ശബരിമല ∙ അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കു വിപുലമായ ആരോഗ്യ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒപി അത്യാഹിത വിഭാഗം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് സന്നിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കു വിപുലമായ ആരോഗ്യ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒപി അത്യാഹിത വിഭാഗം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. 

 പമ്പ, നീലിമല, അപ്പാച്ചിമേട് സന്നിധാനം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാണ്. സന്നിധാനം, പമ്പ ആശുപത്രികളിൽ മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, നിലയ്ക്കൽ, പമ്പ, സന്നിധാനം ആശുപത്രികളിൽ ലാബ്‌ സൗകര്യങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ADVERTISEMENT

കാനനപാതയിലും പ്രധാന തീർഥാടന പാതയിലുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 19 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകൾ, ചരൽമേട്, കരിമല എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ, ആംബുലൻസ് മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങൾ, കോന്നി മെഡിക്കൽ കോളജിൽ പ്രത്യേക ശബരിമല വാർഡ് എന്നീ സൗകര്യങ്ങളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.

അടിയന്തരസഹായത്തിനുകനിവ്

ADVERTISEMENT

അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108 ന്റെ റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യൂ വാൻ, ഐസിയു ആംബുലൻസ് എന്നിവയും സജ്ജമാണ്.

കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർഥാടകർക്കു വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

ADVERTISEMENT

ഒരു രോഗിയെ കിടത്തിക്കൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു അടിയന്തര വൈദ്യസഹായ സാങ്കേതിക വിദഗ്ധനാണു വാഹനം നിയന്ത്രിക്കുന്നത്. തീർഥാടകർക്ക് എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തിര വൈദ്യ സഹായത്തിനായി 04735203232 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

നിരോധിത പുകയില പിടികൂടി

സ്പെഷൽ ഡ്യൂട്ടിയുടെ ഭാഗമായി പമ്പ എക്സൈസ് റേഞ്ച് പാർട്ടി പമ്പയുടെ പല മേഖലകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. 30000 രൂപ പിഴ ഈടാക്കി. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷാഫി അരവിന്ദാക്ഷ്, പി.എം. സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പമ്പയുടെ പരിസര പ്രദേശത്തു നിന്നു കഞ്ചാവ് കണ്ടെത്തി കേസ് എടുത്തിരുന്നു.