കോഴഞ്ചേരി ∙ പമ്പാനദിയിലെ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഉന്നത തല സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മാരാമൺ, ചെറുകോൽപുഴ കൺവൻഷനുകൾ നടക്കുന്നത് പമ്പയുടെ തീരത്താണ്.പമ്പയും മണപ്പുറവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന

കോഴഞ്ചേരി ∙ പമ്പാനദിയിലെ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഉന്നത തല സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മാരാമൺ, ചെറുകോൽപുഴ കൺവൻഷനുകൾ നടക്കുന്നത് പമ്പയുടെ തീരത്താണ്.പമ്പയും മണപ്പുറവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ പമ്പാനദിയിലെ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഉന്നത തല സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മാരാമൺ, ചെറുകോൽപുഴ കൺവൻഷനുകൾ നടക്കുന്നത് പമ്പയുടെ തീരത്താണ്.പമ്പയും മണപ്പുറവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ പമ്പാനദിയിലെ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഉന്നത തല സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാരാമൺ, ചെറുകോൽപുഴ കൺവൻഷനുകൾ നടക്കുന്നത് പമ്പയുടെ തീരത്താണ്. പമ്പയും മണപ്പുറവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാരാമൺ, ചെറുകോൽപുഴ കൺവൻഷനുകളുമായി അനുബന്ധിച്ചു നടത്തിയ അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

മാരാമൺ: ക്രമീകരണംഒൻപതോടെ പൂർത്തിയാക്കും 
മാരാമൺ കൺവൻഷൻ സർക്കാർ ക്രമീകരണങ്ങൾ ഫെബ്രുവരി ഒൻപതോടെ പൂർത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. മാരാമൺ കൺവൻഷൻ അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.  പിഴവുകളില്ലാതെ ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൺവൻഷന് തടസ്സമുണ്ടാകാത്ത രീതിയിൽ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കും. 

ADVERTISEMENT

മണിയാർ ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ട നിർദേശങ്ങൾ നൽകി. ജലനിരപ്പ് പരിശോധന ദിവസേന നടത്തും. വെള്ളത്തിന്റെ അളവ് കൂടിയാൽ കക്കി ഡാമിൽ ശേഖരിക്കാനുള്ള സൗകര്യവും താത്കാലിക പാലങ്ങളുടെ സുരക്ഷയും ഉറപ്പാക്കും. അപകടസാധ്യതയുള്ള കടവുകളിൽ സുരക്ഷാ ബോർഡുകൾ 6 ഭാഷകളിൽ സ്ഥാപിക്കും.  കൺവൻഷൻ നഗറിൽ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും. 2 ആർഒ യൂണിറ്റുകൾ സജ്ജീകരിക്കും. 12 കിയോസ്‌ക്കുകളിലായാണ് ജലവിതരണം നടത്തുക.

ശുദ്ധത പരിശോധിച്ച് ഉറപ്പാക്കുന്നതിനായി പ്രത്യേക സംഘമുണ്ടായിരിക്കും. കൺവൻഷന് എത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു കോഴഞ്ചേരി സ്റ്റേഡിയത്തിലുള്ള തടസ്സങ്ങൾ പരിഹരിക്കും. മാരാമൺ റിട്രീറ്റ് സെന്ററിൽ നടത്തിയ യോഗത്തിൽ ദുരന്തനിവാരണവിഭാഗം ഡപ്യുട്ടി കലക്ടർ ടി.ജി.ഗോപകുമാർ, മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം ഭാരവാഹികളായ റവ.എബി കെ.ജോഷ്വാ, ഏബ്രഹാം പി.മാത്യു, റവ.ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ശ്രീകാന്ത് എം ഗിരിനാഥ്, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഹരികൃഷ്ണൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ജി.കാർത്തിക  പങ്കെടുത്തു.

ചെറുകോൽപുഴ ഹിന്ദുമത പരിഷത് നടക്കുന്ന മണൽപ്പുറത്തെ ഒരുക്കങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിക്കുന്നു.
ADVERTISEMENT

പരിഷത്തിനു ക്രമീകരണം കുറ്റമറ്റതാക്കും; ഹരിത ചട്ടം പാലിക്കുമെന്നും മന്ത്രി 
ചെറുകോൽപുഴ ∙ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങൾ മികച്ച രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സർക്കാർതല ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ചെറുകോൽപുഴ ശ്രീവിദ്യാധിരാജ മന്ദിരത്തിൽ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഫെബ്രുവരി 4 മുതൽ 11 വരെ നടത്തുന്ന ഹിന്ദുമത പരിഷത്തിനായി എത്തുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാകാതെ ജലസേചന വകുപ്പ് പാർക്കിങ് സൗകര്യം ഒരുക്കും. പരിഷത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് വേണ്ട തുക ഇത്തവണ 10 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് കഴിയുമ്പോൾ നടത്തുന്ന ശുചീകരണപ്രവർത്തനം നാടിന് മാതൃകയാകണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനായി പ്രത്യേക പദ്ധതി ഉണ്ടാക്കണം. കൺവൻഷന് തടസ്സമുണ്ടാകാത്ത രീതിയിൽ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പരിഷത്ത് നഗറിലെ താത്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തും.

ADVERTISEMENT

പരിഷത്ത് നഗറിന്റെ പരിസരത്തും പ്രധാന റോഡുവശത്തുള്ള കാടുകളും മൺപുറ്റുകളും നീക്കം ചെയ്യും. പരിഷത്ത് നഗറിലേക്കുള്ളത് ഉൾപ്പെടെയുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് നിരത്ത് വിഭാഗം നടത്തും.പരിഷത്തിന് എത്തുന്നവരുടെ സൗകര്യാർഥം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അയിരൂർ- ചെറുകോൽപുഴയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പഞ്ചായത്തിന്റെ സഹായത്തോടെ തെളിക്കും.

ജല അതോറിറ്റി 2 ആർ.ഒ യൂണിറ്റുകളും 5 വാട്ടർ കിയോസ്‌ക്കുകളും പരിഷത്ത് നഗറിൽ സ്ഥാപിക്കും. പ്രഥമശുശ്രൂഷയ്ക്കുള്ള മെഡിക്കൽ ടീമിനെ ആരോഗ്യവകുപ്പ് സജ്ജമാക്കും. നഗറിൽ താത്കാലിക ഡിസ്‌പെൻസറിയും ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

പരിഷത്ത് നഗറിലെ പാർക്കിങ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പൊലീസ് നിർവഹിക്കും. പൊലീസ് കൺട്രോൾ റൂം തുടങ്ങും. അയിരൂർ, ചെറുകോൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തെരുവു വിളക്കുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കും. റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. പരിഷത്ത് കാലയളവിൽ യാചക നിരോധനം ഏർപ്പെടുത്തും. താത്കാലിക ശുചിമുറികൾ സ്ഥാപിക്കും.

കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയിൽ ഉണ്ടാകുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡ് സ്വീകരിക്കും.  പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നീ വകുപ്പുകൾ പന്തൽ, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പരിശോധിക്കും.

അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ദുരന്തവിഭാഗം ഡപ്യുട്ടി കലക്ടർ ടി.ജി.ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ശ്രീകാന്ത് എം. ഗിരിനാഥ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.അംബിക,ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഹരികൃഷ്ണൻ, എക്‌സ്‌ക്യൂട്ടീവ് എൻജിനീയർ എസ്.ജി.കാർത്തിക എന്നിവർ പങ്കെടുത്തു.