കരാറുകാരൻ ഉഴപ്പി, പണികൾ ഇഴഞ്ഞു; തീർഥാടനം കഴിഞ്ഞപ്പോൾ ശബരിമല റോഡിൽ ടാറിങ്!
ശബരിമല∙ തീർഥാടനം കഴിഞ്ഞപ്പോൾ റോഡ് ടാറിങ്. ശബരിമലയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി–ചാലക്കയം റോഡിൽ ളാഹ മഞ്ഞത്തോട് മുതൽ ഇലവുങ്കൽ വരെയുള്ള ടാറിങ്ങാണ് പുനരാരംഭിച്ചത്. ഭരണിക്കാവ്–മുണ്ടക്കയം ദേശീയ പാത 183എയുടെ ഭാഗമാണ് ഈ റോഡ്. മണ്ഡല, മകരവിളക്ക് തീർഥാടനത്തിനു മുൻപ് പൂർത്തിയാക്കുന്നതിനു ദേശീയപാത

ശബരിമല∙ തീർഥാടനം കഴിഞ്ഞപ്പോൾ റോഡ് ടാറിങ്. ശബരിമലയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി–ചാലക്കയം റോഡിൽ ളാഹ മഞ്ഞത്തോട് മുതൽ ഇലവുങ്കൽ വരെയുള്ള ടാറിങ്ങാണ് പുനരാരംഭിച്ചത്. ഭരണിക്കാവ്–മുണ്ടക്കയം ദേശീയ പാത 183എയുടെ ഭാഗമാണ് ഈ റോഡ്. മണ്ഡല, മകരവിളക്ക് തീർഥാടനത്തിനു മുൻപ് പൂർത്തിയാക്കുന്നതിനു ദേശീയപാത വിഭാഗം കരാർ നൽകി.
എന്നാൽ, കരാറുകാരൻ ഉഴപ്പിയതിനാൽ പണികൾ ഇഴഞ്ഞു. തീർഥാടനം തുടങ്ങുന്നതിനാൽ ളാഹ മഞ്ഞത്തോട് കോളനിക്കു സമീപം വരെയുള്ള ഭാഗത്തെ ടാറിങ് പൂർത്തിയാക്കി പണി നിർത്തിവച്ചു. ബാക്കി സ്ഥലത്ത് ചെറിയതോതിൽ കുഴിയടയ്ക്കൽ നടത്തി. തീർഥാടന കാലത്ത് നിരന്തരമായി വാഹനങ്ങൾ ഓടി ഇവിടെ വീണ്ടും കുഴികൾ രൂപപ്പെട്ടു.
കുംഭമാസ പൂജയ്ക്ക് 13ന് ക്ഷേത്ര നട തുറക്കും. 18 വരെ പൂജകൾ ഉണ്ട്. അതിനു മുൻപ് ടാറിങ് പൂർത്തിയാക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് പുനരാരംഭിച്ചത്. കമ്പകത്തുംവളവ് വരെയുള്ള ഭാഗത്തെ ടാറിങ് പൂർത്തിയായി.