മണക്കാല ∙ നവീകരണം നടത്തിയ അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ ആദ്യഘട്ട ടാറിങ് നടത്തി, 6 മാസം പിന്നിട്ടിട്ടും രണ്ടാം ഘട്ടം ടാറിങ് നടത്തിയിട്ടില്ല. ഇതു കാരണം പല ഭാഗങ്ങളിലും ടാറിങ് ഇളകി തുടങ്ങിയിട്ടുണ്ട്. മണക്കാല മുതൽ ചിറ്റാണിമുക്കുവരെയുള്ള 2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ആദ്യ ഘട്ട ടാറിങ് കഴിഞ്ഞ ജൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണക്കാല ∙ നവീകരണം നടത്തിയ അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ ആദ്യഘട്ട ടാറിങ് നടത്തി, 6 മാസം പിന്നിട്ടിട്ടും രണ്ടാം ഘട്ടം ടാറിങ് നടത്തിയിട്ടില്ല. ഇതു കാരണം പല ഭാഗങ്ങളിലും ടാറിങ് ഇളകി തുടങ്ങിയിട്ടുണ്ട്.  മണക്കാല മുതൽ ചിറ്റാണിമുക്കുവരെയുള്ള 2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ആദ്യ ഘട്ട ടാറിങ് കഴിഞ്ഞ ജൂൺ അവസാനത്തോടെയാണ് പൂർത്തിയാക്കിയത്. ഈ ടാറിങ് ഉറച്ച ശേഷം പെട്ടെന്ന് തന്നെ രണ്ടാം ഘട്ട ടാറിങ് ചെയ്യേണ്ടതായിരുന്നു.

എന്നാ ൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ രണ്ടാം ഘട്ട ടാറിങ് നടത്തുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ല. ശക്തമായ മഴയിൽ ടാറിങ് ഇളകിക്കൊണ്ടിരിക്കുകയാണ്. റോഡരികിൽ മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് കൂടുതലും ടാറിങ് ഇളകുന്നത്. രണ്ടാംഘട്ട ടാറിങ് നടത്താതിനെക്കുറിച്ച് നവീകരണ ചുമതലുള്ള റീബിൽഡ് കേരള അധികൃതരോട് ചോദിച്ചപ്പോൾ കരാറുകാരന് ഇതുവരെ പണി നടത്തിയതിന്റെ പണം കൊടുക്കാത്തതു കാരണമാണ് തുടങ്ങാത്തതെന്നാണ് പറയുന്നത്. റീബിൽഡ് കേരള പദ്ധതി പ്രകാരം 2 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. 

ADVERTISEMENT

എന്നാൽ കരാറുകാരന് പണി ചെയ്തതിന്റെ ബില്ല് മാറി കൊടുക്കുന്നതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് കാലതാമസമുണ്ടാകുന്നുണ്ടെന്നാണ് പറയുന്നത്. ബില്ല് മാറി കൊടുക്കുന്നത് താമസിക്കുന്നതിനാൽ രണ്ടാം ഘട്ട ടാറിങ്ങും വൈകുകയാണ്. ഇതു കൂടാതെ കൂടാതെ ഓട നിർമിച്ചിടത്ത് മേൽമൂടിയും ഇതുവരെ ഇട്ടിട്ടില്ല. മേൽമൂടിയില്ലാത്ത ഭാഗങ്ങളിൽ അപകട സാധ്യതയുമുണ്ട്. ഓട നിർമിച്ച ഭാഗങ്ങൾ ഇപ്പോൾ കാടുമൂടി കിടക്കുന്നതിനാൽ ഓട കാണാനും കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ വശങ്ങൾ ടാർ നിരപ്പിനൊപ്പം മണ്ണിട്ട് ഉയർത്തണമെന്നാവശ്യത്തിനും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.