പത്തനംതിട്ട ∙ ചോരക്കളമായി പുനലൂർ–മൂവാറ്റുപുഴ റോഡ്. കഴിഞ്ഞ 2 മാസങ്ങൾക്കിടയിൽ 6 പേരാണു വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചത്. ഞായറാഴ്ചയും ഇന്നലെയുമുണ്ടായ അപകടങ്ങളിലാണു 2 പേർക്കു ജീവൻ നഷ്ടമായത്. റോഡിനെക്കുറിച്ചു ധാരണയില്ലാതെ അമിത വേഗത്തിൽ എത്തുന്ന തീർഥാടക വാഹനങ്ങളും കൂടിയായതോടെ വാഹന യാത്രയും കാൽനടയാത്രയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ചോരക്കളമായി പുനലൂർ–മൂവാറ്റുപുഴ റോഡ്. കഴിഞ്ഞ 2 മാസങ്ങൾക്കിടയിൽ 6 പേരാണു വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടായ അപകടങ്ങളിലാണു 2 പേർക്കു ജീവൻ നഷ്ടമായത്. റോഡിനെക്കുറിച്ചു ധാരണയില്ലാതെ അമിത വേഗത്തിൽ എത്തുന്ന തീർഥാടക വാഹനങ്ങളും കൂടിയായതോടെ വാഹന യാത്രയും കാൽനടയാത്രയും ഒരുപോലെ സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്. 

മൈലപ്രയിൽ ഉണ്ടായ അപകടത്തിൽ കാറും സ്കൂട്ടറുമിടിച്ചാണ് ഒരാൾ മരിച്ചതെങ്കിൽ ഞായറാഴ്ച കെഎസ്ആർടിസി ബസും സ്കൂട്ടറുമിടിച്ചാണ് ഒരാളുടെ ജീവൻ നഷ്ടമായത്. കെഎസ്ആർടിസി പമ്പ ബസുകൾ അമിതവേഗത്തിലാണ് ഇതുവഴി ഓടിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.  കൂടൽ നെടുമൺകാവ് ജംക്‌ഷനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ ടിപ്പർലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളടക്കം 6 പേർക്കു പരുക്കേറ്റിരുന്നു.

കടമ്മനിട്ട, മേക്കൊഴൂർ റോഡിൽനിന്ന് വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന മൈലപ്ര പഞ്ചായത്ത് പടി.
ADVERTISEMENT

മൈലപ്ര പഞ്ചായത്ത്പടി

ഇവിടെ മെക്കോഴുർ, കടമ്മനിട്ട റോഡിൽനിന്നുള്ള വാഹനങ്ങളാണ് അപകടത്തിന് ഇരയാകുന്നത്. ഇടറോഡിൽനിന്നു പ്രധാന റോഡിലേക്കു കയറുന്ന വാഹനങ്ങൾക്ക് റോഡിന്റെ നടുക്ക് എത്താതെ മറ്റു വാഹനങ്ങൾ കാണാൻ കഴിയില്ലെന്നു പ്രദേശവാസിയായ വി.എ.ഉമ്മൻ പറഞ്ഞു. റോഡിന്റെ ഇരുവശത്തെയും അനധികൃത പാർക്കിങ്ങാണ് കാഴ്ച മറയ്ക്കുന്നത്. ഇവിടെ വലിയ കണ്ണാടി സ്ഥാപിച്ചാൽ വലിയ വ്യത്യാസമുണ്ടാകുമെന്നു ലിജു ബേബി പറഞ്ഞു.

∙ കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളിക്ക് സമീപം

കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളിക്കു സമീപം അപകടം തുടർക്കഥയാണ്. വാഹനങ്ങളിടിച്ചു നടപ്പാതയിലെ കൈവരിയുടെ ഒരു ഭാഗം പൂർണമായും ഇല്ലാതായി. അമിതവേഗവും വളവുമാണ് അപകടത്തിന് ഇടയാക്കുന്നത്. 2 അപകടങ്ങളാണു കഴിഞ്ഞിടെ ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം കടയിലിടിച്ചു കയറിയതും കാർ മതിലിൽ ഇടിച്ചുകയറിയതും ഇവിടെയാണ്.

സ്ഥിരം അപകടമേഖലയായ കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളി ജംക്‌ഷൻ.
ADVERTISEMENT

∙ വെളിവയൽപടി

ഉതിമൂട്, മൂഴിയാർ ജംക്‌ഷനുകൾക്കു മധ്യേയുള്ള ഭാഗമാണിത്. റോഡ് പണി നടക്കുമ്പോൾ‌ തന്നെ ബൈക്ക് ഇടിച്ചു കയറി ഇവിടെ യുവാവ് മരിച്ചിരുന്നു. പിന്നീട് ഒട്ടേറെ അപകടങ്ങൾ ഇവിടെയുണ്ടായി. സംസ്ഥാന പാത വീതി കൂട്ടി പണിതെങ്കിലും വെളിവയൽപടിയിലെ വളവ് പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞില്ല. ഉതിമൂട് ഭാഗത്തു നിന്ന് ചെറിയ വളവു പിന്നിട്ടാണ് വെളിവയൽപടി വളവിലെത്തുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് അപകടം നടന്നിരിക്കും. ഇവിടുത്തെ വളവു നേരെയാക്കാൻ കഴിയുമായിരുന്നു. ആസൂത്രണത്തിലെ പിഴവാണു വില്ലനായത്.

∙ മന്ദമരുതി പള്ളിപടി

മന്ദമരുതിക്കും മക്കപ്പുഴയ്ക്കു മധ്യേ പലയിടത്തും ഓടയ്ക്കു പകരം റോഡിന്റെ വശം ചരിച്ചു വാർത്തിട്ടുണ്ട്. എതിരെയെത്തുന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ വാഹനം കുഴിയിൽ ചാടി അപകടത്തിൽപെടുകയാണ്. വശങ്ങളിൽ‌ അപകട മുന്നറിയിപ്പു നൽകാമെങ്കിലും അതിനു നടപടിയുണ്ടായിട്ടില്ല.

ADVERTISEMENT

∙ കോന്നി മേഖലയിലും അപകടങ്ങൾ വ്യാപകം

കലഞ്ഞൂർ, മുറിഞ്ഞകൽ, വകയാർ, കോന്നി, ചിറ്റൂർമുക്ക്, ഇളകൊള്ളൂർ, മല്ലശേരിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാഹനപാകടങ്ങൾ പതിവാണ്.  വകയാർ എട്ടാംകുറ്റിക്കും കുളത്തുങ്കലിനും മധ്യേ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് ഒക്ടോബർ 19നാണ്. മകളുമായി പോകുമ്പോൾ സ്കൂട്ടറിലേക്ക് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു കയറിയാണ് അപകടം നടന്നത്. ആ മാസം തന്നെ 10ന് മല്ലശേരി മുക്കിൽ കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു.

∙ പരിഹാരം

വേഗം നിയന്ത്രിക്കാൻ എഐ ക്യാമറയും, ട്രാഫിക് സിഗ്നൽ  ലൈറ്റുകളും അടിയന്തരമായി സ്ഥാപിക്കണം. ജില്ലാ ട്രാഫിക് റെഗുലേറ്ററി  അതോറിറ്റിയും മോട്ടർ വാഹന വകുപ്പും കെഎസ്ടിപിയും തീരുമാനിച്ചിട്ട് മാസങ്ങളായെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇവയ്ക്കായി ഒട്ടേറെ തവണ കത്തു നൽകിയതാണെന്നു സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ.സോമനാഥൻ നായർ പറ‍ഞ്ഞു. തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാരെ ബോധവൽക്കരിക്കാൻ മോട്ടർ വാഹന വകുപ്പ് തയാറാകണം. 

മൈലപ്ര ഭാഗത്തെ വഴിയോരക്കച്ചവടം ഉടൻ പൊലീസ് ഇടപെട്ട് അവസാനിപ്പിക്കണം. ഇടിതാങ്ങി ഉണ്ടായിരുന്നെങ്കിൽ ഇന്നലെ വാഹനം താഴ്ചയിലേക്കു മറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാന്നി  ബ്ലോക്ക്പടി കഴിഞ്ഞ് ഈ റൂട്ടിൽ കോന്നി വരെ ഒരിടത്തും പുതിയതായി എഐ ക്യാമറ സ്ഥാപിച്ചിട്ടില്ല. ഈ ഭാഗത്തെ റോഡ്‌ നവീകരണം കഴിഞ്ഞിട്ടു മാസങ്ങളായി. മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടി മുതൽ മൈലപ്ര വഴി പത്തനംതിട്ട റൂട്ടിൽ ഏതു സമയവും ഗതാഗതത്തിരക്കാണ്. തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങിപോകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.

മൈലപ്ര പോസ്റ്റ് ഓഫിസ് പടിക്കൽനിന്ന് ചീങ്കൽത്തടം റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്ന ബൈക്ക് യാത്രികൻ.

∙ മൈലപ്ര പോസ്റ്റ് ഓഫിസ് പടി

തോന്നിയ പോലെയാണു വാഹനങ്ങൾ ഇവിടെ ഇടറോഡിലേക്കു പ്രവേശിക്കുന്നതും ഇറങ്ങുന്നതും. സഡൻ ബ്രേക്കിട്ടാൽപോലും വാഹനങ്ങൾ ഇടിച്ചാണു നിൽക്കുന്നതെന്നു കടയുടമയായ ബിജു കോശി പറയുന്നു. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. സിഗ്‌നൽ ലൈറ്റുകളില്ലാത്തതിനാൽ വാഹനങ്ങൾ അവരുടെ സൗകര്യത്തിന് തിരിയും. ചിലർ റോഡ് സൈഡിൽ വാഹനം നിർത്തി നോക്കിയശേഷം തിരിയും. ചിലർ ഒന്നും നോക്കാതെ വാഹനം തിരിക്കുന്നതോടെ അപകടത്തിൽപെടും. പ്രധാന റോഡിൽ വരുന്ന വാഹനങ്ങളുടെ ശ്രദ്ധക്കുറവും വലിയ ഭീഷണിയാണ്.

‘‘വാഹനം വരുന്ന വരവിലാണു തിരിയാനുള്ള ഇൻഡിക്കേറ്റർ ചിലർ ഇടുന്നത്. മൈലപ്ര–ചീങ്കൽതടം റോഡാണ് ഇടറോഡ്. കുത്തനെയുള്ള കയറ്റമാണ് റോഡിൽ. മുകളിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾക്കു മുന്നിൽ ഹൈവേയാണെന്നു മുന്നറിയിപ്പ് നൽകാൻ ഹംപ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് റോഡിന്റെ തുടക്കഭാഗത്തല്ല.’’

∙ കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളിക്ക് സമീപം

കുമ്പഴ വടക്ക് മാർത്തോമ്മാ പള്ളിക്കു സമീപം അപകടം തുടർക്കഥയാണ്. വാഹനങ്ങളിടിച്ചു നടപ്പാതയിലെ കൈവരിയുടെ ഒരു ഭാഗം പൂർണമായും ഇല്ലാതായി. അമിതവേഗവും വളവുമാണ് അപകടത്തിന് ഇടയാക്കുന്നത്. 2 അപകടങ്ങളാണു കഴിഞ്ഞിടെ ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം കടയിലിടിച്ചു കയറിയതും കാർ മതിലിൽ ഇടിച്ചുകയറിയതും ഇവിടെയാണ്.

‘‘തുടർച്ചയായ അപകടങ്ങൾ കാണുമ്പോൾ റോഡിന് വീതി കൂട്ടണ്ടായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. റോഡ് മുറിച്ചു കടക്കാൻ വലിയ പ്രയാസമാണ്, എതിലേയാണു വാഹനം ചീറിപ്പാഞ്ഞു വരുന്നതെന്നു പറയാൻ കഴിയില്ല.’’