പേരൂച്ചാൽ–ആയിക്കൽ തിരുവാഭരണ പാത: ഉറപ്പ് നടപ്പായില്ല
കീക്കൊഴൂർ ∙ കാടും പടലും ചെളിയും മൂടി ശബരിമല പരമ്പരാഗത തിരുവാഭരണ പാത. ഉന്നത നിലവാരത്തിൽ പാത വികസിപ്പിക്കുമെന്ന ഉറപ്പ് പ്രഖ്യാപനത്തിലും. പേരൂച്ചാൽ–ആയിക്കൽ പാതയിലൂടെയുള്ള യാത്രയാണു ദുഷ്കരം. കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത പാതയാണിത്. 25 മീറ്റർ വരെ വീതിയുള്ളതാണു പാത. പന്തളത്തു നിന്നുള്ള തിരുവാഭരണ

കീക്കൊഴൂർ ∙ കാടും പടലും ചെളിയും മൂടി ശബരിമല പരമ്പരാഗത തിരുവാഭരണ പാത. ഉന്നത നിലവാരത്തിൽ പാത വികസിപ്പിക്കുമെന്ന ഉറപ്പ് പ്രഖ്യാപനത്തിലും. പേരൂച്ചാൽ–ആയിക്കൽ പാതയിലൂടെയുള്ള യാത്രയാണു ദുഷ്കരം. കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത പാതയാണിത്. 25 മീറ്റർ വരെ വീതിയുള്ളതാണു പാത. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര പേരൂച്ചാൽ പാലം കടന്ന് ആറ്റു തീരത്തു കൂടിയാണ് ആയിക്കൽ തിരുവാഭരണ പാറയിൽ പുലർച്ചെയെത്തുന്നത്. പേരൂച്ചാൽ ജംക്‌ഷനിൽ നിന്നാണ് ആയിക്കലേക്കു സ്വീകരിക്കുന്നതും. വെളിച്ചം പകരാൻ താൽക്കാലികമായി ലൈറ്റുകൾ സ്ഥാപിക്കാറുണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനായി പാത തെളിക്കാറുണ്ട്. അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ വേലിയും നിർമിക്കും.
മകര വിളക്കു തീർഥാടനത്തിനു ശേഷം തിരുവാഭരണ ഘോഷയാത്ര മടങ്ങുന്നതോടെ വീണ്ടും പാതയിൽ കാടു വളർന്നു തുടങ്ങും. പരമ്പരാഗത തിരുവാഭരണ പാതയിൽ കാര്യമായ വികസനം നടക്കാത്തതു ഇവിടെ മാത്രമാണ്. ശേഷിക്കുന്ന വടശേരിക്കര വരെയുള്ള പാതകളിൽ കഴിഞ്ഞ വർഷം നവീകരണം നടത്തിയിരുന്നു. 4.18 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തിയത്. അതിൽ പേരൂച്ചാൽ–ആയിക്കൽ പാതയും ഉൾപ്പെടുമെന്നു പറഞ്ഞിരുന്നെങ്കിലും ഫണ്ട് തികയാത്തതു മൂലം വികസനം നടത്തിയില്ല. പ്രളയത്തിൽ തകർന്ന തോടിന്റെ സ്ഥാനത്ത് കലുങ്ക് ജലവിഭവ വകുപ്പ് നിർമിച്ചിരുന്നു. അടുത്ത തീർഥാടനത്തിനു മുൻപ് ഈ പാത കൂടി നവീകരിക്കുകയാണു വേണ്ടത്.