രാമൻചിറ പുനരുദ്ധാരണത്തിന് ഇന്ന് തുടക്കം; 29 ലക്ഷത്തിന്റെ പദ്ധതി
ഇലവുംതിട്ട ∙ രാമൻചിറ ചിറയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കാൻ ‘അമൃത് സരോവർ’ പദ്ധതിയിൽപെടുത്തി പുനരുദ്ധാരണത്തിന് ഇന്ന് തുടക്കം കുറിക്കും. 29 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കുളനട പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിലെ പായലും ചെളിയും നീക്കം ചെയ്തുള്ള നവീകരണമാണ്

ഇലവുംതിട്ട ∙ രാമൻചിറ ചിറയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കാൻ ‘അമൃത് സരോവർ’ പദ്ധതിയിൽപെടുത്തി പുനരുദ്ധാരണത്തിന് ഇന്ന് തുടക്കം കുറിക്കും. 29 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കുളനട പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിലെ പായലും ചെളിയും നീക്കം ചെയ്തുള്ള നവീകരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ഒരുഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിക്കും, ആവശ്യമായ കലുങ്ക് നിർമിക്കുന്നതിന് ജലസേചന വകുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചു. ഭരണാനുമതി ലഭിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ താമസിക്കാതെ തുടങ്ങാനും സാധിക്കും.3 പഞ്ചായത്തുകൾ അതിരിടുന്ന പ്രദേശമാണിവിടം. ടൂറിസം സാധ്യത മുന്നിൽ കണ്ട് പദ്ധതികൾ നടപ്പിലാക്കിയാൽ നാടിന് ഗുണകരമാകും.5 ഏക്കറിലായി നൂറ്റാണ്ടിനപ്പുറം കൃഷിക്കായി വെട്ടിയുണ്ടാക്കിയതാണ് ചിറ.അമ്പലക്കടവ്–കൊല്ലൻചിറ പുഞ്ചപ്പാടത്ത് വെള്ളമെത്തിച്ച് നെൽക്കൃഷിയിറക്കുന്നതിന് നീരുറവകളുടെ സംഗമ സ്ഥാനം കണ്ടെത്തി അനേകം ആൾക്കാർ മാസങ്ങളോളം പണിയെടുത്താണ് ചിറ വെട്ടിയെടുത്തത്.
ഇന്നത്തെ രാമൻചിറ- പനങ്ങാട്– കുളനട റോഡിലെ അന്ന് ഉണ്ടായിരുന്ന വരമ്പ് മുറിച്ചായിരുന്നു ഏക്കറുകണക്കിനുള്ള പുഞ്ചപ്പാടത്തേക്ക് വെള്ളമൊഴുക്കിയിരുന്നത്. വരമ്പ് മുറിക്കൽ ആദ്യകാലങ്ങളിൽ ഉത്സവ പ്രതീതി ഉളവാക്കിയിരുന്നു. പിന്നീട് പുഞ്ചപ്പാടങ്ങൾ തരിശായപ്പോൾ ചിറയുടെ സംരക്ഷണവും നിലച്ചു. പായലും ചെളിയും നിറഞ്ഞു ഉപയോഗമില്ലാതായി. ഇടയ്ക്ക് ചെളി നീക്കി ഫിഷറീസ് വകുപ്പും പഞ്ചായത്തും ചേർന്ന് മാതൃക മൽസ്യ കൃഷി നടത്തിയെങ്കിലും മൂന്നുകൊല്ലം മാത്രമാണ് ഫാം നിലനിന്നത്. ഇതോടെ ആദ്യകാലത്ത് ആളുകൾ കുളിക്കാനും അലക്കാനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാൻ വരെ ആശ്രയിച്ചിരുന്ന ചിറ വീണ്ടും നാശത്തിന്റെ വക്കിലേക്ക് നീങ്ങുകയായിരുന്നു. രാവിലെ 9.30ന് ചിറയുടെ പുനരുദ്ധാരണ പദ്ധതി കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർഡംഗം സിബി നൈനാൻ മാത്യു അധ്യക്ഷത വഹിക്കും.