തെയ്യവും കലാരൂപങ്ങളും ശബരീശനെ കാണാൻ തിരുനടയിൽ
ശബരിമല ∙ വിവിധ വേഷങ്ങളും കലാരൂപങ്ങളും അണിഞ്ഞെത്തിയ തിരുവനന്തപുരം വെള്ളനാട് യുവശക്തി കലാസമിതി പ്രവർത്തകരുടെ മലകയറ്റവും ഇറക്കവും തീർഥാടകർക്ക് പുതിയ അനുഭവമായി. അയ്യപ്പൻ, മാളികപ്പുറത്തമ്മ, മഹിഷി, മുരുകൻ, ശ്രീകൃഷ്ണൻ, രാധ എന്നീ പുരാണ കഥാപാത്രങ്ങളുടെ വേഷവും കർണാടക ബൊമ്മ, മലബാർ തെയ്യം എന്നിവയും കെട്ടി

ശബരിമല ∙ വിവിധ വേഷങ്ങളും കലാരൂപങ്ങളും അണിഞ്ഞെത്തിയ തിരുവനന്തപുരം വെള്ളനാട് യുവശക്തി കലാസമിതി പ്രവർത്തകരുടെ മലകയറ്റവും ഇറക്കവും തീർഥാടകർക്ക് പുതിയ അനുഭവമായി. അയ്യപ്പൻ, മാളികപ്പുറത്തമ്മ, മഹിഷി, മുരുകൻ, ശ്രീകൃഷ്ണൻ, രാധ എന്നീ പുരാണ കഥാപാത്രങ്ങളുടെ വേഷവും കർണാടക ബൊമ്മ, മലബാർ തെയ്യം എന്നിവയും കെട്ടി ചെണ്ടമേളത്തിന്റെ അകമ്പടിയിലാണ് ഇവർ മലകയറിയത്.
കലാസമിതിയിലെ വിഷ്ണു, രാജേഷ്, പ്രമോദ്, വിജിൽ, ജയകുമാർ, വിനോദ് എന്നിവരാണ് വിവിധ വേഷങ്ങൾ അണിഞ്ഞത്. ഇവർക്ക് മേക്കപ്പ് ഇട്ടത് അരുൺ, രാഹുൽ, നിതിൻ, അജിത്, മണികണ്ഠൻ എന്നിവർ ചേർന്നാണ്. നാട്ടിൽനിന്നുതന്നെ ഒരുങ്ങിയാണ് എത്തിയത്. രതീഷിന്റെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളം ഒരുക്കിയത്. വിവിധ വേഷങ്ങൾ അണിഞ്ഞ് മലകയറിയെത്തി സന്നിധാനത്ത് മേളപ്പെരുക്കത്തിൽ നൃത്തമാടണമെന്നത് കലാസമിതിയുടെ വഴിപാടായിരുന്നു. മാനേജർ പി. പ്രദീപിന്റെ നേതൃത്വത്തിലാണ് 22 അംഗ സംഘം എത്തിയത്.