ശബരിമല ∙ കോരിച്ചൊരിയുന്ന മഴയിലും മലകയറി പതിനായിരങ്ങൾ. ഇന്നലെ പുലർച്ചെ തുടങ്ങിയ തീർഥാടക പ്രവാഹം രാത്രി വൈകിയും തുടരുകയാണ്. സന്ധ്യയ്ക്കുശേഷം പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടവും പിന്നിട്ട് നീണ്ടു. ഇതോടെ പമ്പയിൽ തീർഥാടകരെ നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. രാത്രി ഇലവുങ്കലിൽ വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ കോരിച്ചൊരിയുന്ന മഴയിലും മലകയറി പതിനായിരങ്ങൾ. ഇന്നലെ പുലർച്ചെ തുടങ്ങിയ തീർഥാടക പ്രവാഹം രാത്രി വൈകിയും തുടരുകയാണ്. സന്ധ്യയ്ക്കുശേഷം പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടവും പിന്നിട്ട് നീണ്ടു. ഇതോടെ പമ്പയിൽ തീർഥാടകരെ നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. രാത്രി ഇലവുങ്കലിൽ വാഹനങ്ങൾ തടഞ്ഞിട്ടു. ദർശനം കഴിഞ്ഞവർ മലയിറങ്ങുന്നതനുസരിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത്. നിലയ്ക്കൽ നിന്നു പമ്പയിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസിനും നിയന്ത്രണം വന്നു. മുക്കാൽ മണിക്കൂർ വരെ കഴിഞ്ഞാണ് ബസ് വിട്ടത്.  

ഇന്നലെ ഉച്ചയ്ക്ക് 3 ന് തുടങ്ങിയ ശക്തമായ മഴ വൈകിട്ട് 6 വരെ തുടർന്നു. ശക്തമായ മഴയാണ് പെയ്തത്. ഇന്നു വെർച്വൽ ക്യു ബുക്കിങ് അനുസരിച്ച് ഇന്ന് 90,000 പേർ ഉണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് കൂടി വരും. കുറഞ്ഞത് ഒരു ലക്ഷം തീർഥാടകർ ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പ സ്വാമിക്ക് ഇന്നലെ കളഭാഭിഷേകം വഴിപാടായി നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു. ശബരിമല മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം ശ്രീകോവിലിൽ എത്തിച്ചു. തീർഥാടകർ ശരണം വിളിച്ചു കാത്തുനിൽക്കെയാണു കളഭാഭിഷേകം നടന്നു. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം  മാളികപ്പുറത്തു നടന്ന ഭഗവതി സേവയ്ക്ക് മേൽശാന്തി പി.ജി.മുരളി  കാർമികത്വം വഹിച്ചു.

ADVERTISEMENT

ശബരി വിമാനത്താവളം: സ്വകാര്യഭൂമിയിലെ അതിർത്തിനിർണയം തുടങ്ങി
എരുമേലി ∙ ശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സ്വകാര്യഭൂമിയിലെ അതിർത്തിനിർണയവും കുറ്റി സ്ഥാപിക്കലും തുടങ്ങി. ഒഴുക്കനാട് ഭാഗത്തു കഴിഞ്ഞ ദിവസമാണ് അതിർത്തിനിർണയം തുടങ്ങിയത്. 90 സെന്റീമീറ്റർ നീളമുള്ള ഇരുമ്പു കമ്പികളാണ് അതിരുകല്ലിന് പകരം ഉറപ്പിക്കുന്നത്. സ്വകാര്യഭൂമിയിൽ 200 ഏക്കറിലെ അതിർത്തി നിർണയമാണ് നടക്കാനുള്ളത്.

നിർണയം പൂർത്തിയായ ശേഷമാവും സർവേ. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലത്തിന്റെ അതിർത്തി നിർണയിച്ച ശേഷമാണ് സ്വകാര്യ ഭൂമിയിൽ അതിർത്തിനിർണയം തുടങ്ങിയത്. എറണാകുളം ആസ്ഥാനമായ മെറിഡിയൻ സർവേ ആൻഡ് മാപ്പിങ്ങാണു സർവേ നടത്തുന്നത്. വിമാനത്താവള നിർമാണത്തിന്റെ ഔദ്യോഗിക കൺസൽറ്റിങ് ഏജൻസിയായ ലൂയി ബ്ഗർ കമ്പനിയാണു മേൽനോട്ടം.

ADVERTISEMENT

വെടിമരുന്ന് സൂക്ഷിക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച്: ദേവസ്വം പ്രസിഡന്റ്
ശബരിമല ∙ സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 300 കിലോ വെടിമരുന്ന് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അപകടത്തെ തുടർന്ന് വെടിമരുന്നു ശാല സീൽ ചെയ്തതിനാലാണ് ഇവിടെ സൂക്ഷിക്കേണ്ടി വന്നത്.

ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്ററോളം മാറി വനമധ്യത്തിലാണ് വെടിമരുന്നു സൂക്ഷിക്കുന്ന കെട്ടിടം. തറനിരപ്പിൽ നിന്ന് 100 അടി താഴ്ച്ചയിലാണു വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗൺ. അഗ്നിരക്ഷാസേന നിർദേശിച്ച എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ഇവിടെ ഉണ്ട്. കൂടാതെ മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ച് സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വെടിമരുന്ന് ലൈസൻസ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർക്കും കരാറുകാരനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT