അയിരൂർ കഥകളി ഗ്രാമം ∙ കല മനുഷ്യഹൃദയത്തെ ആർദ്രമാക്കുമെന്നും പ്രത്യേകിച്ച് ശാസ്ത്രീയ കലകൾ ചിന്തകളെയും കാഴ്ചകളെയും മനോവികാരങ്ങളെയും ഗുണഫലമായി സ്വാധീനിച്ച് പ്രകൃതിക്കു പോലും അനുകൂലമായി മാറ്റിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ്.ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കഥകളി മേള ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയിരൂർ കഥകളി ഗ്രാമം ∙ കല മനുഷ്യഹൃദയത്തെ ആർദ്രമാക്കുമെന്നും പ്രത്യേകിച്ച് ശാസ്ത്രീയ കലകൾ ചിന്തകളെയും കാഴ്ചകളെയും മനോവികാരങ്ങളെയും ഗുണഫലമായി സ്വാധീനിച്ച് പ്രകൃതിക്കു പോലും അനുകൂലമായി മാറ്റിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ്. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കഥകളി മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു.

അയിരൂർ കഥകളിഗ്രാമത്തിൽ ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളി മേള മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. വി.ആർ.വിമൽരാജ്, മിനി ബാനർജി,ടി.ആർ. ഹരികൃഷ്ണൻ,കരിക്കകം ത്രിവിക്രമൻ,ജോസ് പാറക്കടവിൽ,എം.ആർ.വേണു,പി.എസ്. നായർ,വി.എൻ.ഉണ്ണി,ഓമല്ലൂർ ശങ്കരൻ, കലക്ടർ എ.ഷിബു, പ്രസാദ് ആനന്ദഭവൻ, ശ്രീകാന്ത് എം.ഗിരിനാഥ്, എം.അയ്യപ്പൻകുട്ടി എന്നിവർ സമീപം.

അയിരൂരിൽ കഥകളി മ്യൂസിയവും തെക്കൻ കലാമണ്ഡലം കേന്ദ്രവും ഉടൻ യാഥാർഥ്യമാകും. ഇതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങി. അയിരൂർ കഥകളി ഗ്രാമം എന്ന പേരിന് സർക്കാരുകൾ അംഗീകാരം ലഭിച്ചത് കഥകളിയെ ഇഷ്ടപ്പെടുന്ന ഇന്നാട്ടുകാരുടെ സമർപ്പണത്തിനു ലഭിച്ച അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. അയിരൂർ കഥകളി ഗ്രാമം ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നടത്തി. 

ADVERTISEMENT

കഥകളി ക്ലബ് പ്രസിഡന്റ് വി.എൻ.ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കലക്ടർ എ.ഷിബു, ക്ലബ് രക്ഷാധികാരികളായ രാജു ഏബ്രഹാം, പി.എസ്.നായർ, ജോസ് പാറക്കടവിൽ, സെക്രട്ടറി വി.ആർ.വിമൽരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പത്താം ക്ലാസ് മലയാളം പാഠാവലിയിലെ നളചരിതം രണ്ടാം ദിവസത്തിലെ പ്രലോഭനം കഥ അവതരിപ്പിച്ചു. വൈകിട്ട് നടന്ന കഥകളിയിൽ നളചരിതം രണ്ടാം ദിവസം കഥ അവതരിപ്പിച്ചു. 

കഥകളി മേളയിൽ ഇന്ന്

ADVERTISEMENT

കഥകളി ആസ്വാദന കളരി: 10.00

കഥകളി: 11.30.

ADVERTISEMENT

കഥകളി: 6.30 കല്യാണ സൗഗന്ധികം