നിലയ്ക്കൽ ∙ ഇലവുങ്കലിനു സമീപം പട്ടാപ്പകൽ കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഓടുന്നതിനിടെ ആന്ധ്ര സ്വദേശികളായ 3 തീർഥാടകർക്കു പരുക്ക്. നാഗാർജുന റെഡി, മല്ലികാർജുന റെഡി, കേശവ റെഡി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. പരുക്കേറ്റ മൂവരെയും സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലയ്ക്കൽ ∙ ഇലവുങ്കലിനു സമീപം പട്ടാപ്പകൽ കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഓടുന്നതിനിടെ ആന്ധ്ര സ്വദേശികളായ 3 തീർഥാടകർക്കു പരുക്ക്. നാഗാർജുന റെഡി, മല്ലികാർജുന റെഡി, കേശവ റെഡി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. പരുക്കേറ്റ മൂവരെയും സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിലയ്ക്കൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. 

സംഭവമറിഞ്ഞ് ഡിവൈഎസ്പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി. ആനത്താരയിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിനു സമീപം വിശ്രമിക്കുകയായിരുന്ന തീർഥാടകർക്കാണ് ഓടി രക്ഷപ്പെടുന്നതിനിടെ താഴെ വീണ് പരുക്കേൽക്കുന്നത്. ഈ ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം ഏറെയാണ്. മകര ജ്യോതി ദർശിക്കാവുന്ന സ്ഥലമായതിനാൽ ആനത്താരയ്ക്കു സമീപം തീർഥാടകരുടെ നല്ല തിരക്കായിരുന്നു.