കഥകളി ഉത്സവത്തിന് ഇന്നു സമാപനം
അയിരൂർ കഥകളി ഗ്രാമം ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് ഒരാഴ്ച നീണ്ടു നിന്ന കഥകളി ഉത്സവം ഇന്നു രാത്രിയിലെ പ്രഹ്ലാദചരിതം കഥകളിയോടെ സമാപിക്കും.ഇന്നലെ രാവിലെ നടന്ന ക്ലാസിക്കൽ കലാമത്സരങ്ങൾ ഡോ. ബി. ഉദയനൻ ഉദ്ഘാടനം ചെയ്തു. വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അംബുജാഭായി, പ്രീത

അയിരൂർ കഥകളി ഗ്രാമം ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് ഒരാഴ്ച നീണ്ടു നിന്ന കഥകളി ഉത്സവം ഇന്നു രാത്രിയിലെ പ്രഹ്ലാദചരിതം കഥകളിയോടെ സമാപിക്കും.ഇന്നലെ രാവിലെ നടന്ന ക്ലാസിക്കൽ കലാമത്സരങ്ങൾ ഡോ. ബി. ഉദയനൻ ഉദ്ഘാടനം ചെയ്തു. വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അംബുജാഭായി, പ്രീത ബി.നായർ, എം. ആർ. വേണു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാമത്സരങ്ങൾ നടന്നു.
വൈകിട്ട് കർണശപഥം കഥകളി അരങ്ങേറി. പ്രമോദ് നാരായൺ എംഎൽഎ ആട്ടവിളക്ക് തെളിച്ചു. ചെറുകോൽ ജി. ജയറാം കഥാവിവരണം നടത്തി. കർണനായി കോട്ടയ്ക്കൽ ഹരികുമാർ തകർത്താടി. കുന്തിയുടെ വേഷമിട്ട കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ ഒരു പെറ്റമ്മയുടെ ധർമസങ്കടങ്ങൾ അതീവ തന്മയത്വത്തോടെ പകർന്നാടി.