അഗ്നിരക്ഷാ കെട്ടിടം: പൈലിങ് തുടങ്ങി
അടൂർ ∙ പന്നിവിഴ ക്ഷേത്ര ജംക്‌ഷന് സമീപത്തായി കെഐപിയിൽ നിന്ന് ഏറ്റെടുത്ത് സ്ഥലത്ത് അഗ്നിരക്ഷാ കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിനു മുന്നോടിയായുള്ള പൈലിങ് തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൈലിങ് ആരംഭിച്ചത്.2 മാസം കൊണ്ടു പൈലിങ് പൂർത്തീകരിക്കും. അതിനു ശേഷം അടിത്തറ മുതലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക്

അടൂർ ∙ പന്നിവിഴ ക്ഷേത്ര ജംക്‌ഷന് സമീപത്തായി കെഐപിയിൽ നിന്ന് ഏറ്റെടുത്ത് സ്ഥലത്ത് അഗ്നിരക്ഷാ കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിനു മുന്നോടിയായുള്ള പൈലിങ് തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൈലിങ് ആരംഭിച്ചത്. 2 മാസം കൊണ്ടു പൈലിങ് പൂർത്തീകരിക്കും. അതിനു ശേഷം അടിത്തറ മുതലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. റാന്നിയിലുള്ള ഡോറ ഇൻഫ്രാസ്ട്രക്ചേഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ. 5 കോടി രൂപയാണ് നിർമാണത്തിനായി അനുവദിച്ചത്. സെല്ലാർ ഭാഗം ഉൾപ്പെടെ 3 നിലകളാണ് പണികഴിപ്പിക്കുന്നത്. സെല്ലാർ ഭാഗത്ത് പാർക്കിങ് സൗകര്യമൊരുക്കും.
അതിനു മുകളിലത്തെ നിലയിൽ ഓഫിസും ഏറ്റവും മുകളിലത്തെ നിലയിൽ ജീവനക്കാരുടെ വിശ്രമകേന്ദ്രവുമായിട്ടാണ് ക്രമീകരിക്കുക. അഗ്നിരക്ഷാകേന്ദ്രത്തിനു സ്വന്തമായി കെട്ടിടം വേണമെന്നുള്ള വർഷങ്ങളായി ഉയർന്നു വന്ന ആവശ്യമാണ് പൈലിങ് തുടങ്ങിയതോടെ യാഥാർഥ്യത്തിലേക്ക് എത്താൻ പോകുന്നത്. നിലവിൽ അഗ്നിരക്ഷാകേന്ദ്രം ഹോളിക്രോസ് ജംക്‌ഷനു സമീപത്തായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടമാണെങ്കിൽ ഇടിഞ്ഞു വീഴാറായ അവസ്ഥയിലുമാണ്. ഇവിടെയുള്ള 4 വാഹനങ്ങൾ പാർക്കു ചെയ്യാൻ പോലും സ്ഥലമില്ല. ഒരു വാഹനം മഴയും വെയിലുമേറ്റ് എംസി റോഡരികിലാണ് പാർക്കു ചെയ്തിരിക്കുന്നത്. വാടക കെട്ടിടത്തിന്റെ സ്ഥിതി മോശമായതിനാൽ പുതിയ കെട്ടിടത്തിന്റെ നിർമാണം 18 മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.