പുല്ലുമേട് താണ്ടി അയ്യനരികെ
ശബരിമല ∙ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചകൾ കണ്ട്, കാടും മേടും കുന്നും മലയും താണ്ടിയുള്ള പുല്ലുമേട് വഴിയുള്ള യാത്ര തീർഥാടകർ ഒരിക്കലും മറക്കില്ല. അവർക്കത് അപൂർവ അനുഭവമാണ്. സത്രത്തിൽനിന്നു പുല്ലുമേട് വഴിയുള്ള കാനന പാത ഇത്തവണ വൃശ്ചികം ഒന്നിനു തന്നെ തുറന്നു. സത്രത്തിൽ നിന്നുള്ള പുല്ലുമേട് പാത

ശബരിമല ∙ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചകൾ കണ്ട്, കാടും മേടും കുന്നും മലയും താണ്ടിയുള്ള പുല്ലുമേട് വഴിയുള്ള യാത്ര തീർഥാടകർ ഒരിക്കലും മറക്കില്ല. അവർക്കത് അപൂർവ അനുഭവമാണ്. സത്രത്തിൽനിന്നു പുല്ലുമേട് വഴിയുള്ള കാനന പാത ഇത്തവണ വൃശ്ചികം ഒന്നിനു തന്നെ തുറന്നു.
സത്രത്തിൽ നിന്നുള്ള പുല്ലുമേട് പാത രാവിലെ 7ന് തുറക്കും. ഉച്ചയ്ക്ക് 2 വരെ അയ്യപ്പന്മാരെ കടത്തിവിടും. കരടിയും കാട്ടുപോത്തും കാട്ടാനയും ഏറെയുള്ള നിബിഡ വനം ഒരു മലഞ്ചരിവു പിന്നിടുമ്പോഴേക്കും കാട്ടരുവികളും മുളങ്കൂട്ടങ്ങളും പാട്ടുമൂളുന്ന പൂങ്കാവനമാകും. പുല്ലു മാത്രം മുളയ്ക്കുന്ന മൊട്ടക്കുന്നുകൾ വൻ ഗർത്തങ്ങൾ നിറഞ്ഞ മലയിടുക്കുകൾക്ക് അതിരു വരയ്ക്കും. ഇതുവഴി കടന്നുപോയവരുടെ ശരണംവിളി പ്രതിധ്വനിപ്പിക്കുന്ന കാനന സംഗീതമായി തണുത്ത കാറ്റ് കൂട്ടുവരും. ഇവിടെ കാടിനു മുഖങ്ങൾ ഏറെയാണ്, ഭാവങ്ങളും.
വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്റർ അകലെ അഴുത ഫോറസ്റ്റ് ഡിവിഷനു കീഴിൽ സീതക്കുളം മലയുടെ താഴ്‌വാരത്താണു സത്രം. കൂർത്ത കരിങ്കല്ലുകൾ നിറഞ്ഞ നടപ്പാതയായിരുന്നു. ഇപ്പോൾ ടാർ ചെയ്തു. അതിനാൽ വണ്ടിപ്പെരിയാറിൽനിന്നു സത്രം വരെ കെഎസ്ആർടിസി ബസിൽ എത്താം. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൊഴുത ശേഷമാണു തീർഥാടകർ മല കയറുന്നത്. പൊലീസ് എയ്ഡ് പോസ്റ്റിൽ പേര് റജിസ്റ്റർ ചെയ്ത ശേഷം വനത്തിലേക്കു പ്രവേശിക്കാം. ഒരു ചെറിയ കയറ്റമാണ് ആദ്യം. കയറ്റം തീരുന്നിടത്തു ഫോറസ്റ്റ് ചെക്പോസ്റ്റ്. ഇവിടെ തീർഥാടകരുടെ ബാഗുകൾ തുറന്നു പരിശോധിക്കും. പ്ലാസ്റ്റിക് വസ്തുക്കളൊന്നും വനത്തിലേക്കു കൊണ്ടുപോകരുതെന്നു കർശന നിർദേശമുണ്ട്.
കാഴ്ചകൾ ഒട്ടേറെയുണ്ട്. സത്രത്തിൽനിന്നു സന്നിധാനം വരെ 12 കിലോമീറ്ററാണ് ദൂരം. കുത്തനെയുള്ള കയറ്റങ്ങളും താഴേക്കു നോക്കിയാൽ തല കറങ്ങിപ്പോകുന്ന ഇറക്കങ്ങളും നിറഞ്ഞ കാട്ടുവഴി. വിശാലമായ പുൽമേടുകൾ, അവയെ അരഞ്ഞാണം പോലെ ചുറ്റിവരിയുന്ന കാട്ടുചോലകൾ. ഇടയ്ക്കിടെ കണ്ണിനു വിരുന്നാകുന്ന കാട്ടാനക്കൂട്ടങ്ങൾ. മനോഹര കാഴ്ചകളാണ് യാത്രയിലുടനീളം. എപ്പോഴും തണുത്ത കാറ്റ് വീശിയടിക്കുന്നു.
സത്രത്തിൽനിന്ന് 6 കിലോമീറ്റർ കഴിഞ്ഞാൽ ഉപ്പുപാറയായി. ഫോറസ്റ്റ് ഓഫിസിനു താഴെയാണു പുല്ലുമേട് ദുരന്തം ഉണ്ടായ സ്ഥലം. അവിടെ കാറ്റുപോലും ഇപ്പോൾ നിശ്ശബ്ദമാണ്. അവിടെ, വഴി രണ്ടായി പിരിയുന്നു. തണ്ണിത്തൊട്ടി ചെക്ഡാമിന്റെ കരയിലൂടെ സന്നിധാനത്തേക്കുള്ള പാത. നല്ല ഇറക്കമാണ്. സൂക്ഷിച്ചു നടന്നില്ലെങ്കിൽ തെന്നിവീഴും. അവിടെനിന്നു നോക്കിയാൽ അകലെ താഴ്‌വരയിൽ അരണ്ട വെളിച്ചത്തിൽ മഞ്ഞുമൂടി അയ്യപ്പന്റെ സന്നിധാനം. ആഴിയിൽ നിന്നുയരുന്ന പുക. ആ കാഴ്ച കണ്ട് അയ്യപ്പന്മാർ കൂപ്പുകൈകളോടെ ശരണം വിളിച്ചു മലയിറങ്ങുന്നു. 6 കിലോമീറ്റർ പിന്നിട്ടാൽ സന്നിധാനമായി.
പ്രകൃതിയുടെ സ്വഭാവം മാറുകയാണ്. ഇടതൂർന്നു വന്മരങ്ങൾ വളർന്നുനിൽക്കുന്ന കൊടുങ്കാട്. കാട്ടുപോത്തിന്റെയും ആനക്കൂട്ടങ്ങളുടെയും കാലടികൾ, പേരറിയാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും കരച്ചിൽ, മലമുകളിൽനിന്ന് അഗാധ ഗർത്തത്തിലേക്കു പതിക്കുന്ന കാട്ടരുവിയുടെ അലർച്ച.
കാടിനെ അറിഞ്ഞ് യാത്ര തുടരുന്നു. സന്നിധാനത്തോട് അടുക്കുംതോറും ശരണംവിളിയുടെ ശബ്ദവും കൂടുന്നു. പാണ്ടിത്താവളത്തിലൂടെ നേരെ പതിനെട്ടാംപടിക്കലേക്ക്. ഇവർക്കായി വാവരു നടയ്ക്കു സമീപം പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പടി കയറി നേരെ ദർശനം നടത്തി നേരെ പമ്പയിൽ എത്തി മടങ്ങാം.
പമ്പ വഴി വരുന്നവർ പതിനെട്ടാംപടി കയറാൻ 18 മണിക്കൂർ വരെ കാത്തുനിന്നതോടെ പുല്ലുമേട് വഴി വരുന്ന തീർഥാടകരുടെ എണ്ണം വർധിച്ചു. പുല്ലുമേട് പാതയിലൂടെ ഇന്നലെ വരെ 2837 തീർഥാടകർ സന്നിധാനത്ത് എത്തി ദർശനം നടത്തി.