മൈലപ്ര∙ നാലു ദിവസം നീളുന്ന കലാമാമാങ്കത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ പത്തനംതിട്ട ഉപജില്ല(254 പോയിന്റ്) ഒന്നാം സ്ഥാനത്ത്. മല്ലപ്പള്ളിയും(236) കോന്നിയും(233) തൊട്ടുപിന്നിലുണ്ട്. തിരുവല്ല നാലാമതും (212), അടൂർ(206) അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈലപ്ര∙ നാലു ദിവസം നീളുന്ന കലാമാമാങ്കത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ പത്തനംതിട്ട ഉപജില്ല(254 പോയിന്റ്) ഒന്നാം സ്ഥാനത്ത്. മല്ലപ്പള്ളിയും(236) കോന്നിയും(233) തൊട്ടുപിന്നിലുണ്ട്. തിരുവല്ല നാലാമതും (212), അടൂർ(206) അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ്(101) മുന്നിൽ. കലഞ്ഞൂർ ജിവി എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്(96), കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ്(85), സെന്റ് ബഹനാൻസ് എച്ച്എസ്എസ് വെണ്ണിക്കുളം(73), കോന്നി ജിഎച്ച്എസ്എസ് (63) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

കലോത്സവം കെ.യു. ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു.കലക്ടർ എ. ഷിബു സുവനീർ പ്രകാശനം ചെയ്തു. കലാമത്സര ഉദ്ഘാടനം കഥാകൃത്ത് ജേക്കബ് ഏബ്രഹാം നിർവഹിച്ചു.പ്രമോദ് നാരായൺ എംഎൽഎ, ആർ. അജയകുമാർ, റോബിൻ പീറ്റർ, ജിജോ മോഡി, എൽസി ഈശോ, രജനി ജോസഫ്, വി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

ഇന്നത്തെ മെനു

ബ്രേക്ക് ഫാസ്റ്റ് (8–9.30)– ഉപ്പുമാവ്, പഴം

11 മണി– ചായ, ഏത്തയ്ക്കാ അപ്പം

ഉച്ചയ്ക്ക് (1–2.30) – അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, പുളിശ്ശേരി എന്നിവ കൂട്ടി ഊണ്.

ADVERTISEMENT

അരി, ശർക്കര, പാൽ, തേങ്ങാപ്പാൽ, നെയ്യ്, കിസ്മിസ്, ഏലയ്ക്ക എന്നീ ചേരുവകളാൽ തയാറാക്കിയ അരിപ്പായസമാണ് ഇന്നത്തെ സ്പെഷൽ

വൈകിട്ട് 4 മണി– ചായ, ഏത്തയ്ക്കാ അപ്പം

മത്സരത്തിൽ മാറ്റം 

ഇന്ന് വേദി ഒൻപതിൽ നിശ്ചയിച്ചിരുന്ന എച്ച്എസ്എസ് വിഭാഗം സംഘഗാനം നാളെ വേദി ആറിലേക്കു മാറ്റിയതായി സംഘാടകർ അറിയിച്ചു.

ADVERTISEMENT

വെബ്സൈറ്റ് സമഗ്രം

റവന്യു ജില്ലാ കലോത്സവത്തിന്റെ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വെബ്സൈറ്റ് തയാറാക്കി പ്രോഗ്രാം കമ്മിറ്റി. 11 വേദികളിലും ഓരോ ദിവസവും നടക്കുന്ന മത്സരയിനങ്ങളും ഫലങ്ങളും ഉടൻതന്നെ എല്ലാവർക്കും ലഭ്യമാകും. ചിത്രങ്ങളും വിഡിയോയും അതോടൊപ്പമുണ്ടാകും. ഓരോ ദിവസത്തെയും പോയിന്റ്നിലയും അറിയാനാകും. https://www.keralaschoolkalolsavampathanamthitta2023.com എന്നതാണ് വെബ്സൈറ്റ് ലിങ്ക്.

സൈറ്റിൽ പ്രവേശിക്കാനുള്ള ലിങ്ക്, ക്യുആർ കോഡ് എല്ലാ വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കെപിഎസ്ടിയു ഐടി സെല്ലിന്റെ നേതൃത്വത്തിലാണ് വെബ്സൈറ്റ് തയാറാക്കിയത്. ഐടി സെൽ കൺവീനർ ജിജി വർഗീസ്, പ്രോഗ്രാം കൺവീനർ ഫ്രെഡി ഉമ്മൻ എന്നിവരാണ് നേതൃത്വം നൽകിയത്.