അപകടം ഒഴിവാക്കാൻ ശ്രദ്ധ വേണം ശബരിമല ∙ തിരക്ക് കുറവുണ്ടെങ്കിലും മഴ തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു. മഴയുള്ളപ്പോൾ മല കയറുന്നതും ഇറങ്ങുന്നതും മാത്രമല്ല അപകടം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധവേണം. 2 ദിവസമായി ശക്തമായ മഴയുണ്ട്. ഉച്ച കഴിയുമ്പോഴേക്കും ശക്തായി മഴ തുടങ്ങുകയാണ്. പമ്പയിൽ ഇറങ്ങുന്നത് ∙ മഴ പെയ്തതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടം ഒഴിവാക്കാൻ ശ്രദ്ധ വേണം
ശബരിമല ∙ തിരക്ക് കുറവുണ്ടെങ്കിലും മഴ തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു. മഴയുള്ളപ്പോൾ മല കയറുന്നതും ഇറങ്ങുന്നതും മാത്രമല്ല അപകടം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധവേണം. 2 ദിവസമായി ശക്തമായ മഴയുണ്ട്. ഉച്ച കഴിയുമ്പോഴേക്കും ശക്തായി മഴ തുടങ്ങുകയാണ്. 

പമ്പയിൽ ഇറങ്ങുന്നത്
∙ മഴ പെയ്തതോടെ പമ്പാനദിയിൽ ശക്തമായ ഒഴുക്കാണ്.  മലവെള്ളപ്പാച്ചിലിനു ശക്തി കൂടുതലാണ്.  വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ കാൽപറി‍ഞ്ഞു പോകുന്നതു പോലെ തോന്നും. അതിനാൽ നീന്താനോ കൂടുതൽ ആഴത്തിലേക്ക്  ഇറങ്ങാനോ ശ്രമിക്കരുത്. അപകടം ഉണ്ടാകും. പ്രവേശന കവാടത്തിലൂടെ മാത്രമേ കുളിക്കാൻ ഇറങ്ങാവു. അല്ലാത്ത സ്ഥലങ്ങളിൽ ചുഴിയും അപകട കെണിയും ഉണ്ട്. പ്രവേശന കവാടം ഒരുക്കിയ ഭാഗത്ത്  അഗ്നി  രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ, പൊലീസ് എന്നിവരുടെ സേവനം ഉണ്ട്.  പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ADVERTISEMENT

വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്
∙പമ്പാനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്ന ആചാരം ഇല്ല. കുളിക്കാൻ ഇറങ്ങുന്നവർ വസ്ത്രം നദിയിൽ ഉപേക്ഷിക്കരുത്. ഇത് നദിയെ മലിനമാക്കും.

റോഡ് അപകടം
∙ മഴയ്ക്കു ശേഷം  റോഡ് അപകടങ്ങൾ  പലതും ഉണ്ടാകുന്നു. ഡ്രൈവർ ഉറങ്ങി പോകുന്നതും അമിതവേഗവും കാരണമാകുന്നു. ഡ്രൈവർമാർക്ക് ശരിയായ ഉറക്കം കിട്ടാതെയും വിശ്രമം ഇല്ലാതെയും  വണ്ടി ഓടിക്കുന്നത്  അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. 

ADVERTISEMENT

തകരാർ ഉണ്ടായാൽ
∙ളാഹ വഴിയും കണമല വഴിയും വരുന്നവരുടെ വാഹനങ്ങൾക്ക് എന്തെങ്കിലും തകരാർ ഉണ്ടായാൽ ഉടൻ പൊലീസിനെയോ സോഫ്‌സോൺ ഓഫിസിലോ വിവരം അറിയിക്കുക. സേഫ് സോൺ ഫോൺ നമ്പർ ഉള്ള ബോർഡ് റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിൽ അയ്യപ്പ സേവാസംഘവും മഹീന്ദ്രയും ചേർന്നു സൗജന്യ വർക്‌ഷോപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

1. ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്തു നിൽക്കുന്ന തീർഥാടകർ. 2. ശബരിമല സന്നിധാനത്ത് ദർശനത്തിനു ശേഷം മാളികപ്പുറത്തേക്ക് നീങ്ങുന്ന തീർഥാടകർ. ചിത്രം: മനോരമ

തീർഥാടകർ അറിയേണ്ട മറ്റു കാര്യങ്ങൾ 
ഓടിക്കയറരുത്
∙ഓടി മലകയറുന്ന പ്രവണത ഒഴിവാക്കണം. പരമാവധി വിശ്രമിച്ച് പതുക്കെ മാത്രമേ മല കയറാവു. വേഗത്തിൽ കയറുമ്പോൾ ഹൃദയമിടിപ്പ് കൂടും. അതു ഹൃദ്രോഗത്തിനു വഴിവയ്ക്കും. കാലിനു നല്ല ബലം കൊടുത്താണ് അയ്യപ്പന്മാർ മലയിറങ്ങുന്നത്. ഇത് മുട്ടുവേദനയ്ക്ക് ഇടയാക്കുന്നുണ്ട്.  
കൂട്ട് പിരിയാതെ
∙  കൊച്ചു കുട്ടികളും  മാളികപ്പുറങ്ങളും കൂട്ട് പിരിയാതെ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടു പിരിഞ്ഞാൽ തൊട്ടടുത്തുള്ള പൊലീസിനോടു പറഞ്ഞാൽ ഉച്ചഭാഷിണിയിലൂടെ  അറിയിപ്പ് നൽകാൻ സഹായിക്കും.

ADVERTISEMENT

ബോധവൽക്കരണ പരിപാടി നടത്തി
ശബരിമല ∙ വിശുദ്ധി സേനാംഗങ്ങൾക്ക് വനം വകുപ്പ് ബോധവൽക്കരണ പരിപാടി നടത്തി. സന്നിധാനത്തും പമ്പയിലും തൂത്തു കൂട്ടുന്ന പ്ലാസ്റ്റിക് കവറുകൾ വനത്തിൽ ഇടരുതെന്നു നിർദേശം നൽകി. ക്ഷേത്രം,വനം എന്നിവയുടെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി. പ്ലാസ്റ്റിക് നാടിനും കാടിനും വരുത്തുന്ന നാശത്തെപ്പറ്റിയുള്ള  വിഡിയോ പ്രദർശിപ്പിച്ചു. ഫോറസ്റ്റ് കൺസർവേഷൻ ബയോളജിസ്റ്റ്  എം.രമേശ് ബാബു, പെരിയാർ വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കെ. വി.ഹരികൃഷ്ണൻ, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി. അജികുമാർ, സന്നിധാനം എസ്എഫ്ഒ രാജീവ് രഘുനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് കുമാർ, സി.സുനിൽകുമാർ  എന്നിവർ ക്ലാസ് എടുത്തു.