തീപിടിച്ച പത്തനംതിട്ട–കോയമ്പത്തൂർ ബസിനു പകരം ഓടിച്ച എസി ബസിനും പ്രശ്നം; ഒരു നല്ല ബസ് ജില്ലയ്ക്കു തന്നുകൂടേ?
പത്തനംതിട്ട ∙ തീപിടിച്ച പത്തനംതിട്ട–കോയമ്പത്തൂർ എസി ലോ ഫ്ലോർ ബസിനു പകരം ഓടിച്ച എസി ബസ് ഇന്നലെ മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളത്തിനു സമീപം ബ്രേക്ക് ഡൗണായി. പമ്പയിൽനിന്ന് അറ്റകുറ്റപ്പണിക്കായി പത്തനംതിട്ട എത്തിച്ച ബസാണ് ഇന്നലെ അധികൃതർ പകരം ഓടിച്ചത്. ഇതാണ് വഴിയിൽ കേടായത്. കേരളത്തിലെ ഏറ്റവും മോശം

പത്തനംതിട്ട ∙ തീപിടിച്ച പത്തനംതിട്ട–കോയമ്പത്തൂർ എസി ലോ ഫ്ലോർ ബസിനു പകരം ഓടിച്ച എസി ബസ് ഇന്നലെ മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളത്തിനു സമീപം ബ്രേക്ക് ഡൗണായി. പമ്പയിൽനിന്ന് അറ്റകുറ്റപ്പണിക്കായി പത്തനംതിട്ട എത്തിച്ച ബസാണ് ഇന്നലെ അധികൃതർ പകരം ഓടിച്ചത്. ഇതാണ് വഴിയിൽ കേടായത്. കേരളത്തിലെ ഏറ്റവും മോശം ബസുകളുള്ള ഡിപ്പോയായി പത്തനംതിട്ട മാറിയിരിക്കുകയാണ്. തുടർച്ചയായി വഴിയിൽ കിടക്കുന്ന എസി ബസുകളിലൊന്നിലാണു കഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരിനു സമീപം തീപിടിച്ചത്.
കാലപ്പഴക്കം ചെന്ന ബസുകൾ ഓടിക്കാൻ ജീവനക്കാർ തയാറല്ലെങ്കിലും അധികൃതർ നിർബന്ധിച്ച് പഴയ ബസുകൾ സർവീസിന് അയക്കുന്നുവെന്നാണ് ആക്ഷേപം. പഴയ ബസുകൾ ഉപയോഗിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാതിരുന്നതാണു എസി ലോ ഫ്ലോർ ബസ് തീപിടിക്കാൻ കാരണം. പത്തനംതിട്ട–കോയമ്പത്തൂർ സർവീസിന് എത്തിച്ച ബസുകളെല്ലാം കൊച്ചിയിലും തിരുവനന്തപുരത്തും ഓടിത്തേഞ്ഞവയാണ്. ഇവയുടെ ബ്രേക്ക് തകരാർ സംബന്ധിച്ച് ജീവനക്കാർ ഒട്ടേറെ തവണ പരാതിപ്പെട്ടിരുന്നു.
വോൾവോ ബസുകളുടെ അറ്റകുറ്റപ്പണി അറിയാവുന്നവർ ആവശ്യത്തിന് ഇല്ലാത്തതും ബസുകളുടെ അറ്റകുറ്റപ്പണി അവതാളത്തിലാക്കുന്നു. പണി അറിയാവുന്ന 2 പേരെ ബസ് ഓടിക്കാൻ പറഞ്ഞു വിട്ടതോടെ ബസുകൾ അറ്റകുറ്റപ്പണിയില്ലാതെ കിലോമീറ്ററുകളോളം ഓടുന്ന സ്ഥിതിയാണ്. ബ്രേക്ക് തകരാറിലായോ തീപിടിച്ചോ അപകടത്തിൽപെട്ട് യാത്രക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.
ജനങ്ങളുടെ ജീവൻവച്ചു പന്താടുന്ന പണി കെഎസ്ആർടിസി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് യാത്രക്കാർ പറയുന്നു. അതേസമയം പഴയ ബസുകൾ ഓടിക്കുന്നതിലെ പ്രശ്നങ്ങൾ ചീഫ് ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്ന് ഡിടിഒ തോമസ് മാത്യു പറഞ്ഞു. മെക്കാനിക്കുകളെ ഡ്രൈവർ ഡ്യൂട്ടിയിൽനിന്നു മാറ്റി വർക്‌ഷോപ്പിൽതന്നെ ജോലിക്കു നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു.