പത്തനംതിട്ട ജില്ലയിൽ ഇന്ന് (10-12-2023); അറിയാൻ, ഓർക്കാൻ
ഗതാഗത നിയന്ത്രണം പത്തനംതിട്ട ∙ മസ്ജിദ് ജംക്‌ഷൻ മുതൽ വെട്ടിപ്രം വരെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ സെന്റ് മേരീസ് ഹൈസ്കൂൾ റോഡ് വഴിയും റിങ് റോഡ് വഴിയും ഗതാഗതം തിരിച്ചുവിടും. വൈദ്യുതി മുടക്കം ∙കോന്നി ടൗൺ, മാമൂട്, മാരൂർപാലം, മാങ്കുളം, ചൈനാമുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ

ഗതാഗത നിയന്ത്രണം
പത്തനംതിട്ട ∙ മസ്ജിദ് ജംക്‌ഷൻ മുതൽ വെട്ടിപ്രം വരെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ സെന്റ് മേരീസ് ഹൈസ്കൂൾ റോഡ് വഴിയും റിങ് റോഡ് വഴിയും ഗതാഗതം തിരിച്ചുവിടും.
വൈദ്യുതി മുടക്കം
∙കോന്നി ടൗൺ, മാമൂട്, മാരൂർപാലം, മാങ്കുളം, ചൈനാമുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ .
കാനത്തിന്റെ വേർപാടിൽ അനുശോചിച്ചു
തിരുവല്ല ∙ കാനം രാജേന്ദ്രന്റെ നിര്യാണം മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണന്നു ആർഎസ്പി കേന്ദ്രകമ്മിറ്റി അംഗം പി. ജി. പ്രസന്നകുമാർ പറഞ്ഞു. നിര്യാണത്തിൽ ആർഎസ്പി തിരുവല്ല മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു. സെക്രട്ടറി കെ.പി. മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു.
ആരോഗ്യ സെമിനാർ
നിരണം ∙ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നേത്ര ആരോഗ്യസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. വൈഎംസിഎ സബ് റീജൻ വൈസ് ചെയർമാൻ വർഗീസ് എം.അലക്സ് ഉദ്ഘാടനം ചെയ്തു.വൈഎംസിഎ പ്രസിഡന്റ് കുര്യൻ കുത്തപ്പളളി അധ്യക്ഷത വഹിച്ചു. എം കെ ജോൺ, കെ.പി.വർഗീസ്, ഡോ.അൽഫോൻസാ ആഷലിൻ മേരി, റെഹ്ന, ഡി മണിക്, കെ.കെ.അലക്സാണ്ടർ, അപർണ ശ്രീകാന്ത്, മോഹൻ മത്തായി, കുര്യൻ സഖറിയ, കെ.ബാലക്യഷ്ണൻ, കെ.ആർ.ബിജി എന്നിവർ പ്രസംഗിച്ചു.
ഉത്സവം തുടങ്ങി
മേപ്രാൽ ∙പുത്തമ്പലത്ത് ദേവീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് തുടക്കമായി. ഇതോടൊപ്പം ഭാഗവത സപ്താഹ യജ്ഞവും നടക്കുന്നു.ഉത്സവദിവസമായ 15ന് രാവിലെ 9.30ന് പൊങ്കാല നടക്കും. 16ന് വാണത്തുകാവിൽ നിന്നും കാവടിവിളക്ക് ആരംഭിക്കും. പത്താം ഉത്സവദിവസമായ 17ന് വൈകിട്ട് 7.30 ന് കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽനിന്നും താലപ്പൊലി ആരംഭിക്കും .9.30ന് ചങ്ങനാശേരി ആദിയാർ കലാസമിതിയുടെ വയലിൻ ഫ്യൂഷൻ ശിങ്കാരിമേളം നടക്കും.
ബൾബ് നിർമാണം
തിരുവല്ല ∙ മാർത്തോമ്മാ കോളജിൽ ഭൗതികശാസ്ത്ര വകുപ്പിന്റെയും ഐക്യുഎസിയുടെയും നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമാണ ശിൽപശാല സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ഡോ.ടി.കെ.മാത്യു വർക്കി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എയ്ഞ്ചൽ സൂസൻ ചെറിയാൻ, ഐക്യുഎസി കോർഡിനേറ്റർ ഡോ.സോണിയ അന്ന സക്കറിയ, ഡോ.ഐ.ജോൺ ബെർലിൻ,ജി. രഞ്ജിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ നിർമിച്ച എൽഇഡി ബൾബുകളുടെ പ്രദർശനവും വിൽപനയും നടന്നു.
യോഗം ഇന്ന്
തിരുവല്ല ∙ നാഷനൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി പെരിങ്ങര–നെടുമ്പ്രം –നിരണം വടക്കുംഭാഗം യൂണിറ്റിന്റെ പൊതുയോഗം ഇന്ന് 4ന്. വൈക്കത്തില്ലം യൂണിറ്റിൽ പ്രസിഡന്റ് സി.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷത വഹിക്കും.