മൈലപ്ര ∙ ജില്ലാ സ്കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ പത്തനംതിട്ട സബ്ജില്ല (428 പോയിന്റ്) ഒന്നാം സ്ഥാനത്തു തുടരുന്നു. മല്ലപ്പള്ളിയും (397) കോന്നിയും (394) തൊട്ടുപിന്നിലുണ്ട്. തിരുവല്ല നാലാമതും (374), അടൂർ (360) അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ് (148) ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈലപ്ര ∙ ജില്ലാ സ്കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ പത്തനംതിട്ട സബ്ജില്ല (428 പോയിന്റ്) ഒന്നാം സ്ഥാനത്തു തുടരുന്നു. മല്ലപ്പള്ളിയും (397) കോന്നിയും (394) തൊട്ടുപിന്നിലുണ്ട്. തിരുവല്ല നാലാമതും (374), അടൂർ (360) അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ് (148) ഒന്നാം സ്ഥാനത്ത്. കലഞ്ഞൂർ ജിവി എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് (147), മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ് (134), റാന്നി എസ്‌സിഎച്ച്എസ്എസ് (110), വള്ളംകുളം നാഷനൽ എച്ച്എസ് (106) എന്നിവരാണു രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ. മൗണ്ട് ബഥനി രണ്ടാം വേദിയിൽ എച്ച്എസ് വിഭാഗം കോൽക്കളി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചതോടെ ഒന്നാം സ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി നടന്ന വാക്കുതർക്കമാണു കയ്യേറ്റത്തിലാണ് അവസാനിച്ചത്. 

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ എസ്‌വിജിവി എച്ച്എസ്എസ്, കിടങ്ങന്നൂർ.

മടങ്ങിവന്നത്  കപ്പെടുക്കാൻ
മൈലപ്ര ∙ എച്ച്എസ്എസ് നാടക മത്സരത്തിലേക്ക് കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസിന്റെ 5 വർഷത്തിനുശേഷമുള്ള മടങ്ങിവരവ് ഒന്നാം സ്ഥാനത്തോടെ മാത്രമല്ല നാടകവേദിയിൽ പുതിയ പരീക്ഷണത്തിനുകൂടി തുടക്കമിട്ടാണ്.നരബലിയും ഓൺലൈൻ കൂടോത്രവും മനുഷ്യാവയവം ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് മന്ത്രവാദവും സമൂഹത്തിന്റെ മുൻപിൽ പച്ചയായി അവതരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരി എൻഎസ്എസ് കോളജ് റിട്ട. പ്രഫസർ ഡോ.ബി.ഹരികുമാർ എഴുതിയ നാടകം വിനായകനാണ് സംവിധാനം ചെയ്തത്. മികച്ച നടനായി ജെ. കാളിദാസൻ, മികച്ച നടിയായി ആദിത്യ കൃഷ്ണയും ഈ നാടകത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

28–ാം തവണയും നാടക മത്സരത്തിൽ കോന്നി റിപ്പബ്ലിക്കൻ എച്ച്എസ്എസിന് മിന്നും നേട്ടം
മൈലപ്ര ∙ ‘സത്യത്തിന്റെ കണ്ണട’ യുപി നാടക വേദിയിൽ മികവ് പുലർത്തി. യുപി നാടക മത്സരത്തിൽ കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. 28ാം തവണയാണ് സ്കൂൾ ആധിപത്യം നേടുന്നത്. നാടക രചനയും സംവിധാനവും കൊടുമൺ ഗോപാലകൃഷ്ണനാണ് നിർവഹിച്ചത്. വിദ്യാർഥികളായ എസ്.ശ്രീദേവ്, അനിരുദ്ധ് ഉദയ്, ഷാരോൺ, ടി.ആർ.രാഹുൽ, ഏബൽ ജിജി ജോർജ്, അലൻ വർഗീസ്, അഭിനവ് ആർ. അനൂപ്, നീൽ നായർ, വൈഗാ സുരാജ്, ആവണി സുരേഷ് എന്നിവരാണ് രംഗത്ത് എത്തിയത്.

ടുഡേസ് മെനു
ബ്രേക്ക് ഫാസ്റ്റ്– ഉപ്പുമാവ്, ഏത്തപ്പഴം, 

ADVERTISEMENT

മുട്ട പുഴുങ്ങിയത്

11 മണി– ചായ, സ്നാക്സ്

ADVERTISEMENT

ഉച്ചയ്ക്ക്– അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, പുളിശ്ശേരി എന്നിവ കൂട്ടി ഊണ്. ഇന്നത്തെ സ്പെഷൽ–പഴംപായസം

വൈകിട്ട് 4 മണി– ചായ, സ്നാക്സ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT