മാരാമൺ ∙ വചനത്തിനൊപ്പം സംഗീതത്തിനും കൺവൻഷനിൽ സ്ഥാനമുണ്ട്. നൂറോളം ഗായകർ സംഗമിക്കുന്ന സംഗീത സംഘത്തിൽ വിവിധ മേഖലയിലുള്ളവരുടെ സാന്നിധ്യമുണ്ട്. കാൽപ്പന്തുകളിയിലൂടെ പേരെടുത്ത് പിന്നീട് സംഗീത ലോകത്തേക്കെത്തിയതാണ് ജോൺ മാത്യൂസ് (66). 1982ൽ കുരുക്ഷേത്രയിൽ കേരള സർവകലാശാല ആദ്യമായി അന്തർ സർവകലാശാല ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാമൺ ∙ വചനത്തിനൊപ്പം സംഗീതത്തിനും കൺവൻഷനിൽ സ്ഥാനമുണ്ട്. നൂറോളം ഗായകർ സംഗമിക്കുന്ന സംഗീത സംഘത്തിൽ വിവിധ മേഖലയിലുള്ളവരുടെ സാന്നിധ്യമുണ്ട്.  കാൽപ്പന്തുകളിയിലൂടെ പേരെടുത്ത് പിന്നീട് സംഗീത ലോകത്തേക്കെത്തിയതാണ് ജോൺ മാത്യൂസ് (66). 1982ൽ കുരുക്ഷേത്രയിൽ കേരള സർവകലാശാല ആദ്യമായി അന്തർ സർവകലാശാല ഫുട്ബോൾ കിരീടം നേടിയപ്പോൾ ക്യാപ്റ്റനായിരുന്നു ജോൺ മാത്യൂസ്.എംകോം പഠനത്തിന് ശേഷം 33 വർഷത്തോളം ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഗായകസംഘം അംഗമായി.

ഷിക്കോഗോയിൽ നിന്നുള്ള ലിബോയ് വിത്സൺ.

മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയിലും കുമ്പനാട് പ്രൊവിഡൻസ് മിഷൻസ് വോയ്സിലും അംഗമാണ്. കോഴ‍ഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഗായക സംഘം ലീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സംഗീതത്തോടൊപ്പം ഫുട്ബോൾ പരിശീലനവും നൽകിവരുന്നു. കോഴഞ്ചേരി മേലേ പീടികയിൽ മാമ്പ്രേത്ത് കുടുബാംഗമാണ്.

ADVERTISEMENT

എഴാം കടലിനിക്കരെനിന്ന് ഒരു ഗായകസംഘാംഗമുണ്ട് മരാമണ്ണിൽ. 21 വർഷം മുൻപ് ഷിക്കാഗോയിലേക്ക് കുടിയേറിയ റാന്നി ഉതിമൂട് സ്വദേശി ലിബോയി വിൽസൺ തോപ്പിൽ. മാരാമൺ കൺവൻഷൻ ഗായക സംഘത്തിന്റെ ഒക്ടോബറിൽ നടന്ന ശബ്ദ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടർന്ന് 2 മാസമായി നാട്ടിൽ ഗായക സംഘത്തോടൊപ്പം പരിശീലനത്തിൽ പങ്കെടുത്തു. ഐടി സ്പെഷലിസ്റ്റായ ലിബോയി കുടുംബമായി ഷിക്കാഗോയിലാണ് താമസം.

നാട്ടിലുണ്ടായിരുന്നപ്പോൾ ഉതിമൂട് മാർത്തോമ്മാ പള്ളിയിലെ ഗായക സംഘം ലീഡറായിരുന്നു. ഇപ്പോൾ ഷിക്കാഗോ മാർത്തോമ്മാ പള്ളിയുടെ ഗായക സംഘത്തിന്റെ ലീഡറായി പ്രവർത്തിക്കുന്നു. കൺവൻഷൻ കഴിഞ്ഞാൽ ഉടൻ തന്നെ യുഎസിലേക്ക് മടങ്ങും.6 വർഷമായി ഡിഎസ്എംസിയെയും മാരാമൺ കൺവൻഷൻ ഗായക സംഘത്തെയും നയിച്ച ഡയറക്ടർ റവ. ആശിഷ് തോമസ് ജോർജ് ഈ കൺവൻഷനോടെ പടിയിറങ്ങുകയാണ്.