ശബരിമലയിൽ ഇന്നും നാളെയും തിരക്കിന്റെ ദിനം: ദേവസ്വം ബോർഡും പൊലീസും തയാറെടുപ്പുകൾ നടത്തി
ശബരിമല ∙ സന്നിധാനത്തിന് ഇന്നും നാളെയും തിരക്കിന്റെ ദിനങ്ങൾ. വെർച്വൽ ക്യു ബുക്കിങ് അനുസരിച്ച് രണ്ട് ദിവസവും 90,000 പേർ ഉണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് കൂടി വരും. ഇതേപോലെ മുൻകൂട്ടി ബുക്കിങ് കഴിഞ്ഞത് ക്രിസ്മസ് ദിനമായ 25ന് ആണ്. അന്നത്തേക്കുള്ള ബുക്കിങ് നേരത്തെ പൂർത്തിയായി. വലിയ തിരക്ക് ഉണ്ടാകുമെന്ന

ശബരിമല ∙ സന്നിധാനത്തിന് ഇന്നും നാളെയും തിരക്കിന്റെ ദിനങ്ങൾ. വെർച്വൽ ക്യു ബുക്കിങ് അനുസരിച്ച് രണ്ട് ദിവസവും 90,000 പേർ ഉണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് കൂടി വരും. ഇതേപോലെ മുൻകൂട്ടി ബുക്കിങ് കഴിഞ്ഞത് ക്രിസ്മസ് ദിനമായ 25ന് ആണ്. അന്നത്തേക്കുള്ള ബുക്കിങ് നേരത്തെ പൂർത്തിയായി.
വലിയ തിരക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡും പൊലീസും തയാറെടുപ്പുകൾ നടത്തി. മരക്കൂട്ടത്തിനും ശരംകുത്തിയ്ക്കും മധ്യേയുള്ള ക്യു കോംപ്ലക്സിൽ തീർഥാടകർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം ഒരുക്കി. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിലെ തിരക്ക് മനസ്സിലാക്കി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിയുന്ന കൺട്രോൾ റൂം ക്യു കോംപ്ലക്സിൽ തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു.
സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ.ഇ.ബൈജു, എക്സിക്യൂട്ടീവ് ഓഫിസർ വി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒരേസമയം 20 സ്ഥലങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ കാണുന്നതിനുള്ള സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്യു കോംപ്ലക്സിലെയും തിരക്ക് മനസ്സിലാക്കി നിയന്ത്രിച്ചു വിടുന്നതിനും ഇത് സഹായിക്കും.ഇന്നലെ 61.200 പേരായിരുന്നു വെർച്വൽക്യു ബുക്ക് ചെയ്തിരുന്നത്. അതിനാൽ വലിയ തിരക്ക് തോന്നിയില്ല. ഇന്നലെ എത്തിയവർക്ക് നല്ല ദർശനവും ലഭിച്ചു.കളഭാഭിഷേകത്തോടെയായിരുന്നു ഇന്നലെ ഉച്ചപ്പൂജ നടന്നത്.