പത്തനംതിട്ട∙തകർന്നു കിടന്ന റോഡ് നന്നാക്കാൻ പണമില്ലാതെ നഗരസഭ മടിച്ചു നിന്നു. വല്യയന്തി നിവാസികൾ പണം സംഘടിപ്പിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു.നഗരസഭ ആറാം വാർഡിലെ മേലേക്കാലാ-പ്ലാക്കൽ റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗമാണ് സഞ്ചാരയോഗ്യമാക്കിയത്.വാർഡിലെ പ്രധാന റോഡാണ് ഇത്. കാലവർഷക്കെടുതിയിൽ റോഡിന്റെ മധ്യഭാഗത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙തകർന്നു കിടന്ന റോഡ് നന്നാക്കാൻ പണമില്ലാതെ  നഗരസഭ മടിച്ചു നിന്നു. വല്യയന്തി നിവാസികൾ പണം സംഘടിപ്പിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു.നഗരസഭ ആറാം വാർഡിലെ മേലേക്കാലാ-പ്ലാക്കൽ റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗമാണ് സഞ്ചാരയോഗ്യമാക്കിയത്.വാർഡിലെ പ്രധാന റോഡാണ് ഇത്. കാലവർഷക്കെടുതിയിൽ റോഡിന്റെ മധ്യഭാഗത്തെ കോൺക്രീറ്റ് മുഴുവൻ ഇളകി.

പൗരസമിതി മേലെക്കാലാ -പ്ലാക്കൽ റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യവുമായി പലതവണ നഗരസഭയെ സമീപിച്ചു.ഫണ്ട് കുറവായതിനാൽ അവർ മടിച്ചു.റോഡിന്റെ മധ്യഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു.അതിനാൽ ഇതുവഴിയുള്ള യാത്ര കഠിനമായി. ഓട്ടോ റിക്ഷ വിളിച്ചാൽ പോലും ഇതുവഴി വരാറില്ല.

ADVERTISEMENT

യാത്രാ ദുരിതത്തിൽ ജനങ്ങൾ വലഞ്ഞു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഒരുതവണ കൂടി നഗരസഭയുടെ സഹായം തേടി. ഫണ്ട് ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ നാട്ടുകാർ സംഘടിച്ച്  പണം കണ്ടെത്തി. ചെലവ് കുറയ്ക്കാൻ 8 വിദഗ്ധ തൊഴിലാളികളെ മാത്രമാണ് ഇറക്കിയത്. കോൺക്രീറ്റ് പണിക്ക് സഹായികളായി ശ്രമദാനം നടത്താനും നാട്ടുകാർ തയാറായി.

നിർമാണ ഉദ്ഘാടനം പാസ്റ്റർ ജോർജ് തോമസ് നിർവഹിച്ചു.നഗരസഭാ കൗൺസിലർ ആൻസി തോമസ്, കോൺഗ്രസ് നേതാവ് സജി.കെ.സൈമൺ, പൗരസമിതി പ്രസിഡന്റ്‌ ദാസ് തോമസ്, ജോസ് തോമസ്, കെ.സി.മാത്യു,ജോർജ് തോമസ്, മാമൻ മത്തായി, തോമസ് മാത്യു, ബിജു ഉഴത്തിൽ, പി.എ.വർഗീസ്, വി.എം.മാത്യു, റേച്ചൽ മത്തായി, ആശ ബിനു,എൽസി അച്ചൻകുഞ്ഞ്, ബാബു വർഗീസ്,റോബിൻ വല്യയന്തി എന്നിവർ  നേതൃത്വം നൽകി.