ADVERTISEMENT

തിരുവല്ല ∙ ടികെ റോഡ് അപകട മേഖലയാകുന്നു. തിരക്കു കുറഞ്ഞ സമയങ്ങളിൽ പോലും ഈ റോഡിൽ അപകടങ്ങൾ ഉണ്ടാകുന്നു. തിങ്കൾ രാത്രി ബൈക്കു കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.മഞ്ഞാടിക്കും മീന്തലക്കരയ്ക്കും ഇടയിലുള്ള ഈ ഭാഗം അപകട മേഖലയാണ്. സേവികാ സംഘം സ്കൂളിനു സമീപം ഇതിനോടകം നിരവധി അപകടങ്ങൾ ഉണ്ടായി. ഒരുവർഷം മുൻപ് ഇവിടെ ഓട്ടോയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചിരുന്നു. നിരവധി ബൈക്ക് യാത്രക്കാർ ഉൾപ്പെടെ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. ഈ ഭാഗത്തെ വളവും വീതിക്കുറവുമാണ് പ്രധാനം പ്രശ്നം. ടി.കെ.റോഡ് വികസനം ഏതാനും വർഷം മുൻ നടന്നപ്പോഴും ഈ ഭാഗത്ത് വീതികൂട്ടുകയോ വളവു നിവർക്കുകയോ ചെയ്തില്ല.

വാഹനങ്ങൾ മുഖാമുഖം വരുമ്പോഴാണ് കാണാൻ കഴിയുക. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.പകൽ സമയങ്ങളിൽ അപകടക്കെണിയായി അനധികൃത പാർക്കിങ്ങും. വഴിയോര കച്ചവടവും ഉണ്ട്. . വഴിയോരങ്ങളിൽ നിന്നു സാധനം വാങ്ങി റോഡ് മുറിച്ചു കടന്നവരെ വാഹനം ഇടിച്ച് തെറിപ്പിച്ച നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും സീബ്രാ വരകളില്ല. മഞ്ഞാടി ഭാഗത്ത് കച്ചവടവും പാർക്കിങ്ങും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ആഴ്ചയിൽ ഒരു അപകടം എങ്കിലും പതിവാണ്അപകട സ്ഥലങ്ങളിലെ വഴിയോര കച്ചവടവും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാൻ പിഡബ്ല്യുഡി റോഡ്സ് വിഭാഗം നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com