രണ്ടാഴ്ച കഴിഞ്ഞാൽ തിരക്കേറുന്ന രണ്ട് തീർഥാടനവഴികളുടെ കഥ...
മുട്ടാർ-ആൽത്തറ റോഡ് തകർന്നു തന്നെ പന്തളം ∙ ശബരിമല തീർഥാടനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, നഗരസഭയിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നായ മുട്ടാർ-മണികണ്ഠനാൽത്തറ റോഡ് തകർന്ന നിലയിൽ. കഴിഞ്ഞ തീർഥാടനകാലത്തും ഇത് തന്നെയായിരുന്നു സ്ഥിതി.റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി, കുഴികൾ രൂപപ്പെട്ട നിലയിലാണ്.

മുട്ടാർ-ആൽത്തറ റോഡ് തകർന്നു തന്നെ
പന്തളം ∙ ശബരിമല തീർഥാടനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, നഗരസഭയിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നായ മുട്ടാർ-മണികണ്ഠനാൽത്തറ റോഡ് തകർന്ന നിലയിൽ. കഴിഞ്ഞ തീർഥാടനകാലത്തും ഇത് തന്നെയായിരുന്നു സ്ഥിതി. റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി, കുഴികൾ രൂപപ്പെട്ട നിലയിലാണ്. പലയിടത്തും വെള്ളക്കെട്ടുമുണ്ട്. പന്തളം-മാവേലിക്കര റോഡിൽ നിന്ന് എംസി റോഡിലേക്കും തിരിച്ചും പന്തളം ജംക്‌ഷനിലെത്താതെ പോകാവുന്ന എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
മഹാദേവർ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നു കൂടിയാണ് ഇത്. കുരമ്പാല-വലക്കടവ് റോഡ് പദ്ധതിയിൽ മണികണ്ഠനാൽത്തറ വരെയുള്ള റോഡ് ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ഇത് കാരണം അറ്റകുറ്റപ്പണിയിൽ നിന്ന് നഗരസഭ പിൻമാറി.
എന്നാൽ, പദ്ധതി പിന്നീട് വലക്കടവ് വരെയാക്കി ചുരുക്കി. ഇതോടെ റോഡ് അനാഥാവസ്ഥയിലായെന്നാണ് ആക്ഷേപം. മഹാദേവർ ക്ഷേത്രത്തിലും തീർഥാടനകാലത്ത് മുളമ്പുഴ, മങ്ങാരം ഭാഗങ്ങളിൽ നിന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലും എത്തുന്നവർക്ക് തകർന്ന റോഡ് ബുദ്ധിമുട്ടാകും.
അപകടം കാത്തുവച്ച് കടമ്പനാട്- ഏഴംകുളം മിനി ഹൈവേ
ഏനാത്ത്∙ശബരിമല തീർഥാടകർ എളുപ്പ മാർഗമായി ആശ്രയിക്കുന്ന കടമ്പനാട്- ഏഴംകുളം മിനി ഹൈവേയിൽ ഗതാഗത സുരക്ഷയില്ല. ഒട്ടേറെ വളവുകളും കയറ്റവും ഇറക്കവും നിറഞ്ഞ റോഡിൽ അപകട മുന്നറിയിപ്പു സൂചകങ്ങളുമില്ല. സുരക്ഷിതമായ നടപ്പാതയില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. തെക്കൻ ജില്ലകളിൽ നിന്ന് വരുന്ന തീർഥാടകർ മിനി ഹൈവേ ആശ്രയിച്ചാണ് ഏനാത്തു നിന്നു യാത്ര തുടരുന്നത്.
ഏനാത്ത് - പ്ലാപ്പള്ളി റോഡ് പദ്ധതിയുടെ ഭാഗമാണ് മിനി ഹൈവേ.റോഡരികിലായി ഏനാത്ത് മഹാദേവർ ക്ഷേത്രത്തിൽ ഇടത്താവളവുമുണ്ട്. കോന്നി മെഡിക്കൽ കോളജ്, അടൂർ ചായലോടുള്ള സ്വകാര്യ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുള്ള പാത കൂടിയാണ്. എന്നാൽ തിരക്കേറുമ്പോൾ റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.അപകട മേഖലകളിൽ വേഗ നിയന്ത്രണ സംവിധാനമില്ലാത്ത കാരണം അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടാകുന്നു.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി വരുന്ന വാഹനങ്ങളുടെ സഞ്ചാര മാർഗം കൂടിയാണ്. എന്നാൽ വളവുകൾ, ഇറക്കം, സ്കൂൾ കലകൾ, ഉപ റോഡുകൾ ചേരുന്ന ഭാഗം എന്നിവിടങ്ങളിൽ വേഗ നിയന്ത്രണ സംവിധാനങ്ങളും അപകട മുന്നറിയിപ്പ് സൂചകങ്ങളുമില്ല. കാടു നീക്കം ചെയ്ത് നടപ്പാത ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.