ സ്ഥാനത്ത് 2 കൂടുകളുണ്ടായിരുന്നു. അവയാണ് ഇതോടു ചേർന്ന് പുതിയ കൂടുകൾ കെട്ടിയതെന്നു കരുതുന്നു.
കാക്കയോ മറ്റോ ഞോടി കൂടിളകിയാൽ ജനത്തെ ഓടിച്ചിട്ടു കുത്തും. താലൂക്ക്, ഭൂരേഖ തഹസിൽദാർ, വിൽപന നികുതി, സഹകരണ സംഘം ഓഡിറ്റ്, ജനറൽ, വിദ്യാഭ്യാസ ഉപജില്ല എന്നീ ഓഫിസുകളും മുൻസിഫ് കോടതിയും സിവിൽ സ്റ്റേഷന്റെ രണ്ടാം ബ്ലോക്കിലാണു പ്രവർത്തിക്കുന്നത്.