കോന്നി ∙ കോന്നി-ഗവി-അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ തിരുവനന്തപുരത്ത് മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫിസിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.മണ്ഡലത്തിലെ ഇക്കോ ടൂറിസം സെന്ററുകൾ കോർത്തിണക്കിയുള്ള വികസനം നടപ്പാക്കണമെന്ന കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ കോന്നി-ഗവി-അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ തിരുവനന്തപുരത്ത് മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫിസിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. മണ്ഡലത്തിലെ ഇക്കോ ടൂറിസം സെന്ററുകൾ കോർത്തിണക്കിയുള്ള വികസനം നടപ്പാക്കണമെന്ന കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ ആവശ്യപ്രകാരമാണ് യോഗം ചേർന്നത്. വിഷു ദിവസം മുതൽ ആനത്താവളത്തിൽ   കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവൃത്തികൾ നടപ്പാക്കും. സന്ധ്യാസമയങ്ങളിൽ    കൂടുതൽ സമയം സഞ്ചാരികൾക്ക് ചെലവഴിക്കാൻ ക്രമീകരണങ്ങൾ ഒരുക്കും. വൈകിട്ട് 5 വരെ പ്രവേശനം എന്ന സമയം ദീർഘിപ്പിക്കും. 

അടവിയിൽ എത്തുന്നവർക്കായി ആകർഷകമായ ഗാർഡൻ, റസ്റ്ററന്റ്, വ്യൂ ഡെക്ക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂൾ വാട്ടർ കിയോസ്ക്, ജംഗിൾ ലോഡ്ജിൽ ഡോർമെട്രിയും മുറികളും വിശാലമായ പാർക്കിങ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവയും ക്രമീകരിക്കും. പ്രവൃത്തികൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാനും ഏകോപനത്തിനും കൊല്ലം സിസിഎഫ് ആർ. കമലാഹാറിനെ ചുമതലപ്പെടുത്തി.ആങ്ങമൂഴിയെ ഗവിയുടെ കവാടമായി കണ്ട് പഞ്ചായത്തിന്റെ സഹായത്താൽ വിവിധ പദ്ധതികൾ തയാറാക്കും. ഈ മാസം തന്നെ ഇതിന്റെ വിശദ റിപ്പോർട്ട് തയാറാക്കി നൽകാൻ നിർദേശിച്ചു. 

ADVERTISEMENT

സംസ്ഥാന ടൂറിസം വകുപ്പ് സീതത്തോട് കേന്ദ്രീകരിച്ച് എത്‌നോ ഹബ് അനുവദിച്ചിരുന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ, കെ.യു.ജനീഷ് കുമാർ എംഎൽഎ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിങ്, അഡീഷനൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ പി.പുകഴേന്തി, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ്, കൊല്ലം സിസിഎഫ് ആർ.കമലാഹാർ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, റാന്നി ഡിഎഫ്ഒ പി.കെ.ജയകുമാർ ശർമ, ഇക്കോ ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.