മാരാമൺ ∙ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായി മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിന് ഇന്ന് മാരാമൺ മണൽപുറത്ത് തുടക്കമാകും. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച്

മാരാമൺ ∙ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായി മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിന് ഇന്ന് മാരാമൺ മണൽപുറത്ത് തുടക്കമാകും. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാമൺ ∙ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായി മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിന് ഇന്ന് മാരാമൺ മണൽപുറത്ത് തുടക്കമാകും. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാമൺ ∙ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായി മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിന് ഇന്ന് മാരാമൺ മണൽപുറത്ത് തുടക്കമാകും. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ് റവ. ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കൺവൻഷനിൽ സംബന്ധിക്കും.

ഡോ. ക്ലിയോഫസ് ജെ.ലാറു (യുഎസ്), പ്രഫ. മാങ്കെ ജെ.മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാഫിം, മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര എന്നിവരാണ് മുഖ്യപ്രസംഗകർ.

ADVERTISEMENT

ബൈബിൾ ക്ലാസുകൾ, പൊതുയോഗം, ഗാനശുശ്രൂഷ, കുട്ടികൾക്കുള്ള യോഗം, എക്യുമെനിക്കൽ സമ്മേളനം, ലഹരിവിമോചന യോഗം, സാമൂഹിക തിന്മകൾക്കെതിരെയുള്ള യോഗം എന്നിവയും ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകളും നടക്കും.

18ന് രാവിലെ 7.30ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ വച്ച് കുർബാനയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകും. 2.30ന് സമാപന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്ദേശം നൽകും. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമൺ കൺവൻഷനു നേതൃത്വം നൽകുന്നത്.

നാളെ മുതൽ ദിവസവും മധ്യസ്ഥ പ്രാർഥന
മാരാമൺ∙ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഡോ.മാത്യൂസ് മാർ അത്തനാസിയോസ് ഗോസ്പൽ ടീമിന്റെ സുവർണ ജൂബിലിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് മാരാമൺ കൺവൻഷനിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും.

കൺവൻഷനിൽ നാളെ രാവിലെ 7.30ന് ബൈബിൾ ക്ലാസിന് ഡോ.മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷത വഹിക്കും. റവ.ബോബി മാത്യു ക്ലാസിന് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം കുട്ടിപ്പന്തലിൽ 7.30ന് നടക്കും. സിഎസ്എസ്എം ടീം നേതൃത്വം നൽകും 9.30ന് ന് ആരംഭിക്കുന്ന യോഗത്തിൽ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിക്കും.

ADVERTISEMENT

സഖറിയാസ് മാർ അപ്രേം സന്ദേശം നൽകും. 4.30ന്കുടുംബ വേദിക്ക് റവ.ഡോ.കെ.തോമസ് നേതൃത്വം നൽകും. 6ന് സായാഹ്ന യോഗത്തിൽ ഡോ.ജോസഫ് മാർ ഇവാനിയോസ് അധ്യക്ഷത വഹിക്കും. മാത്യൂസ് മാർ സെറാഫിം സന്ദേശം നൽകും.

തിങ്കളാഴ്ച മുതൽ ദിവസവും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള മധ്യസ്ഥ പ്രാർഥനയ്ക്ക് സഭയിലെ ബിഷപ്പുമാർ നേതൃത്വം നൽകുമെന്നും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ അറിയിച്ചു.

ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്
കോഴഞ്ചേരി ∙ മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി ആറന്മുള പൊലീസ് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തി.  കോഴഞ്ചേരി സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശം പൊലീസ് കൺട്രോൾ റൂം തുറക്കും.   

തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം, സെന്റ് തോമസ് സ്കൂൾ, മാർത്തോമ്മാ ഓഡിറ്റോറിയം ഗ്രൗണ്ട്, വഞ്ചിത്ര മാർത്തോമ്മാ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

താത്കാലിക കെഎസ്ആർടിസി ബസ്റ്റാൻഡ് പ്രവർത്തിക്കുന്ന വണ്ടിപ്പേട്ട ഗ്രൗണ്ടിൽ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കുന്നതല്ല. ഓട്ടോ സ്റ്റാന്റ് കടകൾ മാറ്റി ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്കുള്ള ടിപ്പർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കോഴഞ്ചേരി പാലത്തിലൂടെ കടന്നു പോകുന്നത് ഒഴിവാക്കി തെക്കേമലയിൽ നിന്നു  തിരിഞ്ഞ് ചെങ്ങന്നൂർ റോഡിലൂടെ കോഴിപ്പാലം എത്തി ആഞ്ഞിലിമൂട്ടിൽ കടവ് പാലം വഴി പുല്ലാട് ജംക്‌ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രി - വഞ്ചിത്ര - ആറന്മുള റോഡിൽ തീർഥാടന കാലത്തുള്ള തിരക്കും ഗതാഗത തടസ്സവും ഒഴിവാക്കുന്നതിന് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തും.  ഈ റോഡിൽ ഒരുവശം മാത്രം പാർക്കിങ് അനുവദിക്കുന്നതാണ്. ആയതിലേക്ക് നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുന്ന വാഹനങ്ങൾ അനുമതി കൂടാതെ നീക്കം ചെയ്യുന്നതും ആയിരിക്കും.

തിരക്ക് കൂടുന്ന അവസരങ്ങളിൽ ജില്ലാ ആശുപത്രി ജം‌ക്‌ഷൻ -പരപ്പുഴ – ആറന്മുള റോഡ് വൺ വേ ആക്കും.  ഈ സമയം തറയിൽ മുക്ക് ഭാഗത്തുനിന്നു വാഹനങ്ങൾ വഞ്ചിത്ര ഭാഗത്തേക്ക് കടത്തിവിടുന്നതല്ല. കഴിഞ്ഞവർഷം 3 യുവാക്കൾ മുങ്ങിമരിക്കാനിടയായ സാഹചര്യത്തിൽ ആരെയും പമ്പയിൽ ഇറങ്ങി കുളിക്കാൻ അനുവദിക്കുന്നതല്ല.

പമ്പയിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽ പെടുന്നത് ഒഴിവാക്കുന്നതിന്  നിക്ഷേപമാലി ഭാഗത്തേക്കുള്ള കടവുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ആംബുലൻസ് / വള്ളം/ ബോട്ട് / നീന്തൽകാർ/ സന്നദ്ധപ്രവർത്തകർ ഉൾപ്പെട്ട  സംഘത്തിന്റെ സേവനം ലഭ്യമാക്കും, മറ്റു വകുപ്പുകളുമായി ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 

സ്ത്രീകളെ ശല്യം ചെയ്യൽ, മാല പൊട്ടിക്കൽ തുടങ്ങിയ സംഭവങ്ങൾ കണ്ടെത്തുന്നതിന് മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിനിയോഗിക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ സി.കെ.മനോജ് അറിയിച്ചു.

തണൽവചനം
12 ദശകങ്ങളായി പ്രകൃതി സൗഹൃദമായാണ് മാരാമൺ കൺവൻഷൻ സംഘടിപ്പിക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന വിധത്തിൽ തെങ്ങോലകൾ മേഞ്ഞെടുത്താണ് ഒരു ലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തൽ ക്രമീകരിക്കുന്നത്. ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് തണലേകുന്ന, ഇളംകാറ്റുപകരുന്ന ഇൗ പന്തൽ.

മണൽപുറത്തെ ഓഫിസ്, ഭക്ഷണശാലകൾ‍, വിവിധ ഭദ്രാസന ഓഫിസുകൾ, കുട്ടിപ്പന്തൽ എന്നിവയും പൂർണമായും ഓല മേഞ്ഞതാണ്. അവിടെത്തീരുന്നില്ല പഴമയുടെ പ്രൗഡി.

വെൺതേക്കിന്റെ തടികൊണ്ട് പ്രത്യേകം തയറാക്കിയതാണ് പന്തലിനായുള്ള തൂണുകളും കഴുക്കോലുകളും. മാരാമൺ മണൽപുറത്തിന്റെ വിശാലമായ കാഴ്ചയിതാ...

കടവിൽ മാളികയിൽ തുടക്കം
ഇംഗ്ലണ്ടിൽ നിന്നെത്തിയ ചർച്ച് മിഷൻ സൊസൈറ്റി പ്രവർത്തകർ ഉയർത്തിയ ആത്മീയ ഉണർവിന്റെ ശബ്ദം ശ്രവിച്ച 11 പേർ 1888 സെപ്റ്റംബര്‍ 5ന് കല്ലിശേരി കടവിൽ മാളികയിൽ യോഗം ചേർന്നു. അതാണ് സുവിശേഷപ്രസംഗ സംഘത്തിനും കൺവൻഷനും തുടക്കമിട്ടത്. 

കൊട്ടാരത്തിൽ തോമസ് കശീശ, ഇരവിപേരൂർ ഇടവമ്മേലിൽ മത്തായി, കല്ലൂപ്പാറ അഴകനാൽ തൊമ്മി, ചെങ്ങന്നൂർ കോട്ടൂരേത്ത് യോഹന്നാൻ, കോട്ടൂരേത്ത് നഥാനിയേൽ ഉപദേശി, കല്ലിശേരി ചെമ്പകശേരിൽ അബ്രഹാം, ചെമ്പകശേരിൽ മാത്തു, പുത്തൻകാവു ചക്കാലയിൽ ചെറിയാൻ ഉപദേശി, നിരണത്തു വട്ടടിയിൽ കൊച്ചുകുഞ്ഞ്, മാരാമൺ ആറങ്ങാട്ട് ഫിലിപ്പോസ്, കല്ലിശേരിൽ ഒറ്റപ്ലാമൂട്ടിൽ കുഞ്ഞമ്മാഞ്ഞു, ഇടയാറന്മുള കൊച്ചുമണ്ണിൽ സ്‌കറിയ എന്നിവരായിരുന്നു ആ ചരിത്രമുഹൂർത്തത്തിനു സാക്ഷികളായവർ. 

ഓലയിലെഴുതിയ ചരിത്രം
പന്തലിനാവശ്യമായ 28000 ഓലകൾ പൊള്ളാച്ചിയിൽ നിന്നാണെത്തിച്ചത്. നേരത്തേ അതത് ഇടവകകളിൽ നിന്ന് ഓല കൊണ്ടുവന്ന് മേയുകയായിരുന്നു. തെങ്ങുകൾ കുറഞ്ഞതോടെ ഓല കുതിർക്കാനും മെടയാനും ആളില്ലാതായി. ഇതോടെയാണ് പൊള്ളാച്ചിയിൽ നിന്നെത്തിക്കുന്നത്.

പാരമ്പര്യം കൈവിടാതെ ഓരോ ഇടവകക്കാരും അവരുടെ ഇടവകകളിൽ നിന്ന് ലഭ്യമാകുന്ന ഓലകൾ മെടഞ്ഞ് എത്തിക്കാറുണ്ട്. 18,000 ഓല കൺവൻഷൻ പന്തലിനുള്ളതാണ്.

10,000 മടൽ ഓല അനുബന്ധ ഓഫിസുകളും സ്റ്റാളുകളുമൊക്കെ ഭക്ഷണശാലകളുമൊക്കെ മേയാൻ ഉപയോഗിക്കും. കൺവൻഷനു ശേഷം ഓലകൾ വീടുമേയാൻ താൽപര്യമുള്ള നിർധനർക്ക് സൗജന്യമായി കൊടുക്കും. 

കുട്ടിപ്പന്തൽ
കൺവൻഷനിൽ കുട്ടികളുമായി വരുന്ന അമ്മമാർക്കും കുട്ടികൾക്കും ഇരിക്കാനുള്ളതാണ് പ്രധാന പന്തലിനു സമീപമുള്ള കുട്ടിപ്പന്തൽ. പ്രധാന പന്തലിന്റെ മാതൃകയിൽ തന്നെയാണ് ഇതിന്റെയും നിർമാണം. സുവിശേഷ പ്രസംഗ സംഘത്തിന്റെ ചുമതലയിൽ ഓലമേഞ്ഞിരുന്ന കുട്ടിപ്പന്തൽ ഇത്തവണ പത്തനംതിട്ട മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തതോടെയാണ് മേഞ്ഞത്. ആദ്യമായാണ് കുട്ടിപ്പന്തൽ മേയാൻ ഒരു ഇടവകയെ ചുമതലപ്പെടുത്തുന്നത്. 

മാരാമൺ കൺവൻഷൻ ആദ്യകാലത്ത് നടത്തിയത് ഇപ്പോഴുള്ള മണൽപരപ്പിനു താഴെ ആറന്മുള അമ്പലത്തിന്റെ എതിർഭാഗത്തു മാരാമണ്ണിനോടു ചേർന്ന് വള്ളംകളി നടത്തുന്ന ഭാഗത്തായിരുന്നു.  ആദ്യ കാലത്തു മിഷനറിമാർ സുവിശേഷകരെ ബൈബിൾ പഠിപ്പിക്കാൻ വർഷത്തിൽ പത്തു ദിവസം ബൈബിൾ ക്ലാസുകളാണ് നടത്തിയിരുന്നത്.

കൺവൻഷൻ തുടങ്ങിയപ്പോൾ സമീപവാസികൾ താൽക്കാലികമായി തൂണും കഴുക്കോലും ഇഴയും ഓലയും സംഘടിപ്പിച്ച് പന്തൽ കെട്ടുകയായിരുന്നു. സ്ഥിരമായ പന്തൽ സാമഗ്രികൾ എന്ന ആശയം മുന്നോട്ടുവച്ചത്. അയിരൂർ അച്ചന്റെ സ്നേഹിതനായ തോട്ടവള്ളിൽ ആശാൻ എന്ന ചെറുകോൽപുഴക്കാരനായ പ്രമാണിയായിരുന്നു.

അദ്ദേഹം അദ്ദേഹത്തിന്റെ പുരയിടത്തിൽ നിന്ന രണ്ടു പടുകൂറ്റൻ തടികൾ ദാനമായി നൽകുക ഉണ്ടായി. അതിൽ നിന്നെടുത്ത തൂണുകളും കഴുക്കോലും ഇപ്പോഴുമുണ്ട്. പിന്നീട് പന്തൽ വലുതാക്കേണ്ടി വന്നപ്പോൾ ഈറ്റത്തൊഴിലാളികൾ പമ്പയുടെ കിഴക്കൻ വനപ്രദേശങ്ങളായിരുന്ന ചിറ്റാർ മുതലായ സ്ഥലങ്ങളിൽ മാസങ്ങൾക്കു മുൻപേ പോയി ഈറ്റകൾ സംഭരിച്ച് ചങ്ങാടങ്ങളിലാക്കി പമ്പാനദിയിൽ കൂടി തുഴഞ്ഞു കൊണ്ടുവരുമായിരുന്നു.

മിച്ചം വരുന്ന ഈറ്റകൾ തൊഴിലാളികൾ മുറങ്ങളും കുട്ടകളും പനമ്പുകളുമാക്കി മാരാമൺ യോഗ സമയത്ത് അവിടെ തന്നെ വാണിഭം ചെയ്തിരുന്നു. മെടഞ്ഞ ഓലകൾ നൽകിയിരുന്നതും അതു കെട്ടിത്തന്നിരുന്നതും കോഴഞ്ചേരി മാരാമൺ അയിരൂർ മുതലായ സ്ഥലങ്ങളിലെ മാർത്തോമ്മാ സഭാ വിശ്വാസികൾ ആയിരുന്നു.

ഇപ്പോൾ മെടഞ്ഞ ഓലകൾ ലഭ്യമല്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നു വില കൊടുത്തു വാങ്ങുകയാണെങ്കിലും മേയുന്നതു പ്രസ്തുത ഇടവകകളിലെ വിശ്വാസികൾ തന്നെയാണ്. ആദ്യകാലത്തു കെട്ടുവള്ളങ്ങളിൽ നിരണം എടത്വ മുതലായ പ്രദേശങ്ങളിലെ വിശ്വാസികൾ വന്ന് കോഴഞ്ചേരി ഭാഗത്ത് അടുപ്പിച്ച് അവിടെ കെട്ടുവള്ളങ്ങളിൽ താമസിച്ച് മണൽ പുറത്തു അടുപ്പു കൂട്ടി ഭക്ഷണം പാകം ചെയ്ത് മുഴുവൻ യോഗങ്ങളം കേട്ടു മടങ്ങുമായിരുന്നു.  

പ്രധാന വേദി
കൺവൻഷന്റെ ഉദ്ഘാടനം മുതലുള്ള പ്രധാന യോഗങ്ങളുടെയെല്ലാം പ്രധാന വേദി. ഒരേ നിരപ്പിലുള്ള കൺവൻഷൻ പന്തലിൽ പ്രധാന വേദിയുടെ മുകളിൽ മാത്രമാണ് ഉയർന്ന മേൽക്കൂരയുള്ളത്. വചനപ്രഘോഷണം നടക്കുമ്പോൾ പ്രധാനവ്യക്തികൾക്ക് ഇരിക്കാനായി പ്രത്യേകം ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതിന് ഇടതുവശത്തുനിന്നാണ് ഡിഎസ്എംസിയുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ഗായകസംഘം ഗാനങ്ങൾ ആലപിക്കുന്നത്.

പന്തലിനുള്ളിൽ
പന്തലിനുള്ളിൽ പ്രധാനമായും വിശ്വാസികൾ നിലത്താണ് ഇരിക്കുക. കസേരകളും ക്രമികരിച്ചിട്ടുണ്ട്. കടലാസും മറ്റും വിരിച്ചാണ് ഇരിക്കുന്നത്. എഴുന്നേറ്റു പോകുമ്പോൾകടലാസ് സമീപത്തെ കുട്ടകളിൽ ഉപേക്ഷിക്കുന്നതിലൂടെ പരിസര ശുചീകരണ സന്ദേശവും മണപ്പുറം കെെമാറുന്നു.

നടപ്പാലം
പമ്പാതീരത്തെ ചെപ്പള്ളി പുരയിടത്തിൽനിന്ന്  മണപ്പുറത്തേക്കുള്ള നടപ്പാലം. പ്രധാന വ്യക്തികളും വിശ്വാസികളും ഇൗ നടപ്പാലമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതേപോലെ തന്നെ നെടുമ്പ്രയാർ കടവിലും പാലക്കുന്നത്ത് കടവിലും ഒരോ നടപ്പാലങ്ങളുണ്ട്. കൺവൻഷന് ഏകദേശം ഒരുമാസം മുൻപു തന്നെ നടപ്പാലങ്ങളുടെ നിർമാണം ആരംഭിക്കും.

സ്റ്റാളുകൾ
വിവിധ ക്രൈസ്തവ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ
ഓഫിസുകൾ
സഭയുടെയും സുവിശേഷ സംഘത്തിന്റെയുമടക്കമുള്ള വിവിധ ഓഫിസുകൾ ഇവിടെ