കോഴഞ്ചേരി ∙ ഒരു വർഷം മുൻപ് 3 പേരുടെ ജീവനെടുത്ത പമ്പയാറ്റിലെ നിക്ഷേപമാലി ഇപ്പോഴും സുരക്ഷിതമല്ല. പമ്പയാറ്റിൽ ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ആവശ്യമായ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പമ്പയാറ്റിലെ പരപ്പുഴ കടവിനു സമീപമാണ് നിക്ഷേപമാലി. ഉത്തൃട്ടാതി ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ ഒരു വർഷം മുൻപ് 3 പേരുടെ ജീവനെടുത്ത പമ്പയാറ്റിലെ നിക്ഷേപമാലി ഇപ്പോഴും സുരക്ഷിതമല്ല. പമ്പയാറ്റിൽ ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ആവശ്യമായ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പമ്പയാറ്റിലെ പരപ്പുഴ കടവിനു സമീപമാണ് നിക്ഷേപമാലി. ഉത്തൃട്ടാതി ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റും ഇവിടെയാണ്.

കഴിഞ്ഞ വർഷം മാരാമൺ കൺവൻഷനെത്തിയ 3 യുവാക്കളാണു നിലയറിയാത്ത വെള്ളത്തിലിറങ്ങി ജീവൻ വെടിഞ്ഞത്.മാരാമൺ കൺവൻഷൻ നടക്കുന്ന മണപ്പുറത്തിനോടു ചേർന്ന ഭാഗത്തെല്ലാം വെള്ളത്തിലേക്കിറങ്ങാൻ കഴിയാത്ത വിധം വേലിക്കെട്ടുകൾ കൺവൻഷൻ സംഘാടകർ നിർമിച്ചിട്ടുണ്ട്. നിക്ഷേപമാലി കൺവൻഷൻ മണപ്പുറത്തു നിന്നു ഒരു കിലോമീറ്ററോളം താഴെയാണ്. ഇവിടെ പഞ്ചായത്തോ റവന്യൂ വകുപ്പോ വേണം സുരക്ഷിതമാക്കാൻ.

ADVERTISEMENT

നിക്ഷേപമാലിക്കു സമീപം കുറെ ഭാഗം വിശാലമായ മണൽപരപ്പാണ്. ഇതുകണ്ടാണ് ആളുകൾ എത്തുന്നത്. മണപ്പുറത്തിനോടു ചേർന്ന് ആഴമില്ലാത്ത സ്ഥലമാണ്. മണൽ നിറഞ്ഞ ഇവിടേക്ക് ഇറങ്ങുന്നവർ 2 മീറ്ററോളം വെള്ളത്തിലൂടെ നീങ്ങിയാൽ പെട്ടെന്നു കയത്തിലേക്കാവും വീഴുക. അടിയൊഴുക്കും 20 അടിയോളം വെള്ളവും ഈ ഭാഗത്തുണ്ട്.കഴിഞ്ഞ ദിവസം റാന്നിയിൽ 3 പേർ വെള്ളത്തിൽ പോയ സമയത്തും ഇവിടെ കുറെ പേർ കുളിക്കാനെത്തിയിരുന്നു. നാട്ടുകാർ ഇവരെ ഓടിച്ചുവിടുകയായിരുന്നു.

കൺവൻഷൻ നഗറിനോടു ചേർന്ന സ്ഥലത്തെല്ലാം സംഘാടകർ ജാഗ്രത പാലിക്കുന്നതിനാൽ ഇവിടെ ആരും വെള്ളത്തിലിറങ്ങാറില്ല. പകരം താഴെ ആരുമില്ലാത്ത സ്ഥലം നോക്കി വെള്ളത്തിലിറങ്ങുമ്പോഴാണ് അപകടത്തിൽ പെടുന്നത്.അടുത്ത ദിവസം മഞ്ഞനിക്കര തീർഥാടകരും കടന്നുപോകുന്നത് ഇതുവഴിയാണ്. മാരാമൺ പരപ്പുഴ കടവിൽ വള്ളത്തിൽ അക്കരെ കയറി ആറന്മുള വഴിയാണ് പോകുന്നത്. രാവിലെ എത്തുന്നവർ കുളിക്കാനും മറ്റും ഇറങ്ങാറുണ്ട്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള താത്കാലിക സൗകര്യം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഒരുക്കാറുണ്ട്. പക്ഷെ സുരക്ഷയുടെ കാര്യത്തിൽ എല്ലാവരും കണ്ണടച്ച മട്ടാണ്.