ശബരിമല ∙ തിരക്കു കൂടിയതോടെ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് ജാഗ്രതയിൽ. ക്യു ശബരിപീഠം വരെ നീണ്ടാൽ തീർഥാടകരുടെ വാഹനങ്ങൾ വഴിയിൽ തടയും. ഓരോ മണിക്കൂറിലും പമ്പയിൽനിന്നു മലകയറുന്ന തീർഥാടകർ, ദർശനം കഴിഞ്ഞു മലയിറങ്ങുന്നവർ, സന്നിധാനത്ത് വിരിവച്ചു വിശ്രമിക്കുന്നവർ എന്നിവരുടെ കണക്കുകൾ പരിശോധിച്ചാണ് നിയന്ത്രണങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ തിരക്കു കൂടിയതോടെ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് ജാഗ്രതയിൽ. ക്യു ശബരിപീഠം വരെ നീണ്ടാൽ തീർഥാടകരുടെ വാഹനങ്ങൾ വഴിയിൽ തടയും. ഓരോ മണിക്കൂറിലും പമ്പയിൽനിന്നു മലകയറുന്ന തീർഥാടകർ, ദർശനം കഴിഞ്ഞു മലയിറങ്ങുന്നവർ, സന്നിധാനത്ത് വിരിവച്ചു വിശ്രമിക്കുന്നവർ എന്നിവരുടെ കണക്കുകൾ പരിശോധിച്ചാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നത്. പമ്പയിലേക്കു വരുന്ന വാഹനങ്ങളുടെ എണ്ണവും കണക്കാക്കും. പതിനെട്ടാംപടി കയറാനുള്ള ക്യു മരക്കൂട്ടം എത്തിയാൽ തീർഥാടകരെ പമ്പയിൽ തടയും. ക്യു ശബരിപീഠത്തിൽ എത്തുമ്പോൾ വാഹനങ്ങൾ ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ തടയും. ഒപ്പം പമ്പയിലേക്കുള്ള ചെയിൻ സർവീസും നിയന്ത്രിക്കും.

ശബരിമലയിൽ പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകരുടെ തിരക്ക്. ചിത്രം: വിഗ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ.

പുലർച്ചെ 3 മുതൽ രാത്രി 11 വരെ 17 മണിക്കൂറാണ് ദർശനത്തിന് അവസരം. വലിയ നടപ്പന്തൽ, പതിനെട്ടാംപടി, താഴെ തിരുമുറ്റം, വടക്കേനട, മാളികപ്പുറം എന്നിവിടങ്ങളിലാണ് തിരക്കു കൂടുതൽ. രാത്രി 11ന് നട അടച്ചാലും തിരക്കു കുറയ്ക്കാൻ പതിനെട്ടാംപടി കയറാൻ അനുവദിക്കുന്നുണ്ട്. പുലർച്ചെ 3ന് നട തുറക്കുമ്പോൾ ദർശനം ആഗ്രഹിക്കുന്നവരെ വടക്കേനടയിൽ ഭണ്ഡാരം കെട്ടിടത്തിനു മുകളിലെ ക്യൂവിൽ കയറ്റിയിരുത്തും. 1500 പേരെ വരെ കയറ്റി വരിയായി ഇരുത്തും. തിക്കും തിരക്കും ഉണ്ടാകാതിരിക്കാൻ സെക്ടർ തിരിച്ചാണ് ഇവരെ നിയന്ത്രിക്കുന്നത്. ഓരോ സെക്ടറിലും പൊലീസിന്റെ സേവനം ഉണ്ട്.

ADVERTISEMENT

പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ 9 നിരയുള്ളതിൽ 2 എണ്ണം ചുക്കുവെള്ള വിതരണം, ബിസ്കറ്റ് എന്നിവ കൊടുക്കുന്നതിനായി ഒഴിച്ചിടുന്നുണ്ട്.  വലിയ നടപ്പന്തൽ നിറഞ്ഞു ക്യു നീണ്ടാൽ സന്നിധാനത്തേക്കുള്ള തീർഥാടകരെ മരക്കൂട്ടത്തുനിന്നു നിയന്ത്രിച്ച് കടത്തിവിടും. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ ക്യു കോംപ്ലക്സിൽ വിശ്രമിക്കാനും അനുവദിക്കുന്നുണ്ട്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എസ്പിമാരുമായി സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ബന്ധപ്പെട്ട് സ്ഥിതി മനസ്സിലാക്കും. കൂടാതെ സന്നിധാനത്ത് 72 ക്യാമറകളിലെ ദൃശ്യങ്ങൾ നോക്കി ഓരോ സ്ഥലത്തെയും തിരക്ക് മനസ്സിലാക്കി നിർദേശങ്ങൾ നൽകും. അപകടം ഒഴിവാക്കാൻ അടിയന്തരമായി എത്താൻ 20 പേർ അടങ്ങുന്ന പൊലീസ് സംഘം എയ്ഡ് പോസ്റ്റിൽ എപ്പോഴും ഉണ്ടാകും. ഇതിനു പുറമേ കേന്ദ്ര ദ്രുത കർമ സേന, ദുരന്ത നിവാരണ സേന എന്നിവരുടെ സേവനവുമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT