ശബരിമല ∙ മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനായി പുതിയ പൊലീസ് സംഘം എത്തി. നക്സൽ വിരുദ്ധ സ്ക്വാഡ് തലവൻ എസ്. സുജിത് ദാസാണ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ.10 ഡിവൈഎസ്പി, 20 സിഐ, 75 എസ്ഐ– എഎസ്ഐ, 950 സിവിൽ പൊലീസ് എന്നിവരാണ് ഇന്നലെ എത്തിയത്. നാളെ ഇത്രയും പൊലീസുകാർ വീണ്ടും എത്തും. മകരവിളക്ക് ദിവസത്തെ വലിയ

ശബരിമല ∙ മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനായി പുതിയ പൊലീസ് സംഘം എത്തി. നക്സൽ വിരുദ്ധ സ്ക്വാഡ് തലവൻ എസ്. സുജിത് ദാസാണ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ.10 ഡിവൈഎസ്പി, 20 സിഐ, 75 എസ്ഐ– എഎസ്ഐ, 950 സിവിൽ പൊലീസ് എന്നിവരാണ് ഇന്നലെ എത്തിയത്. നാളെ ഇത്രയും പൊലീസുകാർ വീണ്ടും എത്തും. മകരവിളക്ക് ദിവസത്തെ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനായി പുതിയ പൊലീസ് സംഘം എത്തി. നക്സൽ വിരുദ്ധ സ്ക്വാഡ് തലവൻ എസ്. സുജിത് ദാസാണ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ.10 ഡിവൈഎസ്പി, 20 സിഐ, 75 എസ്ഐ– എഎസ്ഐ, 950 സിവിൽ പൊലീസ് എന്നിവരാണ് ഇന്നലെ എത്തിയത്. നാളെ ഇത്രയും പൊലീസുകാർ വീണ്ടും എത്തും. മകരവിളക്ക് ദിവസത്തെ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനായി  പുതിയ പൊലീസ് സംഘം എത്തി. നക്സൽ വിരുദ്ധ സ്ക്വാഡ് തലവൻ എസ്. സുജിത് ദാസാണ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ.10 ഡിവൈഎസ്പി,  20 സിഐ, 75 എസ്ഐ– എഎസ്ഐ, 950 സിവിൽ പൊലീസ് എന്നിവരാണ് ഇന്നലെ എത്തിയത്. നാളെ  ഇത്രയും പൊലീസുകാർ വീണ്ടും എത്തും. മകരവിളക്ക്  ദിവസത്തെ വലിയ തിരക്കു പരിഗണിച്ച് 6 ഡിവൈഎസ്പി, 15 സിഐ, 25 എസ്ഐ– എഎസ്ഐമാർ, 350 സിവിൽ  പൊലീസ് എന്നിവരും അധികമായി എത്തും. 10 ഡിവൈഎസ്പി,  20 സിഐ, 75 എസ്ഐ– എഎസ്ഐ, 950 സിവിൽ പൊലീസ് എന്നിവരാണ് ഇന്നലെ എത്തിയത്.നാളെ  ഇത്രയും പൊലീസുകാർ വീണ്ടും എത്തും.

മകരവിളക്ക്  ദിവസത്തെ വലിയ തിരക്കു പരിഗണിച്ച് 6 ഡിവൈഎസ്പി, 15 സിഐ, 25 എസ്ഐ– എഎസ്ഐമാർ, 350 സിവിൽ  പൊലീസ് എന്നിവരും അധികമായി എത്തും. തീർഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനൊപ്പം  തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് സ്ഥാനം ഒഴിയുന്ന  പൊലീസ് സ്പെഷൽ  ഓഫിസർ  ആർ.ആനന്ദ് പറഞ്ഞു. ഇത്തവണ എല്ലാ ദിവസവും തിരക്ക് ഒരുപോലെയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ  ദർശനം കഴിയുന്നവർ മലയിറങ്ങാതെ ഇവിടെ തങ്ങാൻ തുടങ്ങും. ഇത് തിക്കും തിരക്ക് വർധിക്കാൻ ഇടയാക്കും. ഈ സമയം ശ്രദ്ധയോടെ ജോലി നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ദർശനത്തിനായി മേൽപാലത്തിൽ നിന്നു താഴേക്ക് ഇറങ്ങുന്ന ഭാഗത്തെ ബാരിക്കേഡ് തകർന്നു വീണപ്പോൾ കേന്ദ്ര സേനയും പൊലീസും തീർഥാടകരെ നിയന്ത്രിച്ചു വിടുന്നു. ചിത്രം: മനോരമ
ADVERTISEMENT

പ്രത്യേക മെഡിക്കൽ ടീം തയാർ 
ശബരിമല ∙ ഭക്തലക്ഷങ്ങൾ  മകരവിളക്കിന് എത്തുന്ന ശബരിമലയിലും  മകര ജ്യോതി കാണാവുന്ന സ്ഥലങ്ങളിലും പ്രത്യേക മെഡിക്കൽ ടീം. ആംബുലൻസ് സൗകര്യം എന്നിവ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി. തിരുവാഭരണ  ഘോഷയാത്ര കടന്നു പോകുന്ന പ്രദേശങ്ങളിലെ നിലവിലെ സൗകര്യങ്ങൾക്കു പുറമേയാണിത്. മകരവിളക്ക് ദിവസം പമ്പ, നിലയ്ക്കൽ ഉൾപ്പെടെ മകരജ്യോതി ദർശനത്തിനായി തീർഥാടകർ ക്യാംപ് ചെയ്യുന്ന 11 ദർശന കേന്ദ്രങ്ങളിൽ പ്രത്യേകം മെഡിക്കൽ യൂണിറ്റുകളും ഉണ്ടാകും. പമ്പ ഹിൽടോപ്, പെട്രോൾ പമ്പ്,  ത്രിവേണി, കെഎസ്ആർടിസി, ചാലക്കയം, അട്ടത്തോട്,  പടിഞ്ഞാറേ കോളനി,  ഇലവുങ്കൽ, നെല്ലിമല, അയ്യൻമല, പഞ്ഞിപ്പാറ, ആങ്ങമൂഴി എന്നിവിടങ്ങളിലാണ് മെഡിക്കൽ ടീമിനെ നിയോഗിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും  ആംബുലൻസ്  ക്രമീകരിക്കും.

സന്നിധാനം സർക്കാർ ആശുപത്രിയിൽ ഐസിയു ഉൾപ്പെടെ 30 കിടക്കകൾ സജ്ജമാണ്. അടിയന്തിര ഘട്ടങ്ങളിൽ സന്നിധാനം ഹെൽത്ത് ഇൻസ്‌പെക്ടർ ബംഗ്ലാവ്, സഹാസ് ആശുപത്രി എന്നിവയും  ഉപയോഗപ്പെടുത്തും. ഹെൽത്ത് ഇൻസ്പെക്ടർ  ബംഗ്ലാവിൽ 25, സഹാസ് കാർഡിയോളജി സെന്ററിൽ 20 വീതം കിടക്കകൾ ഒരുക്കും. ആവശ്യമെങ്കിൽ കൂടുതൽ സ്റ്റാഫിനെയും നിയോഗിക്കും. സന്നിധാനത്ത് 12 ഡോക്ടർമാരുടെ  സേവനം ഉണ്ടാകും.  ഇതിനു  പുറമേ സഹാസ് കാർഡിയോളജി സെന്റർ, ഫസ്റ്റ് എയ്ഡ് സെന്ററിലെ ഡോക്ടർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. അത്യാഹിതം ഉണ്ടായാൽ  സന്നിധാനത്തു തന്നെ പ്രഥമ ശുശ്രൂഷ നൽകി ആരോഗ്യനില സന്തുലിതമാക്കിയ ശേഷം പമ്പയിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്.  സന്നിധാനം ആശുപത്രിയിൽ  ഓപ്പറേഷൻ തിയറ്റർ സജ്ജമാണ്. ജീവൻരക്ഷാ മരുന്നുകളും സംഭരിച്ചു. വെന്റിലേറ്ററുകളും  പ്രവർത്തനക്ഷമമാണ്. ഇതിനു പുറമേ 15 എമർജൻസി മെഡിക്കൽ സെന്ററുകളിലും പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യം ഉണ്ടാകും.

ADVERTISEMENT

അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിക്കു പുറമെയുള്ള സേവനങ്ങൾക്ക്  ഇഎംസി സ്റ്റാഫുകളെ ഉപയോഗിക്കും. ആരോഗ്യ പ്രവർത്തകരുടെ സേവനം അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രികളിൽ മാത്രമായി ലഭ്യമാക്കും. ഇതിനു പുറമേ തിരുവാഭരണ ഘോഷയാത്രയ്ക്കു പ്രത്യേക ക്രമീകരണങ്ങളും ഒരുക്കി. പന്തളം കൊട്ടാരത്തിൽ നിന്നു 13ന് തിരുവാഭരണ  ഘോഷയാത്ര പുറപ്പെടും. അന്നു വൈകിട്ട് അയിരൂർ പുതിയകാവ്  ക്ഷേത്രത്തിൽ  തിരുവാഭരണ ഘോഷയാത്ര തങ്ങും. 14ന് ളാഹ ഫോറസ്റ്റ് സത്രത്തിലും രാത്രി വിശ്രമിച്ചാണ് 15ന് സന്നിധാനത്ത് എത്തുന്നത്. തിരുവാഭരണ  ഘോഷയാത്ര പുറപ്പെടുന്ന 13 ന് കുളനട പിഎച്ച്സിയിൽ   അടിയന്തിര ചികിത്സാ സംവിധാനം ഒരുക്കും. ചെറുകോൽ, കാഞ്ഞീറ്റുകര, റാന്നി, പെരുനാട് ആശുപത്രികളിൽ 24 മണിക്കൂറും  വടശേരിക്കരയിൽ  രാത്രി 8വരെയും  പ്രത്യേക ചികിത്സാ സംവിധാനം ഏർപ്പെടുത്തും. തിരുവാഭരണ  ഘോഷയാത്രയെ   പ്രത്യേക  മെഡിക്കൽ ടീം അനുഗമിക്കും. ആംബുലൻസ് സൗകര്യവും ഉണ്ടാകും.