24 മണിക്കൂറും സേവനം; ഇരിക്കാൻ ചോരാത്ത ഇടമില്ലാതെ പൊലീസുകാർ
ളാഹ ∙ മഴ പെയ്താൽ ചോർച്ച, കാറ്റടിച്ചാൽ എറിച്ചിൽ. മണ്ണാറക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ സ്ഥിരം അപകട മേഖലയായ ളാഹ വിളക്കുവഞ്ചിയിൽ തുറന്ന പൊലീസ് എയ്ഡ് പോസ്റ്റിനായി നിർമിച്ച ഷെഡിന്റെ സ്ഥിതിയാണിത്. കഴിഞ്ഞ തീർഥാടന കാലത്ത് ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിരുന്നു. കൊടുംവളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ

ളാഹ ∙ മഴ പെയ്താൽ ചോർച്ച, കാറ്റടിച്ചാൽ എറിച്ചിൽ. മണ്ണാറക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ സ്ഥിരം അപകട മേഖലയായ ളാഹ വിളക്കുവഞ്ചിയിൽ തുറന്ന പൊലീസ് എയ്ഡ് പോസ്റ്റിനായി നിർമിച്ച ഷെഡിന്റെ സ്ഥിതിയാണിത്. കഴിഞ്ഞ തീർഥാടന കാലത്ത് ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിരുന്നു. കൊടുംവളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ മറിയുകയായിരുന്നു. ഇതിന് അടിയന്തര പരിഹാരം കാണാനാണ് ഇത്തവണ എയ്ഡ് പോസ്റ്റ് തുറന്നത്. 12 സ്പെഷൽ പൊലീസുകാരെയും 6 പൊലീസുകാരെയും ഇവിടെ സേവനത്തിനു നിയോഗിച്ചിട്ടുണ്ട്. 8 മണിക്കൂർ 2 വീതം പൊലീസുകാരുടെയും സ്പെഷൽ പൊലീസിന്റെയും സേവനം ലഭിക്കും. 24 മണിക്കൂറും പൊലീസ് സജ്ജമാണിവിടെ.
പൊലീസുകാർക്കു വിശ്രമിക്കാനാണ് ഷെഡ് പണിതത്. ഇതിൽ ഒരു കട്ടിൽ മാത്രമാണുള്ളത്. ഇത്തിരി സ്ഥലത്താണു ഷെഡ് പണിതിരിക്കുന്നത്. നിന്നു തിരിയാനിടമില്ല. നിർമാണത്തിലെ പിഴവാണ് ചോർച്ചയ്ക്കിടയാക്കുന്നത്. കാറ്റടിക്കുമ്പോൾ മഴവെള്ളം എറിച്ചിലടിച്ചു ഷെഡിലെത്തും. 2 മാസത്തോളം ആവശ്യമായ ഷെഡാണിത്. സുരക്ഷിതമായി ഇതു പുനരുദ്ധരിക്കണമെന്നാണ് ആവശ്യം. കൂടാതെ അമിത വേഗത്തിലാണ് വാഹനങ്ങൾ ഇതിലെ കടന്നു പോകുന്നത്. ഇതുമൂലം പൊലീസുകാർക്കു പാത മുറിച്ചു കടക്കുക ശ്രമകരമാണ്. സ്രീബ്രാ വരകളിടുകയാണ് പരിഹാരം. ഇതു സാധ്യമായാൽ വാഹനങ്ങളുടെ വേഗവും അപകടങ്ങളും കുറയ്ക്കാനാകും.