പമ്പാ ജലസേചന പദ്ധതി: കനാലിന് ഭീഷണിയായി ചുറ്റുമുള്ള വൻ കാട്

ഉതിമൂട് ∙ പമ്പാ ജലസേചന പദ്ധതിയുടെ കനാലിനു ഭീഷണിയായി കുട്ടിവനം വളരുമ്പോഴും ജലവിഭവ വകുപ്പിനു കുലുക്കമില്ല. കർഷകർക്കു പ്രയോജനപ്പെടേണ്ട പദ്ധതി അന്യമായാലും അനങ്ങില്ലെന്ന നിലപാടാണ് സർക്കാരിന്. ഉതിമൂട് വലിയകലുങ്കിലെ സ്ഥിതിയാണിത്. കക്കാട്ടാറ്റിലെ മണിയാറിൽ ഡാം കെട്ടി തടഞ്ഞുനിർത്തുന്ന വെള്ളം കനാലുകളിലൂടെ

ഉതിമൂട് ∙ പമ്പാ ജലസേചന പദ്ധതിയുടെ കനാലിനു ഭീഷണിയായി കുട്ടിവനം വളരുമ്പോഴും ജലവിഭവ വകുപ്പിനു കുലുക്കമില്ല. കർഷകർക്കു പ്രയോജനപ്പെടേണ്ട പദ്ധതി അന്യമായാലും അനങ്ങില്ലെന്ന നിലപാടാണ് സർക്കാരിന്. ഉതിമൂട് വലിയകലുങ്കിലെ സ്ഥിതിയാണിത്. കക്കാട്ടാറ്റിലെ മണിയാറിൽ ഡാം കെട്ടി തടഞ്ഞുനിർത്തുന്ന വെള്ളം കനാലുകളിലൂടെ കൃഷിയിടങ്ങളിലെത്തിക്കുന്ന പദ്ധതിയാണിത്. വടശേരിക്കര ഇടത്തറ മുതൽ വലിയകലുങ്ക് വരെ തുരങ്കത്തിലൂടെയാണ് വെള്ളം എത്തുന്നത്.പിന്നീട് 200 മീറ്റർ നീർപ്പാലമാണ്.നീർപ്പാലത്തിനു സംരക്ഷണമേകാൻ ഇരുവശത്തും കരിങ്കല്ല് അടുക്കിയിട്ടുണ്ട്. ഇതിലാണ് മരങ്ങൾ വളർന്നു നിൽക്കുന്നത്. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി കരിങ്കൽ കെട്ടുകൾ തകരുകയാണ്. ഇതിനിടയിലൂടെ വെള്ളമൊഴുകുന്നു. ഇവിടം കുട്ടിവനമായി മാറിയിരിക്കുന്നു. കാട്ടുപന്നികൾ ഇവിടെ താവളമാക്കിയിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. കാടു തെളിക്കാനും കനാൽ സംരക്ഷിക്കാനും ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.