കൊടുമൺ ∙ വനിതകളുടെ കൂട്ടായ്മയിൽ പന്തളം തെക്കേക്കര പഞ്ചായത്ത് പ്രകാശ പൂരിതമാവുകയാണ്. പഞ്ചായത്തിലെ കേടായ തെരുവുവിളക്കുകൾ നന്നാക്കി പുനർ ഉപയോഗിക്കുന്നതിനും കാർബണേറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആലോചനയിൽ നിന്നാണ് എൽഇഡി ബൾബ് നിർമാണ യൂണിറ്റ് എന്ന ലക്ഷ്യം ഈ വനിതാ കൂട്ടായ്മ കൈവരിച്ചത്. എറണാകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുമൺ ∙ വനിതകളുടെ കൂട്ടായ്മയിൽ പന്തളം തെക്കേക്കര പഞ്ചായത്ത് പ്രകാശ പൂരിതമാവുകയാണ്. പഞ്ചായത്തിലെ കേടായ തെരുവുവിളക്കുകൾ നന്നാക്കി പുനർ ഉപയോഗിക്കുന്നതിനും കാർബണേറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആലോചനയിൽ നിന്നാണ് എൽഇഡി ബൾബ് നിർമാണ യൂണിറ്റ് എന്ന ലക്ഷ്യം ഈ വനിതാ കൂട്ടായ്മ കൈവരിച്ചത്.

എറണാകുളം മുളന്തുരുത്തി സയൻസ് സെന്ററിൽ നിന്നാണ് പരിശീലനം ഇവർ നേടിയത്.4 കുടുംബശ്രീ യൂണിറ്റിലെ 5 അംഗങ്ങൾ ചേർന്ന് സ്വയംപ്രഭ, ജ്യോതിസ് എന്നീ യൂണിറ്റുകളായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. പടുകോട്ടുക്കൽ മോസ്കോ ജംക്‌ഷനിൽ സ്വയംപ്രഭ യൂണിറ്റിന്റെയും തോലൂഴം മാർക്കറ്റിൽ ജ്യോതിസ് യൂണിറ്റിന്റെയും പ്രവർത്തനങ്ങൾ നടക്കുന്നു.

ADVERTISEMENT

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയും 40000 രൂപ വീതം ബാങ്ക് വായ്പയും ലഭ്യമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. ഈ തുക ഉപയോഗപ്പെടുത്തി ബൾബ് നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും വാങ്ങി.വിവിധ വാട്ടിലുള്ള ബൾബ്, ട്യൂബ്, ടി ബൾബ്, ചാർജിങ് ബൾബ് എന്നിവ ഉണ്ടാക്കി വിൽപന നടത്തുകയാണ് ഈ വനിതകൾ.

ഇതിനോടകം 2 യൂണിറ്റും കൂടി 2700 ബൾബുകളോളം നിർമിച്ച് വിറ്റഴിച്ചു. 350 ട്യൂബുകൾ നിർമിച്ചു.1250 ബൾബുകൾ വീണ്ടും ഉപയോഗപ്രദമാക്കി.പൊതുവിപണിയിൽ ലഭ്യമാകുന്നതിലും കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുളള ബൾബ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതി കൊണ്ടുള്ള പ്രയോജനമെന്ന് വനിതാ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.കേടായ ബൾബുകൾ നന്നാക്കി കൊടുക്കുന്നത് മൂലം ഇലക്ട്രോണിക്സ് മലിനീകരണം തടയാൻ സാധിക്കുന്നു എന്നതും മേന്മയാണ്.