അതിഥിത്തൊഴിലാളിയായി എത്തി; ഇന്ന് അൾത്താരയിലെ നിറസാന്നിധ്യമായി പ്രകാശ്
തിരുവല്ല∙ അതിഥിത്തൊഴിലാളിയായി എത്തി അൾത്താരയുടെ പടികൾ കയറാനുള്ള നിയോഗമാണു ജാർഖണ്ഡ് സ്വദേശി പ്രകാശ് കുണ്ടൽനയെ (37) കാത്തിരുന്നത്. മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസനത്തിൽപ്പെട്ട ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകനാണ് ഈ പഴയ നിർമാണത്തൊഴിലാളി.പള്ളിയിലെ ശുശ്രൂഷകന്റെ ജോലി 5 വർഷം

തിരുവല്ല∙ അതിഥിത്തൊഴിലാളിയായി എത്തി അൾത്താരയുടെ പടികൾ കയറാനുള്ള നിയോഗമാണു ജാർഖണ്ഡ് സ്വദേശി പ്രകാശ് കുണ്ടൽനയെ (37) കാത്തിരുന്നത്. മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസനത്തിൽപ്പെട്ട ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകനാണ് ഈ പഴയ നിർമാണത്തൊഴിലാളി. പള്ളിയിലെ ശുശ്രൂഷകന്റെ ജോലി 5 വർഷം മുൻപു തുടങ്ങിയതാണെന്നു വികാരി റവ.ഏബ്രഹാം ചെറിയാൻ പറഞ്ഞു. ജാർഖണ്ഡിൽ പ്രകാശിന്റെ കുടുംബം വർഷങ്ങളായി ക്രിസ്തുമത വിശ്വാസികളാണ്.
അവിടെ ലൂഥറൻ സഭയിലായിരുന്നു. ചാത്തങ്കരിയിൽ എത്തിയപ്പോൾ ആരാധിക്കാൻ അടുത്തുണ്ടായിരുന്നത് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയും. തുടർന്നു സഭാംഗമാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും അപേക്ഷ നൽകുകയുമായിരുന്നു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അനുമതിയോടുകൂടിയാണു പ്രകാശിനു സഭാ അംഗത്വം നൽകിയത്. ഒഡീഷ സ്വദേശിനിയായ ഭാര്യ വിനീതയും 2 മക്കളും മാർത്തോമ്മാ സഭാംഗങ്ങളായി പ്രവർത്തിച്ചു വരികയാണ്.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഇടവകയിൽ എത്തി ആരാധനയും ശുശ്രൂഷയും നടത്തിയപ്പോൾ പ്രകാശ് സഹായിയായി ഉണ്ടായിരുന്നു, ഇടവകയിലെ ശുശ്രൂഷകൻ പ്രകാശിനെപ്പറ്റി പറയുമ്പോൾ വികാരി വാചാലനാകുന്നു. ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാം. ഏത് ജോലി ചെയ്യാനും മടിയില്ല. 285 കുടുംബങ്ങളുള്ള ഈ ഇടവകയിലെ അംഗങ്ങളും പ്രകാശിന്റെ സേവനത്തിൽ സംതൃപ്തരാണ്.