വേഷം മാറാൻ സൗകര്യം ഒരുക്കാതെ അധികൃതർ; കലവറ ‘ഗ്രീൻ റൂമാക്കി’ വിദ്യാർഥികൾ
മൈലപ്ര ∙ വേഷം മാറാൻ സൗകര്യം ഒരുക്കാതെ അധികൃതർ. ഭക്ഷണ കലവറ ‘ഗ്രീൻ റൂമാക്കി’ വിദ്യാർഥികൾ. സംസ്കൃതം നാടകം ഉൾപ്പെടെ അരങ്ങേറിയ വേദി അഞ്ചിലാണ് വിദ്യാർഥികൾ ദുരിതത്തിലായത്. കുട്ടികൾക്ക് വേഷം മാറാൻ അധികൃതർ സൗകര്യം ഒരുക്കി നൽകിയില്ലെന്നു രക്ഷിതാക്കൾ പരാതിപ്പെട്ടു. മറ്റു വഴിയില്ലാതെ വന്നതോടെയാണു വിദ്യാർഥികൾ

മൈലപ്ര ∙ വേഷം മാറാൻ സൗകര്യം ഒരുക്കാതെ അധികൃതർ. ഭക്ഷണ കലവറ ‘ഗ്രീൻ റൂമാക്കി’ വിദ്യാർഥികൾ. സംസ്കൃതം നാടകം ഉൾപ്പെടെ അരങ്ങേറിയ വേദി അഞ്ചിലാണ് വിദ്യാർഥികൾ ദുരിതത്തിലായത്. കുട്ടികൾക്ക് വേഷം മാറാൻ അധികൃതർ സൗകര്യം ഒരുക്കി നൽകിയില്ലെന്നു രക്ഷിതാക്കൾ പരാതിപ്പെട്ടു. മറ്റു വഴിയില്ലാതെ വന്നതോടെയാണു വിദ്യാർഥികൾ വേഷം മാറാൻ കലവറയെ ആശ്രയിച്ചത്. കുട്ടികൾ ഇവിടേക്ക് എത്തിയതോടെ പാചകക്കാരും ബുദ്ധിമുട്ടിലായി. സംസ്കൃത നാടകം രാവിലെ തുടങ്ങുമെന്ന് നോട്ടിസിൽ അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തുടങ്ങിയത് ഉച്ചയോടെയാണ്.
രാവിലെ 6 മുതൽ വേഷം അണിഞ്ഞുനിന്ന വിദ്യാർഥികൾ വലഞ്ഞു. നാടക മത്സരങ്ങൾ അരങ്ങേറിയ വേദികളിൽ തട്ടിടാനുള്ള സൗകര്യങ്ങൾപോലും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നു. ആദ്യ ദിവസം തന്നെ നാടകവേദിക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് സംവിധായകരുൾപ്പെടെ അധികൃതർക്ക് പരാതി നൽകി. ഇതിനിടെ വേദികളിൽ ആവശ്യത്തിന് സാമഗ്രികൾ എത്തിക്കുന്നില്ലെന്നു പറഞ്ഞ് സംഘാടകർ തമ്മിൽ വാക്കുതർക്കവുമുണ്ടായി.