അടൂർ∙ റവന്യുടവറിലെ കിഴക്കു ഭാഗത്ത് കേടായിക്കിടക്കുന്ന ലിഫ്റ്റ്, അടച്ചിട്ടിരിക്കുന്ന ശുചിമുറികൾ എന്നിവ ഇനിയും പ്രവർത്തനസജ്ജമായില്ല. മാസങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഹൗസിങ് ബോർഡ് അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. ഇവ പ്രവർത്തിക്കാത്തതു കാരണം സർക്കാർ ഓഫിസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ∙ റവന്യുടവറിലെ കിഴക്കു ഭാഗത്ത് കേടായിക്കിടക്കുന്ന ലിഫ്റ്റ്, അടച്ചിട്ടിരിക്കുന്ന ശുചിമുറികൾ എന്നിവ ഇനിയും പ്രവർത്തനസജ്ജമായില്ല. മാസങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഹൗസിങ് ബോർഡ് അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. ഇവ പ്രവർത്തിക്കാത്തതു കാരണം സർക്കാർ ഓഫിസിലെ ജീവനക്കാരും വ്യാപാരികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. കിഴക്കു ഭാഗത്തുള്ള 2 ലിഫ്റ്റ് പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി. ഉദ്യോഗസ്ഥരെല്ലാം ഇപ്പോൾ നവകേരള സദസ്സ് കൊഴുപ്പിക്കാനുള്ള തിരക്കിലായതിനാൽ ഈ പ്രശ്നങ്ങൾക്ക് ഒന്നും ഇടപെടാൻ ആർക്കും സമയമില്ല.

ലിഫ്റ്റ് കേടായതു കാരണം താലൂക്ക് ഓഫിസ്, റീസർവേ ഓഫിസ്, ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസ്, ജിഎസ്ടി ഓഫിസ്, വ്യാ‌പാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് ദുരിതത്തിലായിരിക്കുന്നത്. പ്രധാനമായും താലൂക്ക് ഓഫിസുകളിൽ എത്തുന്ന ഭിന്നശേഷിക്കാർ മുതിർന്നവർ എന്നിവർക്കാണ് ഏറെ ബ‌ുദ്ധിമുട്ട്. ഇവർ ഇപ്പോൾ പടിക്കെട്ടുകൾ താണ്ടി കഷ്ടപ്പെട്ടാണ് മുന്നും നാലും നിലകളിലുള്ള ഓഫിസുകളിൽ എത്തുന്നത്. സർക്കാർ ഓഫിസുകളിലെ ഭിന്നശേഷിക്കാരും ഓഫിസുകളിൽ എത്താൻ പ്രയാസപ്പെടുന്നു. കാലപ്പഴക്കം ചെന്ന ലിഫ്റ്റായതിനാൽ ശരിയാക്കിയാലും വീണ്ടും കേടാകുന്ന സ്ഥിതിയാണ്. രണ്ടു ലിഫ്റ്റും മാറ്റി സ്ഥാപിക്കേണ്ട സമയം കഴിഞ്ഞു. എന്നിട്ടും ഹൗസിങ്ബോർഡ് ഒന്നും ചെയ്യുന്നില്ല.

ADVERTISEMENT

മലിനജല ടാങ്ക് നിറഞ്ഞു കവിയുന്ന പ്രശ്നത്തെ തുടർന്ന് കിഴക്കുഭാഗത്തെ ശുചിമുറികൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് ഇതിന്റെ പ്രശ്നം പരിഹരിക്കാൻ പുതിയ മലിനജല ടാങ്ക് നിർമിക്കുന്ന ജോലികൾ തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയാക്കി ശുചിമുറികൾ തുറ‌ന്നു കൊടുത്തിട്ടില്ല. ഈ ഭാഗത്തെ ശുചിമുറികൾ പ്രവർത്തിക്കാത്തതിനാൽ ജീവനക്കാരും വ്യാപാരികളും പടിഞ്ഞാറു ഭാഗത്തെ ശുചിമുറികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. റവന്യുടവറിലെ ഈ പ്രശ്നങ്ങൾക്ക് ഹൗസിങ് ബോർഡ് അധികൃതർ ഉടൻ ഇടപെട്ട് പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കാത്തതാണ് ഇത്രയും നീണ്ടു പോകാൻ കാരണമെന്നാണ് പരാതി.