ഏതവസ്ഥയിലും യേശുവിലൂടെ നാം ശരിയായത് തിരഞ്ഞെടുക്കണം: ഡോ.ക്ലിയോഫസ് ജെ.ലാറു
മാരാമൺ ∙ ശരിയായതിനെ തിരഞ്ഞെടുക്കാൻ യേശുവിലൂടെ സാധിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ മഹത്വത്തിലേക്കു നമ്മൾ വളരുകയുള്ളൂവെന്നു ഡോ. ക്ലിയോഫസ് ജെ.ലാറു പറഞ്ഞു. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലും ശരിയായതു തിരഞ്ഞെടുക്കാൻ നമുക്ക്
മാരാമൺ ∙ ശരിയായതിനെ തിരഞ്ഞെടുക്കാൻ യേശുവിലൂടെ സാധിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ മഹത്വത്തിലേക്കു നമ്മൾ വളരുകയുള്ളൂവെന്നു ഡോ. ക്ലിയോഫസ് ജെ.ലാറു പറഞ്ഞു. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലും ശരിയായതു തിരഞ്ഞെടുക്കാൻ നമുക്ക്
മാരാമൺ ∙ ശരിയായതിനെ തിരഞ്ഞെടുക്കാൻ യേശുവിലൂടെ സാധിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ മഹത്വത്തിലേക്കു നമ്മൾ വളരുകയുള്ളൂവെന്നു ഡോ. ക്ലിയോഫസ് ജെ.ലാറു പറഞ്ഞു. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലും ശരിയായതു തിരഞ്ഞെടുക്കാൻ നമുക്ക്
മാരാമൺ ∙ ശരിയായതിനെ തിരഞ്ഞെടുക്കാൻ യേശുവിലൂടെ സാധിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ മഹത്വത്തിലേക്കു നമ്മൾ വളരുകയുള്ളൂവെന്നു ഡോ. ക്ലിയോഫസ് ജെ.ലാറു പറഞ്ഞു. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലും ശരിയായതു തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കണം.
ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ശാക്തീകരിക്കുന്നതാകണം ആരാധനകൾ. സ്ഥിരതയോടെ ദൈവത്തെ ആരാധിക്കാൻ സാധിക്കണം. വിശ്വാസം യാഥാർഥ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന വിശ്വാസമല്ല. ലോകത്തിന്റെ എല്ലാ അനിശ്ചിതത്വങ്ങളുടെ മധ്യത്തിലും അതിനെ നേരിടാൻ നമ്മെ സഹായിക്കുന്നതാണ്. ക്രിസ്തുവിനെ അഭിമുഖീകരിക്കുമ്പോൾ പാപത്തിൽ നിന്നുള്ള വിടുതൽ ആരംഭിക്കുന്നു.
തെളിമയുള്ള സുവിശേഷ വെളിച്ചം പാപത്തെക്കുറിച്ചുള്ള അവബോധം തുടർന്നും നൽകുന്നു. വചനം ഗൗരവമായി മനസ്സിലാക്കിയാൽ നാം എത്രമാത്രം ദൈവത്തിൽനിന്ന് അകന്നുപോയിരുന്നു എന്ന തിരിച്ചറിവു ലഭിക്കും. ആരാധനയെയും ദേവാലയത്തെയും ഗൗരവമായി കാണുന്നവരിൽ ഈ തിരിച്ചറിവ് ഉടലെടുക്കും. സുവിശേഷത്തിലൂടെ നമ്മുടെ കുറവുകളെ പറ്റിയുള്ള ബോധ്യങ്ങൾ ദൈവം നമുക്ക് നൽകുന്നു. സ്ഥായിയായി നാം കൊണ്ടുനടന്ന ജീവിതാനുഭവങ്ങളെ ദൈവം സുവിശേഷത്തിലൂടെ തകർക്കുന്നുണ്ട്. ഈ തിരിച്ചറിവ് ദൈവത്തിലേക്കു നമ്മെ അടുപ്പിക്കും.
പരസ്പര സ്നേഹത്തിലൂടെ മാത്രമേ സൗഖ്യം പകരാൻ സാധിക്കുകയുള്ളൂ. പാപത്തിൽനിന്നു പൂർണമായി നമ്മൾ വിടുവിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും വീണ്ടെടുപ്പിന്റെ സാധ്യത നമുക്കുണ്ട്. അത് ക്രിസ്തു മൂലമാണു സംഭവിക്കുന്നത്. ക്രിസ്തുവിലൂടെ മാത്രമേ പാപത്തിന്റെ നുകത്തെ തകർത്തു പുറത്തു കടക്കാൻ സാധിക്കുകയുള്ളൂവെന്നും ഡോ.ക്ലിയോഫസ് ജെ.ലാറു പറഞ്ഞു. റവ. ഡോ.ജോർജ് വർഗീസ് പരിഭാഷകനായിരുന്നു. തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ട്രഷറർ ഡോ.എബി തോമസ് വാരിക്കാട് പ്രസ്താവന നടത്തി.
ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്,ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത,തോമസ് മാർ തിമോത്തിയോസ്,ഡോ.ഐസക് മാർ പീലക്സിനോസ്,ഡോ.ഏബ്രഹാം മാർ പൗലോസ്,ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്,സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർ പങ്കെടുത്തു.
കൺവൻഷനിൽ ഇന്ന്
7.30: കുട്ടികൾക്കുള്ള യോഗം(കുട്ടിപ്പന്തൽ)– നേതൃത്വം:സിഎസ്എസ്എം
7.30: ബൈബിൾ ക്ലാസ്: അധ്യക്ഷൻ-ഡോ.ഏബ്രഹാം മാർ പൗലോസ്,സന്ദേശം: വികാരി ജനറൽ റവ.ഷാം പി.തോമസ്
9.30: രാവിലത്തെ യോഗം: അധ്യക്ഷൻ-ഡോ.ഐസക് മാർ പീലക്‌സിനോസ്, പ്രസംഗം: ഡോ.മാക്ക് എം.ജെ.മസാങ്കോ
2.30: സേവികാ സംഘ യോഗം- അധ്യക്ഷൻ:ഡോ.തോമസ് മാർ തീത്തോസ്, പ്രസംഗം-സിസ്റ്റർ ഡോ.ജോവാൻ ചുങ്കപ്പുര
4.00: യുവവേദി-അധ്യക്ഷൻ-ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, പ്രസംഗം- ഡോ.ജിനു സഖറിയ ഉമ്മൻ
6.00: സായാഹ്ന യോഗം, അധ്യക്ഷൻ-ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്. പ്രസംഗം-തോമസ് മാർ തിമോത്തിയോസ്
7.30: തമിഴ് ഭാഷാ അടിസ്ഥാനത്തിലുള്ളവരുടെ യോഗം, അധ്യക്ഷൻ- ഡോ.മാത്യൂസ് മാർ മക്കാറിയോസ്. പ്രസംഗം-റവ.അലക്‌സാണ്ടർ എ.തോമസ് പുനലൂർ
മറ്റുള്ളവരിൽ ദൈവസാന്നിധ്യംദർശിക്കണം: ഡോ.മസാങ്കോ
മറ്റുള്ളവരിൽ ദൈവസാന്നിധ്യം ദർശിക്കാൻ എല്ലാവർക്കും കഴിയണമെന്ന് ഡോ. മാക് എം.ജെ. മസാങ്കോ. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചയ്ക്കു നടന്ന സന്നദ്ധ സുവിശേഷക സംഘം യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സകല മനുഷ്യർക്കും നഷ്ടപ്പെട്ടു പോയ ദൈവസാന്നിധ്യത്തിന്റെ വീണ്ടെടുപ്പാണു ക്രിസ്തുവിലൂടെ സാധ്യമാകുന്നത്. ദൈവത്തിൽനിന്നു നാം അകന്നു പോകുമ്പോൾ ദൈവസ്‌നേഹം നമ്മെ തേടി വരുന്നു.
പ്രതിസന്ധികളിൽ ആ സാന്നിധ്യം നമ്മോടൊപ്പമുണ്ട്. ഏതു രോഗത്തിന്റെയും പ്രതിസന്ധിയുടെയും നാളുകളിൽ ദൈവം നമ്മോടൊപ്പമുണ്ട്. അവന്റെ സ്പർശനമാണു നമുക്ക് സൗഖ്യം നൽകുന്നത്. ക്രൂശിനു മുന്നിൽ ക്രിസ്തുവും കഠിനതരമായ അനുഭവങ്ങളിലൂടെ കടന്നുപോയവനാണ്, അതിനാൽ ജീവന്റെ സമൃദ്ധി എല്ലാവർക്കും നൽകാൻ ദൈവം ആഗ്രഹിക്കുന്നു.
സൗഖ്യത്തിലൂടെ നമുക്കു തിരികെ ലഭിച്ച ദൈവസാന്നിധ്യത്തിന്റെ ചാലക ശക്തിയായി നാം തീരുമ്പോഴാണു ക്രിസ്തീയ ദൗത്യം ഭൂമിയിൽ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.മാത്യൂസ് മാർ സെറാഫിം അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗം ലേഖക സെക്രട്ടറി പ്രഫ.ഏബ്രഹാം പി. മാത്യു പ്രസ്താവന നടത്തി. സെക്രട്ടറി റവ.പി.സി.ജയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ആത്മീയതയുടെ തേരാളിയാകണം: ഗീവർഗീസ് മാർ സ്‌തേഫാനോസ്
മാരാമൺ∙ മതത്തിന്റെ പോരാളികളാകാതെ ആത്മീയതയുടെ തേരാളിയാകണമെന്നു യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്‌തേഫാനോസ്. മാരാമൺ കൺവൻഷനിലെ യുവവേദിയുടെ പ്രഥമ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം എന്ന പുറന്തോടിനെക്കാൾ ആത്മീയതയുടെ അകക്കാമ്പ് ഉള്ളവരായി തീരണം. ജനിക്കുമ്പോൾ ശ്വാസം ഉള്ളവരായി തീരുന്നതു പോലെ മരിക്കുമ്പോൾ വിശ്വാസമുള്ളവരായി തീരണം. മനുഷ്യർ ഏറെയുള്ള ലോകത്ത് നല്ല മനുഷ്യർക്ക് ക്ഷാമമാണെന്നും മാർ സ്‌തേഫാനോസ് പറഞ്ഞു.
മാർത്തോമ്മാ യുവജന സഖ്യം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഏബ്രഹാം സി.പുളിന്തിട്ട, ജനറൽ സെക്രട്ടറി റവ. ബിനോയി ഡാനിയൽ, ട്രഷറർ ലിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
ദൈവത്തിനു വേണ്ടി എരിഞ്ഞടങ്ങണം:ഡോ. ജോസഫ് മാർ ഇവാനിയോസ്
മാരാമൺ ∙ ജീവിതയാത്രയിൽ ദൈവത്തിന്റെ നിയോഗങ്ങളെ തിരിച്ചറിയണമെന്ന് ഡോ. ജോസഫ് മാർ ഇവാനിയോസ്. മാരാമൺ കൺവൻഷനിൽ ഇന്നലത്തെ സായാഹ്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന് വേണ്ടി ദശാംശം നൽകുന്നവരായി നാം മാറണം. നമുക്ക് ലഭിച്ച എല്ലാ ദാനങ്ങളും ദൈവം തന്നതാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകണം. ആത്മീയ വേലയ്ക്കായി മക്കളെ സമർപ്പിക്കണം. നമ്മുടെ പൂർവികർ ആത്മീയവേലയ്ക്കായി സമർപ്പിക്കപ്പെട്ടവരായതു കൊണ്ടാണ് ഈ കൂട്ടായ്മ ഇത്രയും വളർന്നത്.
ദൈവത്തിന് വേണ്ടി എരിഞ്ഞടങ്ങി, പ്രകാശം പരത്തുന്നവരായി തീരാൻ കഴിയണം. പൗലോസ് ശ്ലീഹാ പറഞ്ഞതു പോലെ, ദൈവത്തിന് വേണ്ടി എരിഞ്ഞടങ്ങേണ്ടവരാണ് നമ്മൾ. ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെയുള്ള കാലങ്ങൾ പ്രധാനപ്പെട്ടതാണ്. ഇതിൽ വർത്തമാന കാലത്തുനിന്ന് ചിന്തിക്കുന്നവരാകണം.
വൃദ്ധന്മാർ ഇന്നലെകളിൽ ജീവിക്കും, യുവജനങ്ങൾ നാളെ ജീവിക്കുന്നു, എന്നാൽ ഇന്ന് ജീവിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. എന്നാൽ ക്രിസ്തു പറയുന്നത് ഇന്നലെയും ഇന്നും എന്നും എന്നേക്കും ജീവിക്കുന്നു എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം എന്നിവർ സംബന്ധിച്ചു.
ഇന്നലത്തെ യോഗങ്ങളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡോ. ടി.എം.തോമസ് ഐസക്, എ. പത്മകുമാർ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു തുടങ്ങിയവർ പങ്കെടുത്തു.