രണ്ടു കാട്ടുപന്നികൾ കിണറ്റിൽ വീണു ചത്തു
ഓമല്ലൂർ ∙ കെട്ടി ഉയർത്താത്ത കിണറ്റിൽ വീണ രണ്ടു കാട്ടുപന്നികൾ ചത്തു. പൈവള്ളി പുലരിയാട്ട് പി.എസ്.സുദർശനകുമാറിന്റെ വീടിന്റെ പിന്നിലുള്ള കിണറ്റിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നികൾ വീണത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റടിച്ച് നോക്കിയപ്പോഴാണ് കാട്ടുപന്നികളെ കണ്ടത്. രാവിലെ തന്നെ ഫോറസ്റ്റ് ഓഫിസ്, പഞ്ചായത്ത്

ഓമല്ലൂർ ∙ കെട്ടി ഉയർത്താത്ത കിണറ്റിൽ വീണ രണ്ടു കാട്ടുപന്നികൾ ചത്തു. പൈവള്ളി പുലരിയാട്ട് പി.എസ്.സുദർശനകുമാറിന്റെ വീടിന്റെ പിന്നിലുള്ള കിണറ്റിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നികൾ വീണത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റടിച്ച് നോക്കിയപ്പോഴാണ് കാട്ടുപന്നികളെ കണ്ടത്. രാവിലെ തന്നെ ഫോറസ്റ്റ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പൊലീസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു.
പഞ്ചായത്താണ് നടപടി സ്വീകരിക്കേണ്ടതെന്നു പറഞ്ഞ് വനപാലകർ ഒഴിഞ്ഞു. കാട്ടുപന്നിയെ വെടിവയ്ക്കാൻ തോക്ക് ലൈസൻസ് ഉള്ളവരെ എത്തിക്കാൻ പഞ്ചായത്ത് അംഗം സുരേഷ് ഓലിത്തുണ്ടിലിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ ശ്രമം നടത്തി. വൈകിട്ട് 5 മണിയോടെയാണ് ലൈസൻസ് ഉള്ളവർ എത്തിയത്.
ഇതിനിടെ 3 മണിയോടെ കാട്ടുപന്നികളിൽ ഒന്ന് വെള്ളം കുടിച്ച് ചത്തു.ലൈസൻസ് ഉള്ളവർ എത്തി വെടിവയ്ക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെ രണ്ടാമത്തേതും ചത്തു. പിന്നീട് വടം കെട്ടി കിണറ്റിൽ ഇറങ്ങിയാണ് ഇവയെ കരയ്ക്കെടുത്തത്.ഇതിൽ ഒന്നിന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ട്.30 അടി താഴ്ചയുള്ള കിണറാണിത്. അതിൽ 7 അടി വെള്ളവും ഉണ്ട്. മോട്ടർ സ്ഥാപിച്ചാണ് വീട്ടുകാർ വെള്ളം ശേഖരിക്കുന്നത്.